പേരന്‍റസ് ആൻഡ് ഗ്രാൻഡ് പേരന്‍റസ് പ്രോഗ്രാം അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ച് കാനഡ

കാനഡയിലേക്ക് കുടിയേറിയ വിദേശികള്‍ക്ക് അവരുടെ മാതാപിതാക്കളെയും മുത്തശ്ശി-മുത്തശ്ശന്മാരെയും ഒപ്പം നിര്‍ത്താന്‍ അവസരമൊരുക്കുന്ന പേരന്‍റസ് ആൻഡ് ഗ്രാൻഡ് പേരന്‍റസ് പ്രോഗ്രാം (PGP) വഴിപുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് കാനഡ. ഇതിന് പകരമായി ‘സൂപ്പർ വീസ’ (Super Visa) ഉപയോഗപ്പെടുത്താമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. നിലവിലുള്ള അപേക്ഷകൾ മാത്രമേ പ്രോസ്സസ് ചെയ്യുകയുള്ളൂവെന്നും ഐആർസിസി വ്യക്തമാക്കി. എന്നാൽ, ഈ വർഷവും അടുത്ത വർഷവുമായി 15,000 പേർക്ക് ഇൻവിറ്റേഷൻ നൽകുമെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 60,500 […]
യുഎസിൽ ഇന്ത്യൻ വംശജനായ മുസ്ലിം യുവാവിനെതിരെ വംശീയ ആക്രമണം; പ്രതി പിടിയില്‍

യുഎസിൽ ഇന്ത്യൻ വംശജനായ മുസ്ലിം യുവാവിന് കുത്തേറ്റു. യൂട്ടായിലെ വെസ്റ്റ് വാലി സിറ്റിയിലുള്ള വാലി ഫെയർ മാളിലാണ് സംഭവം. മാളിലെ ജ്വല്ലറി കിയോസ്കിൽ ജീവനക്കാരനായ സുഹൈൽ എന്ന യുവാവിനാണ് കുത്തേറ്റത്. പതിനഞ്ചോളം കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ സുഹൈൽ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പീറ്റർ മൈക്കൽ ലാർസൺ (48) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാളിലെ മഗ ഇൻകോർപറേറ്റഡ് ഡയമണ്ട്സ് എന്ന ജ്വല്ലറി കിയോസ്കിൽ ജോലി ചെയ്യുന്നതിനിടെയാണ് സുഹൈലിനടുത്തേക്ക് പ്രതി എത്തുന്നത്. ആദ്യം കുടിവെള്ളം […]
എൻസോ, ലൗറ്റാരോ; തിരിച്ചടിച്ച് ലോക ചാമ്പ്യന്മാർ ഫൈനലിലേക്ക്

ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന് മെസ്സിപ്പട. 84 മിനിട്ടു വരെ പിന്നിൽ നിന്ന നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീന എൻസോ ഫെർണാണ്ടസിന്‍റെയും ലൗട്ടാരോ മാർട്ടിനെസിന്‍റെയും ഗോളുകൾക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജൻ്റീന മുൻ ലോകചാമ്പ്യന്മാരായ സ്പെയിനിനെ നേരിടും. പരുക്കൻ കളി കണ്ട ആദ്യപകുതിക്ക് ശേഷം 55-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിന്‍റെ ക്രോസ് വലയിലെത്തിച്ച് ആന്തണി ഗോർഡൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. സമനിലയ്ക്കായി തുടർച്ചയായി നടത്തിയ നീക്കങ്ങളുടെ ഫലം 85–ാം മിനിറ്റിൽ അർജൻ്റീനയ്ക്കു ലഭിച്ചു. ലയണൽ മെസ്സി […]