newsroom@amcainnews.com

കൊച്ചി: കൊച്ചി നഗരസഭയിലെ ഉന്നത ഉദ്യഗസ്ഥ കൈക്കൂലി പണവുമായി വിജിലൻസ് പിടിയിൽ. ബിൽഡിംഗ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്വപ്‍നയെയാണ് വിജിലൻസ് കൈക്കൂലിയുമായി കൈയ്യോടെ പിടികൂടിയത്. കെട്ടിട പെർമിറ്റ്‌ നൽകുന്നതിന് ആവശ്യപ്പെട്ട കൈകൂലി മേടിക്കവെയാണ് സ്വപ്ന വലയിലായത്. വൈറ്റില സോണൽ ഓഫീസിലെ ബിൽഡിംഗ്‌ ഇൻസ്‌പെക്ടർ ആണ് സ്വപ്ന. കെട്ടിട നിർമാണത്തിന് അനുമതി നൽകാൻ 15,000 രൂപയാണ് കൈകൂലി വാങ്ങിയത്. തൃശൂർ സ്വദേശി സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് വിജിലൻസിന്റെ പിടിയിലായത്. പ്രതിയെ നാളെ മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജിക്ക് മുൻപാകെ ഹാജരാക്കും.

കൊച്ചി വൈറ്റിലയിലുള്ള കോർപ്പറേഷൻ സോണൽ ഓഫീസിൽ ബിൽഡിംഗ് ഇൻസ്പെക്ടർ ആണ് സ്വപ്ന. ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് മാസങ്ങളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. ഇതിനിടെയാണ് കെട്ടിടത്തിന് പെർമിറ്റ് നൽകുന്നതിന് ജനുവരിയിൽ കൊച്ചി സ്വദേശി അപേക്ഷ നൽകുന്നത്. ഓരോ ആഴ്ചയും പല കാരണങ്ങൾ പറഞ്ഞ് പെർമിറ്റ് നൽകാതെ വൈകിപ്പിച്ചു. ഒടുവിൽ പണം നൽകിയാൽ പെർമിറ്റ് തരാമെന്ന് സ്വപ്ന വ്യക്തമാക്കിയതോടെ വൈറ്റില സ്വദേശി വിജിലൻസിനെ സമീപിച്ച് വിവരങ്ങൾ കൈമാറി.

വിജിലൻസിന്റെ നിർദ്ദേശ പ്രകാരം പണവുമായി വൈറ്റില പൊന്നുരുന്നിയിലെത്തിയ പരാതിക്കാരനിൽ നിന്ന്, കുടുംബവുമായി തൃശൂരിലെ വീട്ടിലേക്ക് പോകും വഴി കാർ നിർത്തി സ്വപ്‌ന പണം വാങ്ങി. ഇത് കണ്ട വിജിലൻസ് പൊടുന്നനെ ചാടിവീണ് സ്വപ്നയെ കൈയ്യോടെ പിടികൂടുകയായിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് ഉൾപ്പെടുത്തിയാണ് നിലവിൽ കേസ്. ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും വിജിലൻസ് അറിയിച്ചു.

നേരത്തെയും കൊച്ചി കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെയും വൈറ്റില സോണൽ ഓഫീസിലെയും ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടിയിരുന്നു. അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിന് പെർമിറ്റ് നൽകാൻ 50ലക്ഷം രൂപയാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്ന അനുഭവങ്ങൾ ഉണ്ടായാൽ വിജിലൻസിനെ ബന്ധപ്പെടാൻ മടിക്കരുതെന്നും നടപടി ഉറപ്പെന്നും വിജിലൻസ് എസ് പി വ്യക്തമാക്കി.

You might also like

നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ; വധശിക്ഷ റദ്ദാക്കാൻ ധാരണ, മോചന ചർച്ചകൾ തുടരും

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

പ്രൊഫ. എം.കെ സാനു അന്തരിച്ചു

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

Top Picks for You
Top Picks for You