newsroom@amcainnews.com

അഞ്ചാംപനി: ആല്‍ബര്‍ട്ടയില്‍ 19 കേസുകള്‍ കൂടി

എഡ്മിന്റന്‍: പ്രവിശ്യയില്‍ പുതുതായി 19 പേര്‍ക്ക് കൂടി അഞ്ചാംപനി ബാധിച്ചതായി ആല്‍ബര്‍ട്ട ഹെല്‍ത്ത് വക്താവ്. മാര്‍ച്ച് ആദ്യം അണുബാധ കണ്ടെത്തിയത് മുതല്‍ ഇതുവരെ അഞ്ചാംപനി കേസുകളുടെ എണ്ണം അഞ്ഞൂറിലധികമായതായും ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ പുതിയ കേസുകളില്‍ ഒന്ന് ഒഴികെ മറ്റെല്ലാം തെക്കന്‍ ആല്‍ബര്‍ട്ടയിലാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മൊത്തം കേസുകളില്‍ 70 ശതമാനത്തിലധികവും ഈ പ്രദേശത്താണ്.

ആല്‍ബര്‍ട്ടയിലെ മൊത്തം കേസുകളില്‍ 80 ശതമാനത്തോളം കുട്ടികളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഡാറ്റ കാണിക്കുന്നു. ഇതില്‍ 157 പേര്‍ അഞ്ച് വയസ്സിന് താഴെയുള്ളവരാണ്. ഈ മാസം ആദ്യം വരെ, 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആല്‍ബര്‍ട്ട ഹെല്‍ത്ത് വക്താവ് അറിയിച്ചു. പനി, ചുമ, മൂക്കൊലിപ്പ്, ചുവന്ന കണ്ണുകള്‍, പനി ആരംഭിച്ച് മൂന്ന് മുതല്‍ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന ചുവന്ന പാടുകള്‍ എന്നിവയാണ് അഞ്ചാംപനി ലക്ഷണങ്ങള്‍.

You might also like

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

Top Picks for You
Top Picks for You