ടൊറൻ്റോയിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ച സംഭവം: അന്താരാഷ്ട്ര ഭീകര ശൃംഖലയ്ക്ക് ബന്ധമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

സുരക്ഷാ പരിശോധനയ്ക്കിടെ കനേഡിയൻ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ അന്താരാഷ്ട്ര ഭീകര ശൃംഖലയ്ക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. ഇറാൻ പിന്തുണയുള്ള അന്താരാഷ്ട്ര തീവ്രവാദ സംഘടനയാണ് സംഭവത്തിന് പിന്നലെന്നാണ് നിഗമനം. നോർത്ത് യോർക്കിലെ ട്രെതവേ, ബ്ലാക്ക് ക്രീക്ക് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ റെയ്‌ഡ് നടത്തുന്നതിനിടെയാണ് കോൺസ്റ്റബിൾ മാർക്ക് പിനിസോട്ടോ വെടിയേറ്റു കൊല്ലപ്പെട്ടത്. കഴിഞ്ഞ മാർച്ച് 10-ന് ടൊറൻ്റോയിലെ യു.എസ് കോൺസുലേറ്റിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് പോലീസ് റെയ്‌ഡ് നടത്തിയത്. യു.എസ് കോൺസുലേറ്റിന് […]
ലോകകപ്പ്: സമനിലയിൽ കുരുങ്ങി കാനഡ

ആതിഥേയരായ കാനഡ സ്വന്തം നാട്ടുകാരുടെ മുന്നിൽ തോൽവിയുടെ വക്കിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടു. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ കാനഡയെ ബോസ്‌നിയ സമനിലയിൽ (1-1) കുരുക്കി. 21-ാം മിനിറ്റിൽ ജോവോ ലുക്കിച്ചിലൂടെ മുന്നിലെത്തിയ ബോസ്‌നിയക്കെതിരേ 79-ാം മിനിറ്റിൽ കൈൽ ലാറിൻ നേടിയ ഗോളിൽ കാനഡ സമനിലയുമായി രക്ഷപ്പെട്ടു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇറ്റലിയെ അട്ടിമറിച്ച് ലോകകപ്പിനെത്തിയ ബോസ്‌നിയയെ നേരിട്ട കാനഡയുടെ കളിയിൽ പരുക്കേറ്റ് പുറത്തിരുന്ന ഫുൾബാക്ക് അൽഫോൺസോ ഡേവിസിന്‍റെ അഭാവം പ്രകടമായിരുന്നു. സമനിലയോടെ ഗ്രൂപ്പ് ബിയിൽ കാനഡയും ബോസ്‌നിയയും […]