newsroom@amcainnews.com

ഒറോണോയിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം; ഏഴ് വാഹനങ്ങൾ നശിപ്പിച്ചു; അന്വേഷണം ആരംഭിച്ചതായി ദർഹം പോലീസ്

ഒന്റാരിയോ: ഒന്റാരിയോയിലെ ക്ലാരിംഗ്ടൺ മുനിസിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റിയായ ഒറോണോയിലെ മുസ്ലീം പള്ളിക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഏഴ് വാഹനങ്ങൾ നശിപ്പിച്ചതായി ദർഹം പോലീസ് പറഞ്ഞു. വിദ്വേഷ പ്രേരിത കുറ്റകൃത്യമാണിതെന്നും പള്ളി ലക്ഷ്യം വെച്ചുള്ള ആക്രമണമാണെന്നും പോലീസ് പറഞ്ഞു. അന്വേഷണം നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ശനിയാഴ്ച രാത്രി ഏകദേശം 10.30 ഓടെ 111 ചർച്ച് സ്ട്രീറ്റ് നോർത്തിലെ പള്ളിയിലാണ് ആക്രമണം നടന്നതെന്ന് വിവരം ലഭിച്ചതായി ദർഹം റീജിയണൽ പോലീസ് സർവീസിലെ(DRPS) ഉദ്യോഗസ്ഥർ പറഞ്ഞു. പള്ളിക്ക് മുമ്പിൽ പാർക്ക് ചെയ്തിരുന്ന ഏഴ് വാഹനങ്ങൾ തകർത്തതായും പള്ളിയുടെ മുൻവാതിൽ നശിപ്പിച്ചതായും പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രദേശത്തെ ഡാഷ്‌ക്യാം, സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറണമെന്ന് അഭ്യർത്ഥിച്ചു.

You might also like

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

മോൺട്രിയലിൽ ‘ധുരന്ധർ: ദി റിവഞ്ച്’ പ്രദർശനത്തിനിടെ ആക്രമണം: തിയേറ്റർ സ്ക്രീൻ തകർത്തു

ജലനിരപ്പ് ഉയരുന്നു; ടൊറൻ്റോയിൽ ജാഗ്രതാ നിർദ്ദേശം

കാനഡയിൽ പ്രവാസി വോട്ട് കുത്തനെ കുറയുന്നു: വോട്ടിംഗ് രീതി പരിഷ്‌കരിക്കാൻ സമ്മർദ്ദം

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

Top Picks for You
Top Picks for You