₹10 ലക്ഷത്തിന്റെ വജ്രാഭരണങ്ങൾ കവർന്നു; സിസിടിവിയിൽ കുടുങ്ങിയ ‘കള്ളൻ എലി’, നഷ്ടപ്പെട്ട ആഭരണങ്ങളെല്ലാം മാളത്തിൽ നിന്ന് കണ്ടെത്തി!

ജ്വല്ലറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വജ്രാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ വില്ലനായെത്തിയത് ഒരു എലി! ഷട്ടറുകൾ പൂട്ടി സുരക്ഷിതമാക്കിയ കടയിൽ നിന്ന് ആഭരണങ്ങൾ മാഞ്ഞുപോയത് കണ്ട് അമ്പരന്ന ഉടമകൾക്ക് സിസിടിവി ദൃശ്യങ്ങളാണ് ഒടുവിൽ സത്യം വെളിപ്പെടുത്തിയത്. ആരും അകത്തുകടന്ന ലക്ഷണങ്ങളൊന്നുമില്ലാതിരുന്നിട്ടും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന വജ്രാഭരണങ്ങളും തങ്കമാലകളും മോതിരങ്ങളും കാണാതായതോടെയാണ് കടയുടമ സിസിടിവി പരിശോധിച്ചത്. റാക്കിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ എലി നൈസായി മാളത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കണ്ട് ജീവനക്കാരും കടയുടമയും ഒരുപോലെ ഞെട്ടി! തുടർന്ന് […]
കാനഡ വർക്ക് പെർമിറ്റ് ചട്ടങ്ങൾ കർശനമാക്കി: വിദേശ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് അപേക്ഷിക്കാനാകില്ല

കാനഡ സി20 (C20) ഇളവിന് കീഴിലുള്ള റെസിപ്രോക്കൽ എംപ്ലോയ്‌മെന്റ് വർക്ക് പെർമിറ്റിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി, വിദേശ പൗരന്മാർക്ക് നിയമങ്ങൾ കൂടുതൽ കർശനമാക്കി. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കാനഡയിൽ ജോലി ചെയ്യാനുള്ള സി20 വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് മുൻപ് അപേക്ഷകർ തങ്ങളുടെ വിദേശ കമ്പനിയിൽ നിലവിൽ ജീവനക്കാരായിരിക്കണം. 2026 ജൂലൈ 29-ന് ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറത്തിറക്കിയ ഈ പുതിയ നിർദ്ദേശങ്ങൾ പ്രകാരം, കാനഡയിൽ എത്തിയ ശേഷം മാത്രം ജോലി ആരംഭിക്കുന്ന […]
കനത്ത മഴയും ഉരുൾപ്പൊട്ടലും: കോട്ടയത്ത് മൂന്ന് മരണം; യാത്രാദുരിതത്തിലും പരീക്ഷ മാറ്റാതെ പിഎസ്‌സി, വൻ പ്രതിഷേധം

സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും മൂലം കടുത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാന്നിത്തോട്ടത്തിലുണ്ടായ ഉരുൾപ്പൊട്ടലിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് റജീന, മകൻ ജോസഫിൻ ജോണി (24) എന്നിവർ മരണപ്പെട്ടു. അപകടസ്ഥലത്ത് എം.ജെ. സെബാസ്റ്റ്യൻ എംഎൽഎയും ജില്ലാ കളക്ടർ ചേതൻകുമാർ മീണയും തിരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്. കൂടാതെ, വാഗമൺ കൊലാഹലമേട്ടിൽ ലീലാമണിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായരും (72) ജീവൻ വെടിഞ്ഞു. ഈരാറ്റുപേട്ട-വാഗമൺ റോഡിലും കോട്ടയം-കുമളി […]