newsroom@amcainnews.com

യുക്രെയിൻ പൗരന്മാർക്ക് കാനഡയിൽ തുടരാം: വർക്ക് പെർമിറ്റ് കാലാവധി 2027 വരെ നീട്ടി

റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് കാനഡയിൽ അഭയം പ്രാപിച്ച യുക്രേനിയൻ പൗരന്മാർക്ക് ആശ്വാസമേകി കാനഡ സർക്കാർ. കാനഡ-യുക്രെയ്ൻ ഓതറൈസേഷൻ ഫോർ എമർജൻസി ട്രാവൽ (CUAET) പദ്ധതി വഴി രാജ്യത്തെത്തിയവരുടെ വർക്ക് പെർമിറ്റ് കാലാവധി 2027 മാർച്ച് 31 വരെ നീട്ടിയതായി ഫെഡറൽ സർക്കാർ അറിയിച്ചു. ഇളവുകൾ 2026 മാർച്ച് 31-ന് അവസാനിച്ചതോടെയാണ് ഈ പുതിയ നീക്കം. പുതിയ ഉത്തരവ് പ്രകാരം അർഹരായ യുക്രേനിയൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മൂന്ന് വർഷം വരെ കാലാവധിയുള്ള വർക്ക് പെർമിറ്റ് നീട്ടി ലഭിക്കും. എന്നാൽ […]

മയക്കുമരുന്ന് മാഫിയയെ തകർക്കാൻ ‘ഡോഗ് സ്ക്വാഡ്’: അതിർത്തി സുരക്ഷിതമാക്കി കാനഡ

മാരക മയക്കുമരുന്നായ ഫെന്റനൈൽ പിടികൂടാൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിനെ അതിർത്തികളിൽ നിയോഗിക്കുമെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). അതിർത്തി വഴി മയക്കുമരുന്ന് കടത്തുന്നത് തടയാൻ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. നിലവിൽ പലതരം മയക്കുമരുന്നുകൾ കണ്ടെത്താൻ കാനഡയിൽ ഡോഗ് സ്ക്വാഡുകളുടെ സേവനമുണ്ടെങ്കിലും, ഫെന്റനൈൽ മാത്രം കണ്ടെത്താനായി ഒരു പ്രത്യേക വിഭാഗം വരുന്നത് ഇതാദ്യമായാണ്. അതിർത്തികൾ കൂടുതൽ സുരക്ഷിതമാക്കാനും മയക്കുമരുന്ന് മാഫിയകളെ പിടികൂടാനും ഈ പുതിയ സേന സഹായിക്കുമെന്ന് അധികൃതർ […]

ത്യാഗസ്മരണയിൽ ഇന്ന് ദുഃഖവെള്ളി; ലോകമെമ്പാടും പ്രത്യേക പ്രാർത്ഥനകൾ

യേശുക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കുന്നു. ലോകപാപങ്ങൾക്കായി കുരിശിൽ ബലിയായ യേശുവിന്റെ ത്യാഗസ്മരണയിൽ ദേവാലയങ്ങളിൽ രാവിലെ മുതൽ പ്രത്യേക ശുശ്രൂഷകൾ നടക്കും. വിവിധ ദേവാലയങ്ങളിൽ രാവിലെ മുതൽ പീഡാനുഭവ വായനയും ആരാധനയും നടക്കും. ക്രിസ്തുവിന്റെ അന്ത്യയാത്രയെ അനുസ്മരിച്ച് ഇടവകകളുടെ നേതൃത്വത്തിൽ ‘കുരിശിന്റെ വഴി’ പ്രാർത്ഥനകളും നടക്കും. ദുഃഖവെള്ളിയോടനുബന്ധിച്ച് പ്രധാന കേന്ദ്രങ്ങളിൽ പരിഹാരപ്രദക്ഷിണവും നഗരികാണിക്കലും നടക്കും. വിശ്വാസികൾ നോമ്പും പ്രാർത്ഥനയുമായി ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകളിൽ മുഴുകുന്ന ദിനമാണിന്ന്.

OCI അപേക്ഷകൾക്ക് ഇനി നേരിട്ടെത്തിക്കണം; കാനഡയിൽ തപാൽ വഴിയുള്ള സേവനം നിർത്തുന്നു

കാനഡയിൽ ഒസിഐ (OCI) അപേക്ഷകൾക്ക് ഇനി നേരിട്ടെത്തിക്കണമെന്ന നിർദ്ദേശവുമായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ഏപ്രിൽ 5 മുതൽ അപേക്ഷകൾ ബയോമെട്രിക് എൻറോൾമെന്റിനായി നേരിട്ട് ബിഎൽഎസ് (BLS) സെന്ററുകളിൽ സമർപ്പിക്കണമെന്നാണ് നിർദ്ദേശം. അപേക്ഷാ നടപടികൾ കൂടുതൽ കൃത്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ നടപ്പിൽ വരുത്തുന്നത്. അപേക്ഷകർ നേരിട്ട് ബിഎൽഎസ് സെന്റർ സന്ദർശിച്ച് ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടതുണ്ട്. ഇനി മുതൽ തപാൽ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. ഏപ്രിൽ 1-ന് പുറത്തിറങ്ങിയ അറിയിപ്പ് പ്രകാരം ഈ ഞായറാഴ്ച (ഏപ്രിൽ 5) മുതൽ […]

ട്രേഡ്സ് ഒക്യുപേഷൻസ്എക്സ്പ്രസ് എൻട്രി ഡ്രോ: 3,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

കാനഡയിലേക്ക് കുടിയേറാൻ കൊതിക്കുന്ന വിദഗ്ദ്ധ തൊഴിലാളികൾക്ക് പ്രതീക്ഷയേകി, പുതിയ ട്രേഡ്സ് വിഭാഗത്തിൽ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടന്നു. എക്സ്പ്രസ് എൻട്രിയുടെ ‘ട്രേഡ്സ് ഒക്യുപേഷൻസ്’ (Trades Occupations) കാറ്റഗറിയിൽ ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിൽ 3,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. 2026-ലെ ഇരുപതാമത്തെയും ട്രേഡ്സ് വിഭാഗത്തിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുമാണിത്. 477 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ […]