സൈക്ലോസ്‌പോറിയാസിസ് പകര്‍ച്ചവ്യാധി: മിഷിഗണില്‍ രണ്ടു മരണം

സൈക്ലോസ്‌പോറിയാസിസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് മിഷിഗണില്‍ രണ്ട് പേര്‍ മരിച്ചതായി മിഷിഗണ്‍ ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മിഷിഗണില്‍ ഇതുവരെ 11,234 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 193 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സൈക്ലോസ്‌പോറിയാസിസ് സാധാരണയായി ജീവന് ഭീഷണിയാകുന്ന രോഗമല്ലെന്നും അമേരിക്കയില്‍ മരണങ്ങള്‍ അപൂര്‍വമാണെന്നും എംഡിഎച്ച്എച്ച്എസ് അറിയിച്ചു. മിഷിഗണ്‍ ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ രോഗബാധ ടാക്കോ ബെല്‍ റസ്റ്ററൻ്റുകളില്‍ വിതരണം ചെയ്തിരുന്ന ഐസ്ബര്‍ഗ് ലെറ്റിയൂസുമായി ബന്ധപ്പെട്ടതാണെന്ന് ഫെഡറല്‍ ആരോഗ്യ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ […]
ക്യൂബെക്കിൽ നേരിയ ഭൂചലനം: 2.8 തീവ്രത

ക്യൂബെക്ക് സിറ്റിയിൽ റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എർത്ത്ക്വേക്ക് കാനഡ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രി 8:33യോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ക്യൂബെക്ക് സിറ്റിയിൽ നിന്ന് 12 കിലോമീറ്റർ അകലെ 22.7 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അലർജി സാധ്യത: കാനഡയിൽ ഹെർഷീസ് കിസ്സസ് ചോക്ലറ്റുകൾ തിരിച്ചു വിളിച്ചു

പാക്കറ്റിൽ ബദാം ചേർത്തതായി വ്യക്തമാക്കാത്തതിനെ തുടർന്ന് ഹെർഷേയ്‌സ് ചോക്ലറ്റ് ബ്രാൻഡ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ഹെർഷേയ്‌സ് കിസ്സസ് ക്രീമി മിൽക്ക് ചോക്ലേറ്റ്, 200 ഗ്രാം, ഹെർഷേയ്‌സ് കിസ്സസ് ക്രീമി മിൽക്ക് ചോക്ലേറ്റ് 104 ഗ്രാം എന്നിവയാണ് തിരിച്ചുവിളിച്ചവ. ഈ ചോക്ലറ്റ് കഴിച്ച ഒരാൾക്ക് അലർജി കാരണം ആരോഗ്യപ്രശ്നം ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചതോടെയാണ് നടപടി. ബദാം അലർജിയുള്ളവർ ഇവ കഴിക്കരുതെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. ഈ ചോക്ലറ്റുകൾ ഉപേക്ഷിക്കുകയോ അവ വാങ്ങിയ […]
വെസ്റ്റ്‌ജെറ്റ് സമരം: ജീവനക്കാരുമായി താത്കാലിക കരാറിലെത്തി എയർലൈൻ

കാനഡയിലെ രണ്ടാമത്തെ വലിയ എയർലൈനായ വെസ്റ്റ്‌ജെറ്റും ഏകദേശം 4,400 ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയനും തമ്മിൽ പുതിയ താൽക്കാലിക കരാറിൽ എത്തിയതായി റിപ്പോർട്ട്. എന്നാൽ, കരാറിന്‍റെ വിശദാംശങ്ങൾ ഇരുപക്ഷവും പുറത്തുവിട്ടിട്ടില്ല. കൂടാതെ കരാറിലെത്തിയെങ്കിലും വിമാന സർവീസുകൾ പുനഃരാരംഭിക്കുമെന്ന് എയർലൈൻ വ്യക്തമാക്കിയിട്ടില്ല. ഞായറാഴ്ച പണിമുടക്ക് ആരംഭിച്ചതോടെ നൂറുകണക്കിന് വിമാന സർവീസുകൾ മുടങ്ങുകയും ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തിരുന്നു. ഫ്ലൈറ്റ് അറ്റൻഡൻ്റുമാർക്ക് കരാർ അംഗീകരിക്കാൻ 30 ദിവസത്തെ സമയമുണ്ടെന്നും, യൂണിയൻ വരും ദിവസങ്ങളിൽ അംഗങ്ങൾക്ക് മുന്നിൽ കരാർ അവതരിപ്പിച്ച് വോട്ടെടുപ്പ് […]
ആൽബർട്ടയിൽ മലയാളി യുവാവ് നിര്യാതനായി

ആൽബർട്ടയിൽ മലയാളി യുവാവ് നിര്യാതനായി. ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) ജീവനക്കാരനും മലപ്പുറം പെരിന്തൽമണ്ണ മലപ്പറമ്പ് സ്വദേശിയുമായ ജിൻ്റോ ജോസാണ് മരിച്ചത്. 40 വയസ്സായിരുന്നു. 2012-ലാണ് ജിൻ്റോ കാനഡയിലെത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ആൽബർട്ട ഹെൽത്ത് സർവീസസിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സൗമ്യമായ പെരുമാറ്റം കൊണ്ടും ക്രിയാത്മക ഇടപെടൽ കൊണ്ടും ശ്രദ്ധേയനായിരുന്നു ജിൻ്റോ. വിവിധ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ജിൻ്റോ ആൽബർട്ടയിലെ മലയാളി കമ്മ്യൂണിറ്റിയിൽ ശ്രദ്ധേയനായിരുന്നു. ഭാര്യ ജാസ്മിൻ ജിൻ്റോ. മക്കൾ : സാൻ ജോസ് ജിൻ്റോ, […]