newsroom@amcainnews.com

ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഡോണള്‍ഡ്ട്രംപ് ട്രംപ്

ന്യൂയോര്‍ക്ക്: പ്രശസ്തമായ ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡോണള്‍ഡ് ട്രംപ് ഭരണകൂടം. നിലവില്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ മറ്റു സര്‍വകലാശാലകളിലേക്ക് അടിയന്തരമായി മാറണമെന്നാണ് നിര്‍ദേശം.

അല്ലാത്തപക്ഷം ഈ വിദ്യാര്‍ഥികളുടെ വീസ റദ്ദാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹാര്‍വാഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളില്‍ 27 ശതമാനം വിദേശ വിദ്യാര്‍ഥികളാണ്. ഇവരുടെ ഭാവി ആശങ്കയിലാണ്. സര്‍വകലാശാലയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വിലക്കെന്ന് ഭരണകൂടം അറിയിച്ചു. സര്‍ക്കാര്‍ ആവശ്യപ്പെട്ട ഹാര്‍വാഡിലെ വിദേശ വിദ്യാര്‍ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഹാര്‍വാഡിലെ 6800ഓളം വിദേശ വിദ്യാര്‍ഥികളെ ബാധിക്കുന്നതാണ് ട്രംപിന്റെ പ്രതികാര നടപടി.

നേരത്തെ, ട്രംപ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തത്തിന് സര്‍വകലാശാലക്കുള്ള ഫെഡറല്‍ സഹായമായ 230 കോടി ഡോളര്‍ യുഎസ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. വിദ്യാര്‍ഥികളുടെ അധികാരം കുറക്കണം, അമേരിക്കന്‍ മൂല്യങ്ങള്‍ പാലിക്കാത്ത വിദ്യാര്‍ഥികളെ കുറിച്ച് സര്‍ക്കാറില്‍ റിപ്പോര്‍ട്ട് ചെയ്യണം, ഡി.ഇ.ഐ പരിപാടികള്‍ റദ്ദാക്കണം തുടങ്ങിയവയായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങള്‍.

You might also like

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

Top Picks for You
Top Picks for You