യുക്രെയ്‌ൻ ഡ്രോൺ ആക്രമണം: റഷ്യയിൽ ഇന്ത്യൻ പൌരൻ കൊല്ലപ്പെട്ടു, 3 പേർക്ക് പരുക്ക്

മോസ്കോ: റഷ്യയിലെ മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു, ആക്രമണത്തിൽ മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു. എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരുക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി എംബസി അറിയിച്ചു. മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ മോസ്കോയ്ക്ക് നേരെ യുക്രെയ്‌ൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നാണ് ഞായറാഴ്ച രാത്രി നടന്നത്. […]
ഹാൻ്റാവൈറസ് ഭീതിയിൽ കാനഡ; രോഗബാധിതരുടെ ആകെ എണ്ണം 12 ആയി ഉയർന്നു

ഓട്ടവ: കാനഡയിൽ ആദ്യമായി ഹാൻ്റാവൈറസ് ബാധ സ്ഥിരീകരിച്ചതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ അറിയിച്ചു. ഹാൻ്റാവൈറസ് വ്യാപിച്ച ആഡംബര കപ്പലിൽ യാത്ര ചെയ്‌ത നിലവിൽ ബ്രിട്ടീഷ് കൊളംബിയയിൽ ഐസൊലേഷനിൽ കഴിയുകയും ചെയ്യുന്ന നാല് കനേഡിയൻ പൗരന്മാരിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. യുക്കോണിൽ നിന്നുള്ള ദമ്പതിമാരിൽ ഒരാൾക്ക് കഴിഞ്ഞ വ്യാഴാഴ്ച പനിയും തലവേദനയും ഉൾപ്പെടെയുള്ള നേരിയ ലക്ഷണങ്ങളുണ്ടായിരുന്നു. തുടർന്ന് വിനിപെഗിലെ നാഷണൽ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ കൂടെ യാത്ര ചെയ്ത പങ്കാളിയുടെ […]
വോട്ടിങ് വിവരങ്ങൾ ചോരുന്നു: വോട്ടർപട്ടിക നൽകുന്നതിൽ നിയന്ത്രണം വേണമെന്ന ആവശ്യം ശക്തം

എഡ്മിന്റൻ: കാനഡയിലെ രാഷ്ട്രീയ രംഗത്ത് വൻ വിവാദം സൃഷ്ടിച്ചുകൊണ്ട് ആൽബർട്ടയിൽ ദശലക്ഷക്കണക്കിന് വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ഓൺലൈൻ വഴി ചോർന്നു. ഇതേത്തുടർന്ന് വോട്ടർമാരുടെ വിവരങ്ങൾ സംരക്ഷിക്കാൻ ഒന്റാരിയോ, കെബെക്ക്, ബ്രിട്ടീഷ് കൊളംബിയ, സാസ്കാച്വാൻ തുടങ്ങിയ മറ്റ് പ്രവിശ്യകളിലെ തിരഞ്ഞെടുപ്പ് ബോർഡുകളും തങ്ങളുടെ വോട്ടർപട്ടിക നയങ്ങൾ അടിയന്തിരമായി പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ്. ആൽബർട്ടയിലുണ്ടായ ഈ വീഴ്ച കാനഡയിലുടനീളം ഒരു വലിയ മുന്നറിയിപ്പായി മാറിയിട്ടുണ്ട്. ആൽബർട്ടയിലെ ഒരു വിഘടനവാദി ഗ്രൂപ്പ് വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ അടങ്ങിയ ഒരു ഓൺലൈൻ സെർച്ച് ഡാറ്റാബേസ് പരസ്യപ്പെടുത്തിയതോടെയാണ് […]
വേനലെത്തുന്നു കൊതുകുകളും; കാനഡയുടെ കിഴക്കൻ പ്രവിശ്യകൾ ആശങ്കയിൽ

ടൊറന്റോ: വരാനിരിക്കുന്ന വേനൽക്കാലത്ത് കാനഡയിൽ, പ്രത്യേകിച്ച് കിഴക്കൻ പ്രവിശ്യകളിൽ കൊതുക് ശല്യം മുൻവർഷങ്ങളേക്കാൾ വളരെ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ-ശാസ്ത്ര വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. തണുപ്പും മഴയും നിറഞ്ഞ നീണ്ടുനിന്ന വസന്തകാലത്തിന് ശേഷം താപനില പെട്ടെന്ന് ഉയരുന്നതാണ് കൊതുകുകൾ വൻതോതിൽ പെരുകാൻ കാരണമാകുന്നത്. ഒൻ്റാരിയോ, കെബെക്ക് തുടങ്ങിയ പ്രവിശ്യകളിൽ കനത്ത മഴയും മഞ്ഞുരുകലും കാരണം വലിയ തോതിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ചൂട് പെട്ടെന്ന് വർദ്ധിക്കുന്നതോടെ ഈ വെള്ളക്കെട്ടുകൾ കൊതുകുകൾക്ക് വളരാൻ അനുകൂല സാഹചര്യമൊരുക്കും. വേനൽക്കാല താപനിലയിലേക്ക് […]
സമയം അതിക്രമിക്കുകയാണെന്ന് ഇറാന് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്‌ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പ്രതിസന്ധിയിലായ പശ്ചാത്തലത്തിൽ, ശക്തമായ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള സമാധാന കരാറിലെത്താനുള്ള സമയം അതിവേഗം അവസാനിക്കുകയാണെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’വഴിയാണ് ട്രംപ് ഇറാനെതിരെ ആഞ്ഞടിച്ചത്. “അവർ കാര്യങ്ങൾ വേഗത്തിലാക്കുന്നതാണ് നല്ലത്, വളരെ വേഗത്തിൽ! അല്ലെങ്കിൽ അവശേഷിക്കാൻ ഒന്നും തന്നെ ഉണ്ടാകില്ല. സമയം വളരെ വിലപ്പെട്ടതാണ്,” എന്നായിരുന്നു ട്രംപ് കുറിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ‘അസംബന്ധം’എന്ന് ട്രംപ് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് […]
അധികാരമേറ്റ ശേഷമുള്ള യു.ഡി.എഫ് സർക്കാരിന്റെ ആദ്യ തീരുമാനം – സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര

തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്) മന്ത്രിസഭയുടെ ആദ്യ തീരുമാനം സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക എന്നതായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുപിന്നാലെ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചതനുസരിച്ച് ഈ പദ്ധതി ജൂൺ 15 മുതൽ നടപ്പിലാക്കും. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച “അഞ്ച് ഇന്ദിര ഗ്യാരന്റികളിൽ” ഒന്നാണെന്ന് പിന്നീട് […]
10 വർഷങ്ങൾക്ക് ശേഷം യു.ഡി.എഫ് അധികാരത്തിലേക്ക്; വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഒരു പതിറ്റാണ്ടിന് ശേഷം കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്) വീണ്ടും അധികാരത്തിലെത്തിയതോടെ, വി.ഡി. സതീശൻ തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സതീശനും അദ്ദേഹത്തിന്റെ 20 അംഗ മന്ത്രിസഭയ്ക്കും ഔദ്യോഗിക പദവിയുടെയും രഹസ്യസ്വഭാവത്തിന്റെയും സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം, പുതിയ മന്ത്രിസഭയിലെ 14 മന്ത്രിമാർ ആദ്യമായി മന്ത്രിസ്ഥാനത്തേക്ക് എത്തുന്നവരാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവർക്കൊപ്പം […]