കാനഡയിലെ തൊഴിലാളികളുടെ ശരാശരി പ്രായം വർധിക്കുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

കാനഡയിലെ തൊഴിലാളികളുടെ ശരാശരി പ്രായം വർധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ പഠനം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കാനഡയിലെ തൊഴിലാളികളുടെ ശരാശരി പ്രായം 37.5-ൽ നിന്ന് 41.7 ആയി ഉയർന്നു. 55 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ജീവനക്കാരുടെ എണ്ണം ഇരട്ടിയായി. ചരിത്രത്തിലാദ്യമായി കാനഡയിൽ 18 വയസ്സിന് താഴെയുള്ള കുട്ടികളേക്കാൾ കൂടുതൽ 65 വയസ്സിന് മുകളിലുള്ള മുതിർന്നവരുണ്ടെന്നും പഠനത്തിൽ പറയുന്നു. കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള ഉത്പാദന മേഖലയിലാണ് പ്രായമായ തൊഴിലാളികളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. സാങ്കേതികവിദ്യയുടെ വളർച്ച […]
കാനഡയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

കാനഡയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. ഒരു സ്ത്രീക്ക് 1.25 കുട്ടികൾ എന്ന നിരക്കിലാണ് നിലവിലെ ജനനനിരക്ക്. കരിയറിനും വ്യക്തിസ്വാതന്ത്ര്യത്തിനും മുൻഗണന നൽകുന്നതിനാൽ 20-നും 49-നും ഇടയിൽ പ്രായമുള്ള പകുതിയോളം സ്ത്രീകൾക്കും കുട്ടികളില്ലെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു. കുട്ടികളെ വളർത്താനുള്ള ഉയർന്ന ചെലവാണ് മിക്ക ദമ്പതികളും കുട്ടികളെ ഒഴിവാക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതോടെ തങ്ങളുടെ റിട്ടയർമെൻ്റ് സമ്പാദ്യം കുറയ്‌ക്കേണ്ടി വരുന്നതായി ദമ്പതികൾ പറയുന്നു.