newsroom@amcainnews.com

കാട്ടുതീ : റെഡ് വാട്ടര്‍ ഈസ്റ്റേണ്‍ വനമേഖലയില്‍ ഒഴിപ്പിക്കല്‍ തുടരുന്നു

കാട്ടുതീ നിയന്ത്രണാതീതമായി പടര്‍ന്നുപിടിച്ചതോടെ റെഡ് വാട്ടര്‍ ടൗണിന് സമീപം ഈസ്റ്റേണ്‍ വനമേഖലയിലെ നിവാസികളുടെ ഒഴിപ്പിക്കല്‍ ഉത്തരവ് തുടരുന്നു. സ്റ്റര്‍ജിയന്‍ കൗണ്ടിയിലെ റെഡ്വാട്ടര്‍ പ്രൊവിന്‍ഷ്യല്‍ റിക്രിയേഷന്‍ ഏരിയയ്ക്ക് ചുറ്റുമുള്ള താമസക്കാര്‍ അവരുടെ വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ അറിയിച്ചു.

ടൗണ്‍ഷിപ്പ് റോഡ് 580 മുതല്‍ വടക്കോട്ടുള്ള നോര്‍ത്ത് സസ്‌കാച്വാന്‍ നദിയുടെ തീരം വരെയും, ഈസ്റ്റ് റേഞ്ച് റോഡ് 203 മുതല്‍ വെസ്റ്റ് റേഞ്ച് റോഡ് 213 വരെയുമുള്ള പ്രദേശത്താണ് നിലവില്‍ ഒഴിപ്പിക്കല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഈ പ്രദേശത്ത് ആളുകള്‍ പ്രവേശിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.

തീയുടെ വ്യാപനം കാര്യമായി വര്‍ധിച്ചിട്ടില്ലെന്ന് കഴിഞ്ഞ ശനിയാഴ്ച അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വൈകുന്നേരം 6 മണി വരെയുള്ള കണക്കനുസരിച്ച് 3,214 ഹെക്ടറിലാണ് തീ പടര്‍ന്നിരിക്കുന്നത്. ഇത് വെള്ളിയാഴ്ചത്തേക്കാള്‍ 14 ഹെക്ടര്‍ കൂടുതലാണ്. ഈ വാരാന്ത്യത്തില്‍ ഏകദേശം 150 ജീവനക്കാരും, വലിയ യന്ത്രങ്ങളും, ആറ് ഹെലികോപ്റ്ററുകളും തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

വീടുകള്‍ ഒഴിഞ്ഞുപോയവര്‍ക്ക് മൊറിന്‍വില്‍ ലെയ്ഷര്‍ സെന്ററിലോ, 587-570-6610 എന്ന നമ്പറിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് അധികൃതര്‍അഭ്യര്‍ത്ഥിച്ചു.

You might also like

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

Top Picks for You
Top Picks for You