newsroom@amcainnews.com

‘കമ്പനിയുടെ മൂല്യം 2000% -ത്തിൽ കൂടുതൽ വർദ്ധിപ്പിച്ചിട്ടും ഏഴ് വർഷമായി പൂജ്യം.’; കോടീശ്വരനായ എലോൺ മസ്കിന് ടേസ്‍ല ശമ്പളമായി നയാ പൈസ കൊടുത്തിട്ട് ഏഴ് വർഷം

ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ കോടീശ്വരനാണ് എലോൺ മസ്ക്. സ്റ്റാർലിങ്ക്, ടേസ്‍ല തുടങ്ങിയ നിരവധി കമ്പനികൾക്ക് ഉടമയാണ് എലോൺ മസ്ക്. അടുത്തിടെയാണ് രണ്ടാം ട്രംപ് സർക്കാറിലെ ചെലവ് ചുരുക്കൽ വകുപ്പായ ഡോജിൻറെ തലപ്പത്ത് നിന്നും മസ്ക് ഒഴിഞ്ഞത്. ഇതിനിടെ മസ്ക് രാസലഹരിക്ക് അടിമയാണെന്നും അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വന്നത്. ഇതിന് പിന്നാലെ വർഷങ്ങളായി ടെസ്ലയിൽ നിന്നും ശമ്പള ഇനത്തിൽ മസ്കിന് ഒന്നും ലഭിക്കുന്നില്ലെന്ന റിപ്പോർട്ടും പുറത്ത് വന്നത്.

2024 -ൽ ടെസ്‍ലയിൽ നിന്നും ശമ്പളമായി ഒരു ഡോളർ പോലും കൈപറ്റാൻ മസ്കിന് കഴിഞ്ഞിട്ടില്ല. സ്റ്റോക്ക് മാർക്കറ്റിൽ രജിസ്റ്റർ ചെ്യത കമ്പനികളിൽ ഏറ്റവും കുറവ് ശമ്പളം ലഭിച്ച സിഇഒ എന്ന പദവിയും ഇതോടെ മസ്കിന് സ്വന്തം. വർഷങ്ങളായി ടെസ്ല, മസ്കിന് ശമ്പളമായി ഒന്നും കൊടുക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തത് ദി വാൾ സ്ട്രീറ്റ് ജേർണലാണ്. 2018 -ലെ ഒരു സ്റ്റോക്ക് നഷ്ടപരിഹാര ഇടപാടിനെച്ചൊല്ലിയുള്ള നിയമപോരാട്ടം മൂലമാണ് ടെസ്ല, മസ്കിന് ഇത്രയും കാലം ശമ്പളമൊന്നും നൽകാതിരുന്നത്. ടെസ്‍ല ഓഹരി ഉടമകൾ മസ്കിന് അനുകൂലമായി രണ്ട് തവണ വോട്ട് ചെയ്തെങ്കിലും കോടതി രണ്ട് തവണയും മസ്കിൻറെ ശമ്പള പാക്കേജ് തടഞ്ഞ് വയ്ക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

മസ്കിൻറെ തന്നെ ഉടമസ്ഥതയിലുള്ള എക്സിൽ ഒരു ഉപയോക്താവ് ഇത് സംബന്ധിച്ച് കുറിപ്പെഴുതി, ‘കഴിഞ്ഞ വർഷം എസ് & പി 500 കമ്പനികളിൽ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന സിഇഒ ആയിരുന്നു എലോൺ മസ്‌ക്. ടെസ്‌ല അദ്ദേഹത്തിന് 0 ഡോളർ നൽകി’. അതിന് മറുപടിയുമായി മസ്ക് തന്നെ രംഗത്തെത്തി. ‘കമ്പനിയുടെ മൂല്യം 2000% -ത്തിൽ കൂടുതൽ വർദ്ധിപ്പിച്ചിട്ടും ഏഴ് വർഷമായി പൂജ്യം.’ എന്നായിരുന്നു മസ്കിൻറെ മറുപടി. ഇതോടെ മസ്കിനെ അനുകൂലിച്ചും പ്രതിരോധിച്ചും നിരവധി പേർ രംഗത്തെത്തി. ചിലർ മസ്കിന് എന്തിനാണ് ശമ്പളമെന്നും ലോകത്തിലെ ഏറ്റവും വലിയ ധനികനല്ലേയെന്നുമായിരുന്നു കുറിച്ചത്. അതേസമയം മറ്റ് ചിലർ മസ്കിന് ശമ്പളം കൊടുക്കണമെന്ന് ആവശ്യപ്പെട്ടും രംഗത്തെത്തി. ഡോജ് ആളുകളുടെ വെട്ടിക്കുറയ്ക്കാൻ തുടങ്ങിയതോടെ അമേരിക്കയിൽ ടെസ്ല തല്ലിപ്പൊളിക്കുന്നത് വരെയെത്തിയിരുന്നു കാര്യങ്ങൾ. ഇതിന് പിന്നാലെ ട്രംപ്, ടെസ്ല വാങ്ങി മസ്കിൻറെ രക്ഷയ്ക്കെത്തിയത് വലിയ വാർത്തയായിരുന്നു.

You might also like

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

Top Picks for You
Top Picks for You