newsroom@amcainnews.com

സംഗീത സ്മരണകൾ ഉണർത്തുന്ന ​ഗാനമേളയും നാടൻ രുചികളുടെ വിഭവങ്ങളുമായി ’ഈ മനോഹര തീരം’ എഡ്മണ്ടണിൽ ജൂൺ 21-ന്; പ്രവേശനം സൗജന്യം

എഡ്മണ്ടൺ: സംഗീത സ്മരണകൾ ഉണർത്തുന്ന ​ഗാനമേളയും നാടൻ രുചികളുടെ വിഭവങ്ങളുമായി ’ഈ മനോഹര തീരം’ എഡ്മണ്ടണിൽ. പ്ലെസന്റ് വ്യൂ കമ്യൂണിറ്റി ലീ​ഗിൽ ജൂൺ 21-ന് എഡ്മണ്ടൺ സെന്റ് ജേക്കബ്സ് സിറിയക് ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിലാണ് ‘ഈ മനോഹര തീരം…’ എന്ന കലാസാംസ്‌കാരിക പരിപാടി ഒരുക്കുന്നത്. സംഗീതം, നാടൻ ഭക്ഷണ വിഭവങ്ങൾ, കായിക മത്സരങ്ങൾ, കുടുംബ വിനോദങ്ങൾ എന്നിവയെ ഒരുമിച്ച് ആസ്വദിക്കാനും ആഘോഷിക്കാനും സാധിക്കുന്ന ഈ കലാസാംസ്‌കാരിക പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യാമാണ്.

70, 80, 90-കളിലെ മലയാള ചലച്ചിത്ര ഗാനങ്ങളുടെ സംഗീത സന്ധ്യ 21ന് വൈകിട്ട് നാല് മുതൽ എട്ടു വരെ അരങ്ങേറും. രാവിലെ 11 മുതൽ രാത്രി 10 വരെ തട്ടുകട ശൈലിയിലുള്ള നാടൻ വിഭവങ്ങളും ലഭ്യമാണ്. ബീഫ് കോംബോ, തട്ട് ദോശ, പലഹാര കട, നാടൻ സമോവർ ചായ, ഉപ്പിലിട്ടത് തുടങ്ങിയ വിഭവങ്ങൾ പരിപാടിയെ രുചികരമാക്കും. ഓട്ടമത്സരം, ചെസ്, കസേരകളി, ബാസ്ക്കറ്റ്ബോൾ, ബാഡ്മിന്റൺ, നാടൻ പന്തുകളി തുടങ്ങി വിവിധ കായിക മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഭാഗ്യശാലികൾക്ക് ആകർഷക സമ്മാനങ്ങൾ നേടാനുള്ള അവസരമായി Lucky Draw ടിക്കറ്റുകളും ($10) ലഭ്യമാണ്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് (780) 884-7337 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മലയാളികളുടെ സൗഹൃദം, സംഗീതം, നാടൻ വിഭവങ്ങൾ, വിനോദം, പാരമ്പര്യ കായികമത്സരങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്ന ഈ ദിനാഘോഷത്തിൽ എഡ്മണ്ടണിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും സംഘാടകർ സ്നേഹപൂർവം ക്ഷണിക്കുന്നു

You might also like

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

Top Picks for You
Top Picks for You