newsroom@amcainnews.com

കാത്തിരിപ്പിന് അറുതി; ട്രംപ് ഫോണുകൾ വിപണിയിലേക്ക്, വിതരണം ഈ ആഴ്ച ആരംഭിക്കും

ന്യൂയോർക്ക്‌: ഐഫോണിനും സാംസങ്ങിനും അമേരിക്കയുടെ സ്വന്തം ബദൽ എന്ന രീതിയിൽ ഡോണൾഡ്‌ ട്രംപ് അവതരിപ്പിച്ച മൊബൈൽ ഫോൺ വിപണിയിലെത്തുന്നു. ഫോൺ മുൻകൂറായി വാങ്ങിയവർക്ക് ഈ ആഴ്ച മുതൽ ഫോൺ അയച്ചുതുടങ്ങുമെന്ന് ട്രംപ് മൊബൈൽ സിഇഒ പാറ്റ് ഒബ്രിയൻ പറഞ്ഞു. ഫോണിനുവേണ്ടിയുള്ള ബുക്കിങ്ങുകൾ റദ്ദാക്കിയെന്ന വാർത്ത പ്രചരിച്ച സാഹചര്യത്തിലാണ്  പ്രഖ്യാപനം. ഒരു ഇമെയിൽ സന്ദേശത്തിലൂടെയാണ് പാറ്റ് ഒബ്രിയൻ ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ എല്ലാ മുൻകൂർ ഓർഡറുകളും പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ […]

സാമ്പത്തിക പ്രതിസന്ധിയിൽ കാനഡ; പാപ്പരത്ത അപേക്ഷ നൽകുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

ടൊറന്റോ: കാനഡയിലെ വർധിച്ചുവരുന്ന ജീവിതച്ചെലവ് സാധാരണക്കാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും പാപ്പരത്തത്തിലേക്കും തള്ളിവിടുന്നതായി റിപ്പോർട്ടുകൾ. ‘ഓഫീസ് ഓഫ് ദി സൂപ്രണ്ട് ഓഫ് ബാങ്ക്‌റപ്‌റ്റസി’ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 37,121 പേരാണ് പാപ്പരത്ത (Insolvency) അപേക്ഷകൾ സമർപ്പിച്ചത്. 2009-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അപേക്ഷകളിൽ 8.5 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയ (16.2%), പ്രിൻസ് എഡ്വേർഡ് […]

പുതിയ അഭയാർത്ഥി നിയമം കാനഡയിൽ തിരിച്ചടിയാകുന്നു; 2SLGBTQ+ വിഭാഗത്തിൽപ്പെട്ട ആയിരങ്ങൾ നാടുകടത്തൽ ഭീഷണിയിൽ

ഓട്ടവ: കാനഡ സർക്കാർ നടപ്പിലാക്കിയ പുതിയ അഭയാർത്ഥി നിയമ പരിഷ്കാരം (Bill C-12) 2SLGBTQ+ വിഭാഗത്തിൽപ്പെട്ടവർക്കിടയിൽ കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ മാർച്ചിൽ പാസാക്കിയ ഈ നിയമം മൂലം ആയിരക്കണക്കിന് ആളുകൾ നാടുകടത്തൽ ഭീഷണി നേരിടുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ പരിഷ്കാരമനുസരിച്ച്, കാനഡയിൽ എത്തിയ ഒരാൾ അഭയാർത്ഥി പദവിക്ക് അപേക്ഷിക്കണമെങ്കിൽ രാജ്യത്ത് പ്രവേശിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ അത് ചെയ്തിരിക്കണം. ഈ നിയമത്തിന് 2020 ജൂൺ മുതലുള്ള മുൻകാല പ്രാബല്യം നൽകിയിട്ടുള്ളത് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു. പലപ്പോഴും […]