newsroom@amcainnews.com

മാനിറ്റോബയില്‍ അഞ്ചാംപനി വ്യാപകം; ജാഗ്രതാമുന്നറിയിപ്പ്

മാനിറ്റോബയില്‍ വീണ്ടും അഞ്ചാംപനി സാധ്യതയെന്ന് ആരോഗ്യ വകുപ്പ്. കഴിഞ്ഞയാഴ്ച വിനിപെഗിലെ ഫ്രാങ്കോ-മാനിറ്റോബന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സംഗീത പരിപാടിക്കിടെയും ഡേവ് ആന്‍ഡ് ലവര്‍ണേഴ്സ് മോഡേണ്‍ ഡൈനറില്‍വെച്ചും ആളുകള്‍ക്ക് അഞ്ചാംപനി ബാധിച്ചിരിക്കാമെന്ന് മാനിറ്റോബ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. മെയ് 11 ന് ഉച്ചയ്ക്ക് 12:50 മുതല്‍ 4:15 വരെ വിനിപെഗ് ജാസ് ഓര്‍ക്കസ്ട്ര പരിപാടിയില്‍ പങ്കെടുത്ത ആളുകള്‍ക്കും അതേദിവസം തന്നെ ഉച്ചയ്ക്ക് രണ്ടര മുതല്‍ വൈകുന്നേരം ആറ് വരെ ഡേവ് ആന്‍ഡ് ലാവെര്‍ണിന്റെ മോഡേണ്‍ ഡൈനറിലുണ്ടായ ആളുകള്‍ക്കും വൈറസ് ബാധിച്ചിരിക്കാമെന്ന് പ്രവിശ്യ ശനിയാഴ്ച പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. സമ്പര്‍ക്കം പുലര്‍ത്തിയിരിക്കാന്‍ സാധ്യതയുള്ളവര്‍ ജൂണ്‍ 2 വരെ സ്വയം നിരീക്ഷിക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

രോഗബാധിതനായ ഒരാള്‍ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ വായുവിലൂടെ പടരുന്ന വളരെ പകര്‍ച്ചവ്യാധിയാണ് അഞ്ചാംപനി. വൈറസിന് രണ്ട് മണിക്കൂര്‍ വരെ വായുവിലോ ഉപരിതലത്തിലോ നിലനില്‍ക്കാന്‍ കഴിയും. ആളുകള്‍ മലിനമായ വായു ശ്വസിക്കുകയോ രോഗബാധിതമായ പ്രതലത്തില്‍ സ്പര്‍ശിക്കുകയോ ചെയ്താല്‍ അവരുടെ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിച്ചാല്‍ രോഗബാധിതരാകാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പനി, മൂക്കൊലിപ്പ്, ചുമ, കണ്ണുകള്‍ക്ക് ചുവപ്പ് നിറം, മുഖത്ത് ആരംഭിച്ച് ശരീരത്തിലുടനീളം പടരുന്ന ചുവന്ന ചുണങ്ങ്, വായയുടെ ഉള്ളില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ നീല-വെളുത്ത പാടുകള്‍ (കോപ്ലിക് പാടുകള്‍) എന്നിവ രോഗ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍പറയുന്നു.

You might also like

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

Top Picks for You
Top Picks for You