newsroom@amcainnews.com

ആഗോള സാമ്പത്തിക മാന്ദ്യം കാനഡയെ ഏറ്റവും കൂടുതൽ ബാധിച്ചേക്കാമെന്ന വെളിപ്പെടുത്തലുമായി പുതിയ റിപ്പോർട്ട്

ഒട്ടാവ: ആഗോള സാമ്പത്തിക മാന്ദ്യം കാനഡയെ ഏറ്റവും കൂടുതൽ ബാധിച്ചേക്കാമെന്ന വെളിപ്പെടുത്തലുമായി പുതിയ റിപ്പോർട്ട്. കാനഡയുടെ ഭാവി ഇരുണ്ടതായിരിക്കുമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ്(ഒഇസിഡി) പുറത്തിറക്കിയ 2025 ലെ സാമ്പത്തിക വീക്ഷണത്തിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കയുമായി വ്യാപാര യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് നല്ല കാര്യമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

2024ലെ 3.3 ശതമാനത്തിൽ നിന്ന് 2025 ലും 2026 ലും ആഗോള വളർച്ച 2.9 ശതമാനമായി കുറയുമെന്ന് സാമ്പത്തിക വീക്ഷണത്തിൽ പ്രവചിക്കുന്നു. അമേരിക്ക, കാനഡ, മെക്‌സിക്കോ, ചൈന എന്നിവടങ്ങളിലായിരിക്കും മാന്ദ്യം ഏറ്റവും കൂടുതൽ പ്രകടമാകുകയെന്ന് പ്രതീക്ഷിക്കുന്നു.

വ്യാപാര തടസ്സങ്ങൾ വർധിക്കുന്നത്, കർശനമായ സാമ്പത്തിക സാഹചര്യങ്ങൾ, ദുർബലമായ ബിസിനസ്, ഉപഭോക്തൃ ആത്മവിശ്വാസം, ഉയർന്ന നയ അനിശ്ചിതത്വം എന്നിവയെല്ലാം സാമ്പത്തിക വളർച്ചയ്ക്ക് അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. കാനഡയുടെ സമ്പദ് വ്യവസ്ഥ 2024 ൽ 1.5 ശതമാനം വളർച്ച കൈവരിച്ചു. ഈ വർഷം അത് ഒരു ശതമാനമായി കുറയുമെന്നും 2026 ൽ 1.1 ശതമാനമായി നേരിയ തോതിൽ വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

You might also like

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

Top Picks for You
Top Picks for You