newsroom@amcainnews.com

ഗാസയിലേക്കുള്ള യുഎഇ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടു: ആരോപണവുമായി യുഎഇ

ഗാസയിലേക്കുള്ള യുഎഇ ട്രക്കുകള്‍ ‘കൊള്ളയടിക്കപ്പെട്ടു’വെന്ന് ആരോപിച്ച് യുഎഇ രംഗത്ത്. ഗാസയില്‍ പ്രവേശിച്ച 24 ട്രക്കുകളില്‍ ഒന്നു മാത്രമാണ് ലക്ഷ്യത്തിലെത്തിയതെന്ന് ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള സ്ഥലത്തു വച്ചുണ്ടായ സംഭവത്തില്‍ ഗാസയിലെ യുഎഇ ദൗത്യസംഘം ഇസ്രയേലിനെ കുറ്റപ്പെടുത്തി. ദുരിതബാധിതകര്‍ക്ക് സഹായമെത്തിക്കാന്‍ ഇസ്രയേലും യുഎഇയും കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു.

ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം മൂലം 11 ആഴ്ച്ചയായി ഗാസ കടുത്ത പ്രതിസന്ധി നേരിടുകയാണ്. സഹായമെത്തിച്ചില്ലെങ്കില്‍ ഗാസയില്‍ അടുത്ത 48 മണിക്കൂറിനുളളില്‍ 14,000 കുഞ്ഞുങ്ങള്‍ മരണപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ കുറവ് പ്രദേശത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

രണ്ടു മാസത്തിലേറെയായി തുടരുന്ന ഉപരോധം കാരണം നാനൂറോളം പട്ടിണി മരണങ്ങളാണ് ഇതിനകം ഗാസയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

You might also like

കാനഡയുടെ പുതിയ ഗവർണർ ജനറൽ പ്രഖ്യാപനം ചൊവ്വാഴ്ച; ഇംഗ്ലീഷും ഫ്രഞ്ചും നിർബന്ധം

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യത; കാനഡയിൽ ആയിരക്കണക്കിന് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

ആൽബർട്ട വിഭജനനീക്കം: നിയമപരമായ ചട്ടക്കൂടുകൾ പാലിച്ച് മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി

വോട്ടർമാരുടെ വിവരങ്ങൾ ചോർത്തി ഓൺലൈനിൽ പ്രസിദ്ധീകരിച്ചു: വിഘടനവാദി ഗ്രൂപ്പിനെതിരെ കോടതി ഉത്തരവ്

കാനഡയിൽ ഇന്ധനവില കുതിക്കുന്നു; 2026-ൽ ശരാശരി ഉപഭോക്താവിന് 1600 ഡോളറിന്റെ അധികബാധ്യതയുണ്ടാകുമെന്ന് റിപ്പോർട്ട്

11 ദിവസത്തെ പോരാട്ടത്തിനൊടുവിൽ ജപ്പാനിലെ കാട്ടുതീ അണച്ചു; 30 വർഷത്തിനിടയിലെ രണ്ടാമത്തെ വലിയ ദുരന്തം

Top Picks for You
Top Picks for You