newsroom@amcainnews.com

ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് നഴ്‌സസ് ഡേ ആഘോഷം മെയ് 17ന് ഫ്‌ലോറൽ പാർക്കിൽ

ഷിക്കാഗോ: ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) ഈ വർഷത്തെ നഴ്‌സസ് ഡേ മെയ് പതിനേഴ് ശനിയാഴ്ച വിവിധ്യ പരിപാടികളോടെ ആഘോഷിക്കും. ക്യൂൻസ് ഫ്‌ലോറൽ പാർക്കിൽ 80-51 261 സ്ട്രീറ്റിലെ പി എസ് 115 സ്‌കൂൾ ഓഡിറ്റോറിയത്തിൽ പത്തു മണിക്ക് ആഘോഷത്തിന് തുടക്കമാകും.

സമൂഹത്തിനും ആരോഗ്യ പരിപാലനത്തിനും നഴ്‌സുമാർ നൽകുന്ന അമൂല്യവും സമാനതകളില്ലാത്തതുമായ സംഭാവനകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായി നീക്കിവച്ചിട്ടുള്ളതാണ് നഴ്‌സസ് ഡേ. 1974-ൽ പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ ആയിരുന്നു ഒരാഴ്ച നഴ്‌സുമാരുടെ ആഴ്ചയായി നാമകരണം ചെയ്തു പ്രഖ്യാപിച്ചത്. അതിനു മുൻപ് 1954 മുതൽ നഴ്‌സിംഗ് പ്രൊഫെഷന്റെ പയനിയർ ആയ ഫ്‌ലോറെൻസ് നൈറ്റിൻഗേലിന്റ ജന്മദിനം നഴ്‌സിങ്ങിന്റെ തന്നെ ദിനമായി പല വിധത്തിൽ രാജ്യത്ത് ആഘോഷിക്കപ്പെടുന്നുണ്ടായിരുന്നു. മെയ് 12 ഇന്റർനാഷണൽ നേഴ്‌സ് ഡേ ആയി ഇന്റർനാഷണൽ നഴ്‌സിംഗ് കൗൺസിലും 1974-ൽ പ്രഖ്യാപിച്ചു.

മോലോയ് യൂണിവേഴ്‌സിറ്റി നഴ്‌സിംഗ് ഡയറക്റ്ററും പ്രൊഫെസ്സരുമായ ഡോ. ജെന്നെഫെർ എമിലി മന്നിനോ മുഖ്യാതിഥി ആയിരിക്കും. വിശിഷ്ടാതിഥികളായി അസ്സംബ്ലിമാൻ എഡ്വേർഡ് ബ്രൗൺസ്റ്റീൻ, അസ്സെംബ്ലി വുമൻ മിഷേൽ സോളാജെസ്, നാസോ കൗണ്ടി ലെജിസ്ലേറ്റർ കാരി സോളാജെസ് എന്നിവർ പങ്കെടുക്കും. ഐനാനി പ്രസിഡന്റ് ഡോ. ഷൈല റോഷിൻ സ്വാഗതം പറയും. വർണ്ണ വൈവിധ്യങ്ങളായ കലാ-സാംസ്‌കാരിക പരിപാടികൾ ആഘോഷത്തിന് അകമ്പടി നൽകും. പ്രവേശനം സൗജന്യമാണ്. http://tinyurl.com/inanynursesday25 എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്ത ആഘോഷത്തിൽ പങ്കു ചേരാൻ ഐനാനി നേതൃത്വം താല്പര്യപ്പെടുന്നു.

You might also like

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

Top Picks for You
Top Picks for You