ലോട്ടോ മാക്സ് മാറുന്നു; ടിക്കറ്റ് നിരക്കും സമ്മാനത്തുകയും കൂടും

കാനഡയിലെ ജനപ്രിയ ലോട്ടറിയായ ലോട്ടോ മാക്സിൽ ഏപ്രിൽ 10 മുതൽ വലിയ മാറ്റങ്ങൾ വരുന്നു. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നതിനൊപ്പം ജാക്ക്പോട്ട് തുകയിലും സമ്മാനഘടനയിലും മാറ്റങ്ങൾ വരുത്താനാണ് അധികൃതരുടെ തീരുമാനം. ഒരു ടിക്കറ്റിന്റെ വില 5 ഡോളറിൽ നിന്ന് 6 ഡോളറായി ഉയരും. നിലവിൽ ഒരു ടിക്കറ്റിൽ 3 ലൈനുകളാണ് ലഭിക്കുന്നതെങ്കിൽ, പുതിയ മാറ്റത്തോടെ 4 ലൈനുകൾ ലഭിക്കും. 50 നമ്പറുകൾക്ക് പകരം ഇനി 52 നമ്പറുകളിൽ നിന്നാണ് 7 എണ്ണം തിരഞ്ഞെടുക്കേണ്ടത്. പരമാവധി ജാക്ക്പോട്ട് തുക 80 […]
ആൽബർട്ട ഇമിഗ്രേഷൻ: അപേക്ഷ സമർപ്പിക്കാൻ ഫീസ് നൽകണം; വൻ മാറ്റങ്ങളുമായി AAIP

ആൽബർട്ടയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇനി മുതൽ അപേക്ഷ സമർപ്പിക്കുന്നത് സൗജന്യമായിരിക്കില്ല. ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന് (AAIP) കീഴിൽ വർക്കർ എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (WEOI) സമർപ്പിക്കുന്നതിന് 135 ഡോളർ ഫീസ് ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ 7 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായും പ്രവിശ്യാ സർക്കാർ അറിയിച്ചു. നേരത്തെ അപേക്ഷ സമർപ്പിക്കുന്നത് സൗജന്യമായിരുന്നുവെങ്കിലും, വർദ്ധിച്ചുവരുന്ന അപേക്ഷകരുടെ എണ്ണം കണക്കിലെടുത്താണ് ഈ പുതിയ തീരുമാനം. ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം, എക്സ്പ്രസ് എൻട്രി സ്ട്രീം, […]
യുദ്ധഭീതിക്ക് താത്കാലിക വിരാമം; രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ യുദ്ധസന്നാഹങ്ങൾക്കും പ്രസ്താവനകൾക്കുമൊടുവിൽ ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്, ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവരുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്ക് പിന്നാലെയാണ് ഈ അപ്രതീക്ഷിത തീരുമാനം. നയതന്ത്ര നീക്കങ്ങളിലൂടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള പാകിസ്താൻ്റെ അഭ്യർത്ഥന മാനിച്ചാണ് സൈനിക നടപടികൾ നിർത്തിവെക്കാൻ ട്രംപ് സമ്മതിച്ചത്. ഇതേത്തുടർന്ന് തർക്ക പ്രദേശമായ ഹോർമുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് പൂർണ്ണമായും തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറായതായും പാകിസ്താൻ അറിയിച്ചു.
ഹോര്‍മുസ് ഭാഗികമായി തുറക്കും; യുഎസ്- ഇറാന്‍ നിര്‍ണ്ണായക ചര്‍ച്ച 10ന്

യുദ്ധത്തിന് താൽക്കാലിക വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ലോകത്തിലെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ (Strait of Hormuz) നിയന്ത്രിതമായി വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും യാത്രാനുമതി നല്‍കാമെന്ന് ഇറാന്‍ സമ്മതിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം രണ്ടാഴ്ചത്തേക്ക് സുരക്ഷിതമാക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി അറിയിച്ചു. ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാകും. പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളുടെ ശക്തമായ മധ്യസ്ഥതയിലാണ് ഈ സമാധാന നീക്കം […]
വോട്ടിന് പണം: പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് ആരോപണം. ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് പണം വിതരണം ചെയ്തത്. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പണം വിതരണം ചെയ്ത സ്ഥലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശോഭ സുരേന്ദ്രനും തമ്മില്‍ തര്‍ക്കമുടലെടുത്തു. ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍. അടിച്ചു കരണക്കുറ്റിപ്പൊട്ടിക്കുമെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയവരോട് ശോഭാ സുരേന്ദ്രന്‍ പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ബിജെപി നല്‍കിയത് 5000 രൂപയാണെന്ന് കെ എസ് […]