newsroom@amcainnews.com

സിറിയക്കെതിരായ ഉപരോധങ്ങളില്‍ ഇളവ് നല്‍കി യുഎസ്

വാഷിങ്ടന്‍: സിറിയയ്‌ക്കെതിരായ ഉപരോധങ്ങളില്‍ ഇളവു നല്‍കി യുഎസ്. കഴിഞ്ഞയാഴ്ച ഗള്‍ഫ് സന്ദര്‍ശനത്തിനിടെ സിറിയന്‍ ഇടക്കാല പ്രസിഡന്റ് അഹ്‌മദ് അശ്ശറായുമായുള്ള കൂടിക്കാഴ്ചയില്‍ ഉപരോധം പിന്‍വലിക്കുമെന്നു ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

2019 ല്‍ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങളാണ് ആറ് മാസത്തേക്കു പിന്‍വലിച്ചത്. സിറിയന്‍ സെന്‍ട്രല്‍ ബാങ്കിന് ഏര്‍പ്പെടുത്തിയ വിലക്കും ഇതോടെ നീങ്ങി. വ്യാപാരം നടത്താന്‍ യുഎസ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുണ്ടായിരുന്ന വിലക്കും നീങ്ങി.

മൂന്ന് ഘട്ടമായിട്ടാണ് ഉപരോധങ്ങള്‍ പിന്‍വലിക്കുക. ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഇളവുകള്‍ ഭാഗികമോ താല്‍ക്കാലികമോ ആയിരിക്കും. സിറിയയിലെ പലസ്തീന്‍, ഇറാന്‍ അനുകൂല സംഘടനകളുടെ താവളങ്ങള്‍ ഒഴിവാക്കണമെന്നാണ് ആദ്യഘട്ടത്തില്‍ യുഎസിന്റെ ആവശ്യം. ഉപരോധം പൂര്‍ണമായി നീക്കാന്‍ സിറിയ ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കേണ്ടിവരും.

You might also like

തീപിടുത്തമുണ്ടായെന്ന് ഐഫോൺ എസ്ഒഎസ് അലേർട്ട്: ഹെലികോപ്റ്ററുമായി രക്ഷാപ്രവർത്തനത്തിനിറങ്ങി വെർനോൺ സെർച്ച് ആൻഡ് റെസ്‌ക്യൂ സം​​ഘം; ഒടുവിൽ സന്ദേശം സാങ്കേതിക പിഴവെന്ന് കണ്ടെത്തി

സോഫ്റ്റ് വുഡ് വ്യവസായത്തിന് ഫണ്ട് അനുവദിച്ച് മാർക്ക് കാർണി

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

Top Picks for You
Top Picks for You