newsroom@amcainnews.com

വെനസ്വേലയിൽ ഇരട്ട ഭൂചലനം: 7.1, 7.5 തീവ്രത

ഏകദേശം ഒരു മിനിറ്റിന്‍റെ വ്യത്യാസത്തിലുണ്ടായ ശക്തമായ രണ്ടു ഭൂചലനങ്ങളിൽ കുലുങ്ങി വെനസ്വേല. 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂർവമായ ഭൂചലനങ്ങളിൽ തലസ്ഥാനമായ കാരക്കാസിൽ കെട്ടിടങ്ങൾ തകരുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിത്. യാരാക്വ പ്രവിശ്യയിൽ 13.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിൽ ചിലത് ആ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി […]