newsroom@amcainnews.com

വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ടിഡി ബാങ്ക്

റെക്കോര്‍ഡ് വരുമാന നേട്ടം സ്വന്തമാക്കി കാനഡയിലെ രണ്ടാമത്തെ വലിയ ബാങ്കായ ടിഡി ബാങ്ക്. 2025-ലെ ആദ്യ മൂന്നു മാസത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 16% വര്‍ധനയും 213 കോടി ഡോളറിന്റെ റെക്കോര്‍ഡ് വരുമാനവും റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷം മുമ്പത്തേതിനേക്കാള്‍ 10% വര്‍ധനയാണിതെന്നും വ്യാഴാഴ്ച പുറത്തിറക്കിയ ത്രൈമാസ വരുമാന റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് ധനകാര്യ സേവന സ്ഥാപനമായ ചാള്‍സ് ഷ്വാബ് SCHW.N-ല്‍ ശേഷിക്കുന്ന ഇക്വിറ്റി നിക്ഷേപത്തിന്റെ വില്‍പ്പന ഉള്‍പ്പെടെ, വ്യാപാരവുമായി ബന്ധപ്പെട്ട വരുമാനത്തിലും അണ്ടര്‍റൈറ്റിങ് ഫീസുകളിലും ഉണ്ടായ വര്‍ധനയാണ് നേട്ടത്തിന് കാരണമെന്ന് ടിഡി ബാങ്ക് എക്‌സിക്യൂട്ടീവായ റെയ്മണ്ട് ചുന്‍ അറിയിച്ചു.

എന്നാല്‍, കാനഡ-യുഎസ് വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ വായ്പകള്‍ നല്‍കുന്നതിനായി 134 കോടി ഡോളര്‍ നീക്കിവെച്ചതായും ബാങ്ക് പറയുന്നു. ഇത് ഒരു വര്‍ഷം മുമ്പ് 107 കോടി ഡോളറായിരുന്നു. കൂടാതെ ഏകദേശം 2% അല്ലെങ്കില്‍ ഏകദേശം 2,000 ജീവനക്കാരെ പിരിച്ചുവിടുക, ബിസിനസ്സ് അടച്ചുപൂട്ടലുകള്‍, എക്‌സിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ പ്രതിവര്‍ഷം ആറ് കോടി അമ്പത് ലക്ഷം ഡോളര്‍ വരെ ലാഭിക്കുന്നതിനുള്ള ഒരു പുനര്‍നിര്‍മ്മാണ പരിപാടിയും ബാങ്ക് പ്രഖ്യാപിച്ചു.

You might also like

കാനഡയിൽ ജനസംഖ്യാ വളർച്ച മന്ദഗതിയിൽ

രണ്ട് പതിറ്റാണ്ടോളം ഫെഡറൽ റിസർവിനെ നയിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ അലൻ ഗ്രീൻസ്പാൻ അന്തരിച്ചു

ഉപഭോക്തൃ പരാതികൾ ഉടൻ തീർപ്പാക്കണം; ബാങ്കുകൾക്ക് കർശന നിർദ്ദേശവുമായി FCAC

കുട്ടികളുടെ സുരക്ഷയും സോഷ്യൽ മീഡിയ ഭീമന്മാരുടെ നിയമപ്പോരാട്ടവും

കാനഡ സ്ട്രോങ് പാസ്: സൗജന്യ പ്രവേശനം ഒരുക്കി ബാൻഫ് നാഷണൽ പാർക്ക്

വാൻകൂവറിൽ ക്രിക്കറ്റ് കളിക്കാർക്ക് നേരെ ആക്രമണം: പ്രതി അറസ്റ്റിൽ

Top Picks for You
Top Picks for You