newsroom@amcainnews.com

ആൽബർട്ട ഉപതിരഞ്ഞെടുപ്പിൽ 211 വോട്ട് അസാധു

കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ് മത്സരിച്ച ആൽബർട്ടയിലെ ബാറ്റിൽ റിവർ – ക്രൗഫൂട്ട് ഉപതിരഞ്ഞെടുപ്പിൽ ഇരുന്നൂറിലധികം വോട്ടുകൾ അസാധുവായതായി ഇലക്ഷൻസ് കാനഡ. ആകെ 211 വോട്ടുകൾ അസാധുവായപ്പോൾ 51,085 വോട്ടുകൾ സാധുവായതായും ഏജൻസി അറിയിച്ചു.

ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെങ്കിലോ ആ റൈഡിങ്ങിൽ മത്സരിക്കാത്ത ഒരാളുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലോ വോട്ട് അസാധുവായതായി കണക്കാക്കുമെന്ന് ഇലക്ഷൻസ് കാനഡയുടെ വക്താവ് മാത്യു മക്കെന്ന പറയുന്നു. ബാറ്റിൽ റിവർ – ക്രൗഫൂട്ട് ഉപതിരഞ്ഞെടുപ്പിൽ 214 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഉപതിരഞ്ഞെടുപ്പിൽ പിയേർ പൊളിയേർ 80 ശതമാനത്തിലധികം (41,308 വോട്ടുകൾ) വോട്ടുകൾ നേടി വിജയിച്ച് വീണ്ടും ഹൗസ് ഓഫ് കോമൺസിലേക്ക് തിരികെയെത്തി.

You might also like

ലാൻഡിംഗിനിടെ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു: രണ്ട് പൈലറ്റുമാർ മരിച്ചു, 41 പേർ ആശുപത്രിയിൽ

ഹിസ്ബുള്ളയുമായി ബന്ധം; കനേഡിയൻ കമ്പനിക്കെതിരെ അമേരിക്കൻ ഉപരോധം

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

ആൽബർട്ടയിൽ ഇന്ധന നികുതി ഇളവ് ഉടൻ ഇല്ല; പ്രീമിയർ ഡാനിയൽ സ്മിത്ത്

43-ാം വയസ്സിൽ അപ്രതീക്ഷിത വിയോഗം; ഒൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്വിൻസ്കി അന്തരിച്ചു

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

Top Picks for You
Top Picks for You