newsroom@amcainnews.com

കാട്ടുതീ: വിനോദസഞ്ചാരികള്‍ക്ക് മാനിറ്റോബ സന്ദര്‍ശന വിലക്ക്

കാട്ടുതീയെ തുടര്‍ന്ന് വിനോദസഞ്ചാരികളോട് മാനിറ്റോബ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍. കാട്ടുതീ തുടരുന്നതിനാല്‍ കൂടുതല്‍ ഹോട്ടല്‍ മുറികള്‍ ആവശ്യമായി വരുമെന്നും അതിനാല്‍ പ്രവിശ്യയിലേക്കുള്ള അനാവശ്യ യാത്രകളും പരിപാടികളും ആളുകള്‍ പുനഃപരിശോധിക്കണമെന്നും എമര്‍ജന്‍സി മാനേജ്മെന്റിന്റെ ചുമതലയുള്ള മന്ത്രി ലിസ നെയ്ലര്‍ പറഞ്ഞു. പ്രവിശ്യയ്ക്ക് ടൂറിസം എത്രത്തോളം പ്രധാനമാണെന്നും, ടൂറിസത്തെ ആശ്രയിച്ച് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന നിരവധി തൊഴിലാളികളെക്കുറിച്ച് അറിയാമെന്നും ലിസ നെയ്ലര്‍ കൂട്ടിച്ചേര്‍ത്തു.

മാനിറ്റോബ ഹോട്ടല്‍ അസോസിയേഷന്റെ കണക്കനുസരിച്ച് പ്രവിശ്യയില്‍ ഏകദേശം 15,000 ഹോട്ടല്‍ മുറികളുണ്ട്.കാട്ടുതീയെ തുടര്‍ന്ന് ഒഴിപ്പിച്ചവര്‍ക്കായി പ്രവിശ്യ നാല് കോണ്‍ഗ്രഗേറ്റ് ഷെല്‍ട്ടറുകള്‍ തുറന്നിട്ടുണ്ട്. കൂടാതെ വിനിപെഗ്, ബ്രാന്‍ഡന്‍, തോംസണ്‍ എന്നിവിടങ്ങളില്‍ സ്വീകരണ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം പ്രവിശ്യയില്‍ 28 കാട്ടുതീകള്‍ സജീവമാണെന്നും അതില്‍ 10 എണ്ണം നിയന്ത്രണാതീതമാണെന്നും അധികൃതര്‍ അറിയിച്ചു.

You might also like

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

Top Picks for You
Top Picks for You