newsroom@amcainnews.com

ഒടുവിൽ കുറ്റസമ്മതം! ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങൾ ചോർത്തിയതിന് 140 കോടി ഡോളർ പിഴയടക്കാൻ ഗൂഗ്ൾ സമ്മതിച്ചതായി റിപ്പോർട്ട്

ഓസ്റ്റിൻ: ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങൾ ചോർത്തിയ സംഭവത്തിൽ 140 കോടി ഡോളർ പിഴയടക്കാൻ ഗൂഗ്ൾ സമ്മതിച്ചതായി റിപ്പോർട്ട്. യു.എസ് സംസ്ഥാനമായ ടെക്‌സസ് 2022ൽ ഗൂഗ്‌ളിനെതിരെ നൽകിയ നിരവധി കേസുകളാണ് ഒത്തുതീർപ്പിലെത്തിയത്. വർഷങ്ങളോളം ഗൂഗ്ൾ അവരുടെ ഉൽപന്നങ്ങളിലൂടെ ഉപഭോക്താക്കളുടെ നീക്കങ്ങളും സെർച്ചുകളും ബയോമെട്രിക് വിവരവും ചോർത്തിയതിനെതിരെ നടത്തിയ പോരാട്ടമാണ് വിജയിച്ചതെന്ന് അറ്റോണി ജനറൽ കെൻ പെക്‌സ്ടൺ പറഞ്ഞു.

പഴയ ഉൽപന്ന നയങ്ങളുമായി ബന്ധപ്പെട്ട ചില പരാതികൾ പരിഹരിച്ചതായി ഗൂഗ്ൾ വക്താവ് ജോസ് കാസ്റ്റനേഡ പ്രതികരിച്ചു. സ്വകാര്യത സംരക്ഷിക്കുന്ന സംവിധാനം ശക്തമാക്കുമെന്നും വക്താവ് അറിയിച്ചു. ബയോമെട്രിക് ഡാറ്റ ചോർത്തിയതിനെതുടർന്ന് ഫേസ്ബുക്ക് ഉടമകളായ മെറ്റയും 140 കോടി ഡോളർ പിഴയടച്ചിരുന്നു.

You might also like

ഫുട്ബോൾ തർക്കം കൊലപാതകത്തിൽ കലാശിച്ചു: മെസ്സിയുടെ പെനൽറ്റി പാഴാക്കലിനെച്ചൊല്ലിയുള്ള പരിഹാസം ദുരന്തമായി

നാറ്റോ ഉച്ചകോടി: പ്രതിരോധ നയങ്ങളെയും അന്തർവാഹിനി കരാറിനെയും കുറിച്ച് കാർണി

ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് വടംവലി മത്സര കിക്ക്‌ ഓഫ് നടൻ ജയറാം നിർവ്വഹിച്ചു

അഡ്വാൻസ്ഡ് വർക്കേഴ്സ് ബെനിഫിറ്റ് വിതരണം ജൂലൈ 10 മുതൽ

വിംബിൾഡൺ 2026: വനിതാ ഫൈനലിൽ മുച്ചോവയും നോസ്കോവയും ഏറ്റുമുട്ടുന്ന ശനിയാഴ്ചത്തെ സമ്പൂർണ്ണ മത്സരക്രമം

ജനങ്ങൾ ദുരിതത്തിൽ, CMHC ജീവനക്കാർക്ക് വൻതുക ബോണസ്: പ്രതിഷേധം ശക്തം

Top Picks for You
Top Picks for You