newsroom@amcainnews.com

മാരകമായ അസുഖമുള്ളവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം മരിക്കാം; പുതിയ നിയമവുമായി ന്യൂ യോര്‍ക്ക്

മാരകമായ അസുഖമുള്ളവരെ സ്വന്തം ഇഷ്ടപ്രകാരം മരിക്കാന്‍ അനുവദിക്കുന്ന നിയമവുമായി ന്യൂ യോര്‍ക്ക്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ സഹായത്തോടെ സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കുന്ന നിയമത്തിന് ന്യൂ യോര്‍ക്ക് സ്റ്റേറ്റ് സെനറ്റ് അംഗീകാരം നല്‍കി. ഡെമോക്രാറ്റിക് കൊണ്ടുവന്ന വിവാദ ബില്ലിനെ ആറ് അംഗങ്ങള്‍ എതിര്‍ത്തുവെങ്കിലും 35-27 എന്ന വോട്ടിന് പാസാവുകയായിരുന്നു. ഗവര്‍ണര്‍ കാത്തി ഹോക്കല്‍ നിയമം പരിശോധിക്കുമെന്ന് വക്താക്കള്‍ അറിയിച്ചു.

ഇത് സംസ്ഥാനത്തെ ഏറ്റവും മഹത്തായ സാമൂഹ്യ പരിഷ്‌കരണങ്ങളില്‍ ഒന്നാണെന്നും ഇവിടെ വ്യക്തിയുടെ സ്വയം നിര്‍ണയാവകാശമാണ് പ്രധാനമെന്നും ബില്‍ അവതരിപ്പിച്ച സ്റ്റേറ്റ് സെനറ്റര്‍ ബ്രാഡ് ഹൊയ്ല്‍മാന്‍-സിഗാള്‍ പറഞ്ഞു. ഇത് സ്വന്തം ശരീരം നിയന്ത്രിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് ബില്‍ പാസായത്. കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭകളും യഹൂദരും കറുത്ത വര്‍ഗക്കാരുടെ പല സംഘടനകളും ബില്ലിനെ ശക്തമായി എതിര്‍ത്തു. ആത്മഹത്യ തടയാനും വൈകല്യം, പ്രായം, രോഗനിര്‍ണയം എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ കൂടാതെ എല്ലാവരുടെയും ജീവന്‍ സംരക്ഷണം അര്‍ഹിക്കുന്നതാണെന്നുമുള്ള ന്യൂ യോര്‍ക്കിന്റെ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍ക്കു ഇനിയും അവസരമുണ്ടെന്ന് ബില്ലിനെ വിമര്‍ശിച്ച ന്യൂ യോര്‍ക്ക് അലയന്‍സ് എഗൈന്‍സ്റ്റ് അസിസ്റ്റഡ് സുയിസൈഡ് പറഞ്ഞു.

അതേസമയം, ബില്‍ പാസായ ദിനം ന്യൂ യോര്‍ക്കിനു കറുത്ത ദിനമാണെന്ന് ന്യൂ യോര്‍ക്ക് സ്റ്റേറ്റ് കാത്തലിക് കോണ്‍ഫറന്‍സ് പ്രതികരിച്ചു. ഇത് തടയാന്‍ കഴിയുന്ന ഏക വ്യക്തി ഹോക്കലാണെന്ന്, ബില്ലില്‍ ഒപ്പിടരുതെന്നു ഹോക്കലിനോട് ആവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഡെനിസ് പൗസ്റ്റ് പറഞ്ഞു.രണ്ടു ഡോക്ടര്‍മാരുടെ അംഗീകാരവും രണ്ടു സ്വതന്ത്ര വ്യക്തികളുടെ സാക്ഷ്യവും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതേസമയം, രോഗികളുടെ മാനസിക നില പരിശോധിക്കാന്‍ ബില്ലില്‍വ്യവസ്ഥയില്ല.

You might also like

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

ഉയർന്ന താരിഫുമായി ബന്ധപ്പെട്ട് അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച: ഒരു പരിഹാരം ഇപ്പോഴും സാധ്യമായിട്ടില്ല, പക്ഷേ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് കനേഡിയൻ മന്ത്രി ഡൊമനിക്ക് ലെബ്ലാങ്ക്

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

Top Picks for You
Top Picks for You