newsroom@amcainnews.com

കാട്ടുതീ ഭീതിയില്‍ ബ്രിട്ടിഷ് കൊളംബിയ: 11 എണ്ണം നിയന്ത്രണാതീതം

വന്‍കൂവര്‍ : പ്രവിശ്യയിലുടനീളം നിലവില്‍ 11 കാട്ടുതീകള്‍ നിയന്ത്രണാതീതമായി കത്തിപ്പടരുന്നതായി ബ്രിട്ടിഷ് കൊളംബിയ വൈല്‍ഡ്ഫയര്‍ സര്‍വീസ്. ഈ സീസണില്‍ മൊത്തത്തില്‍, പ്രവിശ്യയില്‍ 27 കാട്ടുതീകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, ഇതില്‍ 14 എണ്ണം വിജയകരമായി അണച്ചു. 16 തീപിടുത്തങ്ങള്‍ നിയന്ത്രണവിധേയമാണ് അല്ലെങ്കില്‍ കൂടുതല്‍ പ്രദേശത്തേക്ക് പടര്‍ന്നു പിടിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ബിസി വൈല്‍ഡ്ഫയര്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതില്‍ 20 എണ്ണം മിന്നല്‍ മൂലം ഉണ്ടായതാണെന്ന് കരുതുന്നു. ഏഴെണ്ണം മനുഷ്യരുടെ ഇടപെടല്‍ കാരണം ഉണ്ടായതാണെന്ന് വൈല്‍ഡ്ഫയര്‍ സര്‍വീസ് അറിയിച്ചു. ഏറ്റവും വരണ്ട പ്രദേശമായ പ്രവിശ്യയുടെ വടക്കുകിഴക്കന്‍ ഭാഗത്താണ് ഈ തീപിടുത്തങ്ങളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

You might also like

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

Top Picks for You
Top Picks for You