newsroom@amcainnews.com

കാൽഗറിയിലെയും എഡ്മന്റണിലെയും താമസകാർക്ക് സന്തോ‌ഷ വാർത്ത; ഇരുനഗരങ്ങളിലും ശരാശരി വാടക നിരക്കിൽ ഇടിവ്

എഡ്മന്റൺ: ആൽബെർട്ടയിലെ രണ്ട് പ്രധാന നഗരങ്ങളായ കാൽഗറിയിലും എഡ്മന്റണിലും താമസിക്കുന്നവർക്ക് സന്തോഷവാർത്ത. ഇരുനഗരങ്ങളിലും ശരാശരി വാടക വില കുറഞ്ഞിരിക്കുകയാണ്. കാനഡയിലുടനീളം വാടക നിരക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. Rentals.ca, Urbanation എന്നിവയിൽ നിന്നുള്ള ഏറ്റവും പുതിയ നാഷണൽ റെന്റ് റിപ്പോർട്ട് അനുസരിച്ച്, മുൻ വർഷത്തെ അപേക്ഷിച്ച് കാനഡയിലുടനീളം വാടക 3.3 ശതമാനം കുറഞ്ഞു.

കാനഡയിലെ ഏറ്റവും വലിയ നഗരങ്ങളിൽ വാർഷിക വാടക നിരക്കിൽ ഏറ്റവും കൂടുതൽ ഇടിവ് അനുഭവപ്പെട്ടത് കാൽഗറിയിലാണ്. കാൽഗറിയിൽ വൺ ബെഡ് റൂം അപ്പാർട്ട്‌മെന്റുകളുടെ വാടക കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.2 ശതമാനം കുറഞ്ഞ് ശരാശരി പ്രതിമാസ വാടക 1,591 ഡോളറായി. ടു ബെഡ്‌റൂം യൂണിറ്റുകളുടെ വാടക നിരക്ക് 9.2 ശതമാനം കുറഞ്ഞ് പ്രതിമാസം 1,944 ഡോളറായി.

അതേസമയം, ആൽബെർട്ടയിലെ മറ്റ് പ്രധാന നഗരങ്ങളെപ്പോലെ എഡ്മന്റണിൽ വാടക നിരക്ക് കുറഞ്ഞിട്ടില്ല. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മികച്ച വിലകളാണ് ഈ വർഷം. ഒരു വൺ- ബെഡ്‌റൂം യൂണിറ്റിന് എഡ്മന്റണിൽ വാടക നിരക്ക് 2.3 ശതമാനം കുറഞ്ഞു. അതിനാൽ ശരാശരി വാടക നിരക്ക് പ്രതിമാസം 1,336 ഡോളറാണ്. ടു-ബെഡ്‌റൂം യൂണിറ്റിന് 0.7 ശതമാനം വില കുറഞ്ഞ് ശരാശരി പ്രതിമാസ വാടക 1,679 ഡോളറായി.

You might also like

ലോകകപ്പ് ആവേശത്തില്‍ ഫുട്‌ബോള്‍ മാമാങ്കം ഒരുക്കി ഡാലസ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ ഇടവക

യുഎസുമായുളള വ്യാപാര തർക്കം: കാനഡ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; റിപ്പോർട്ട്

ഒൻ്റാരിയോയിൽ പുതിയ നിയമ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ

കുതിച്ചുയർന്ന് വിഴിഞ്ഞം, വല്ലാർപാടത്തിന് തിരിച്ചടി; പ്രതിസന്ധികൾക്കിടയിലും എക്സിം വ്യാപാരത്തിൽ പ്രതീക്ഷ

കുടിയേറ്റം കുറയുന്നു: ജനസംഖ്യാ ഇടിവിൽ ആശങ്കയുമായി പ്രിൻസ് എഡ്വേർഡ് ഐലൻഡ്

അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ്: പകൽക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Top Picks for You
Top Picks for You