newsroom@amcainnews.com

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

പനാമയുടെ തെക്കൻ മേഖലയിൽ വൻ ഭൂചലനം. 7.7, 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ രണ്ട് ഭൂചലനങ്ങളും തുടർചലനങ്ങളും (aftershocks) അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കൽ സർവേ (USGS) റിപ്പോർട്ട് ചെയ്തു. ഭൂചലനത്തെ തുടർന്ന് റെയിൽ, റോഡ് ഗതാഗതം താറുമാറായി. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പുണ്ട്. ഹെറേറ പ്രവിശ്യയിലെ വിദൂര ഗ്രാമമായ പിറ്റലോസ അരീബയിൽ നിന്ന് 10 കിലോമീറ്റർ തെക്കുപടിഞ്ഞാറു മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. […]