ടൊറന്റോ: രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ സമന്വയ കൾച്ചറൽ ഓർഗനൈസേഷനെ അടുത്ത രണ്ട് വർഷം സൂരജ് അത്തിപ്പറ്റയും അനീഷ് അലക്സും നയിക്കും. ശനിയാഴ്ച ചേർന്ന വാർഷിക പൊതുയോഗം സെക്രട്ടറിയായി സൂരജിനെയും പ്രസിഡണ്ടായി അനീഷിനെയും തെരഞ്ഞെടുത്തു. 23 അംഗ കമ്മിറ്റിയെയാണ് സമ്മേളനം തെരഞ്ഞെടുത്തത്.
ജോയിൻറ് സെക്രട്ടറിമാർ: ഷാജേഷ് പുരുഷോത്തമൻ, നിശാന്ത് കുര്യൻ. വൈസ് പ്രസിഡണ്ടുമാർ: പ്രേം ജോസഫ്, അനിൽ കുമാർ; ട്രഷറർ: രഞ്ജിത്ത് സൂരി. സെക്രട്ടേറിയറ്റ് അംഗം: സോവറിൻ ജോൺ. കമ്മിറ്റി അംഗങ്ങൾ:രഞ്ജിത്ത് തോട്ടത്തിൽ, സബിൻ കുമാർ, സുമയ്യ വാസിം, ബിനോയ് പുഷ്പാകരൻ, അർജുൻ പത്മകുമാർ, രഞ്ജിത് രാമചന്ദ്രൻ, സൈറസ് ജോർജ്, മുഹമ്മദ് ഷാ, ദീപ്തി വർമ, ലിജിത ഷാജേഷ്, എം അഭിനേഷ്, ഫാസിൽ മണ്ണാറ, ബിജു വാര്യർ, സുമിത് സുകുമാരൻ, പ്രദീപ് ചേന്നംപള്ളിൽ. രണ്ട് സബ് കമ്മിറ്റികളെയും യോഗം തെരഞ്ഞെടുത്തു. യൂത്ത്& സ്പോർട്സ്: നിശാന്ത് കുര്യൻ[കൺവീനർ], അർജുൻ പത്മകുമാർ, ജിസ്മോൻ ജോസ്, സുധീർ, ഹേമന്ത് [സബ് കമ്മിറ്റി അംഗങ്ങൾ], മീഡിയ: പ്രദീപ് ചേന്നംപള്ളിൽ [കൺവീനർ], അനീഷ് ജോസഫ്, ഡേവിസ് ഫെർണാണ്ടസ്, ജിത്തു ദാമോദർ, ആൽഫ [സബ് കമ്മിറ്റി അംഗങ്ങൾ].
ശനിയാഴ്ച ചേർന്ന സമ്മേളനത്തിൽ ഷാജേഷ് പുരുഷോത്തമൻ അധ്യക്ഷനായിരുന്നു. സൂരജ് അത്തിപ്പറ്റ പ്രവർത്തന റിപ്പോർട്ടും അനീഷ് ജോസഫ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. അനീഷ് അലക്സ് സ്വാഗതവും സോവറിൻ ജോൺ നന്ദിയും പറഞ്ഞു.