ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസും ഫയർ ട്രക്കും കൂട്ടിയിടിച്ചു; നാല് പേർ ഗുരുതരാവസ്ഥയിൽ

കാനഡയിലെ മോൺട്രിയലിൽ നിന്നെത്തിയ എയർ കാനഡ എക്സ്പ്രസ് സിആർജെ-900 (CRJ-900) വിമാനവും വിമാനത്താവളത്തിലെ ഫയർ ട്രക്കും തമ്മിൽ റൺവേ 4-ൽ വെച്ച് കൂട്ടിയിടിച്ച് അപകടം. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ പ്രാദേശിക സമയം രാത്രി 11:40 ഓടെയാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് ലാഗ്വാർഡിയ വിമാനത്താവളം താൽക്കാലികമായി അടച്ചു. സംഭവത്തിൽ പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിലെ നാല് അഗ്നിശമന സേനാംഗങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മറ്റൊരു വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യം നേരിടാൻ റൺവേ മുറിച്ചുകടക്കാൻ അനുമതി ലഭിച്ച […]
ആൽബർട്ടയിൽ ഇന്ധന നികുതി ഇളവ് ഉടൻ ഇല്ല; പ്രീമിയർ ഡാനിയൽ സ്മിത്ത്

ആൽബർട്ടയിൽ ഇന്ധന നികുതിയിൽ ഉടൻ ഇളവുകൾ പ്രതീക്ഷിക്കേണ്ടെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് അറിയിച്ചു. നിലവിൽ ലിറ്ററിന് 1.60 ഡോളറോളമാണ് ഇന്ധനവില. യുഎസ് – ഇറാൻ യുദ്ധത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നതാണ് ഇതിന് കാരണമെന്നും ആഗോള സാഹചര്യങ്ങൾ തന്റെ നിയന്ത്രണത്തിലല്ലെന്നും സ്മിത്ത് പറഞ്ഞു. ഇന്ധന നികുതിയിൽ വരുത്തുന്ന കുറവ് ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഇന്ധന നികുതി ആശ്വാസ പദ്ധതി പ്രകാരം ഡബ്ല്യു.ടി.ഐ (WTI) ക്രൂഡ് ഓയിൽ വില ബാരലിന് 90 […]
ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വഴിത്തിരിവ്: കാനഡയുടെ വെളിപ്പെടുത്തൽ സ്വാഗതം ചെയ്ത് സഞ്ജയ് കുമാർ വർമ്മ

കാനഡയുടെ ഭാഗത്തുനിന്നുണ്ടായ പുതിയ വെളിപ്പെടുത്തലുകളെ സ്വാഗതം ചെയ്ത് മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ രംഗത്തെത്തി. ഇതോടെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കാനഡയിൽ ഇന്ത്യ ആക്രമണങ്ങൾ നടത്തുന്നു നടത്തുന്നു എന്ന ആരോപണങ്ങളിൽ നിലവിൽ തെളിവുകളൊന്നുമില്ലെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് കമ്മീഷണർ മൈക്ക് ഡുഹെം വ്യക്തമാക്കിയതിനെ സഞ്ജയ് കുമാർ വർമ്മ അഭിനന്ദിച്ചു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഇന്ത്യയുടെ നയമല്ലെന്നും സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വാർത്താ […]
ഇറാൻ പവർ പ്ലാൻ്റുകൾ തൊട്ടാൽ ഗൾഫ് രാജ്യങ്ങളുടെ കുടിവെള്ളം മുട്ടിക്കും: ട്രംപിന്റെ ഭീഷണിക്ക് മറുപടി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ കടുത്ത തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച് ഇറാൻ രംഗത്തെത്തി. ഇറാന്റെ ഊർജ്ജനിലയങ്ങൾ തകർത്താൽ ഗൾഫ് രാജ്യങ്ങളിലേക്കും ഇസ്രയേലിലേക്കുമുള്ള കുടിവെള്ള വിതരണം തടയുമെന്നാണ് ഇറാന്റെ ഭീഷണി. ഗൾഫ് രാജ്യങ്ങളും ഇസ്രയേലും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കടൽവെള്ളം ശുദ്ധീകരണ പ്ലാന്റുകൾ (ഡിസാലിനേഷൻ കേന്ദ്രങ്ങൾ) തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മാത്രമല്ല, ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ, അവ പുനർനിർമ്മിക്കുന്നത് വരെ ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടുമെന്ന് ഇറാൻ റവല്യൂഷണറി […]
ഒൻ്റാരിയോയിൽ പിആർ നേടണോ, ഇതാ പുതിയ വഴി; FCIP പ്രോഗ്രാം ലിസ്റ്റ് ഇതാ

കാനഡയിൽ സ്ഥിരതാമസ (PR) അനുമതി തേടുന്നവർക്കായി ഒൻ്റാരിയോയിലെ ഫ്രഞ്ച് കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് (FCIP) പ്രോഗ്രാമിന്റെ പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒൻ്റാരിയോയിലെ ടിമ്മിൻസ് (Timmins), സഡ്ബറി (Sudbury), സുപ്പീരിയർ ഈസ്റ്റ് റീജിയൻ (Superior East Region) എന്നീ മൂന്ന് മേഖലകളിലാണ് ഈ വർഷം പുതിയ തൊഴിൽ അവസരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശികമായ തൊഴിൽ ആവശ്യങ്ങൾ പരിഗണിച്ച് മുൻ വർഷത്തെ പട്ടികയിൽ മാറ്റങ്ങൾ വരുത്തിയാണ് പുതിയ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ടിമ്മിൻസിൽ വിദ്യാഭ്യാസം, ആരോഗ്യം, ബിസിനസ്, ഫിനാൻസ്, കൃഷി, ട്രേഡ്‌സ് എന്നീ […]
ജലനിരപ്പ് ഉയരുന്നു; ടൊറൻ്റോയിൽ ജാഗ്രതാ നിർദ്ദേശം

ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ (GTA) ഞായറാഴ്ച രാവിലെ പെയ്ത കനത്ത മഴയെത്തുടർന്ന് നദികൾക്കും അരുവികൾക്കും സമീപം പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. മഴയ്‌ക്കൊപ്പം മഞ്ഞ് ഉരുകിത്തുടങ്ങിയതും ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ട്. വലിയ പ്രളയസാധ്യത നിലവിലില്ലെങ്കിലും അപകടങ്ങൾ ഒഴിവാക്കാൻ ജലാശയങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ടൊറൻ്റോ കൺസർവേഷൻ അതോറിറ്റി അറിയിച്ചു. ഒൻ്റാരിയോയുടെ വിവിധ ഭാഗങ്ങളിൽ ഈ മാസം ശക്തമായ കൊടുങ്കാറ്റും മഴയും ഉണ്ടായതിനെത്തുടർന്ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ഈ ജാഗ്രതാനിർദ്ദേശം വാട്ടർ സേഫ്റ്റി അഡ്വൈസറി ആയി […]
മോൺട്രിയലിൽ ‘ധുരന്ധർ: ദി റിവഞ്ച്’ പ്രദർശനത്തിനിടെ ആക്രമണം: തിയേറ്റർ സ്ക്രീൻ തകർത്തു

ക്യൂബെക്ക് നഗരമായ മോൺട്രിയലിൽ രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ: ദി റിവഞ്ച്’ പ്രദർശനത്തിനിടെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. സിനിമ കാണാനെത്തിയ ഒരു വിഭാഗം ആളുകൾ തിയേറ്ററിലെ സ്ക്രീൻ അടിച്ചു തകർക്കുകയും ഇതേത്തുടർന്ന് പോലീസ് ഇടപെടുകയും ചെയ്തു. മോൺട്രിയലിലെ ആറ്റ്‌വാട്ടർ, ആംഗ്രിഗ്നൺ എന്നിവിടങ്ങളിലെ തിയേറ്ററുകളിലാണ് ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ക്രീനുകൾ നശിപ്പിച്ചതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സംഘർഷങ്ങൾക്കിടയിലും ചിത്രം ആഗോള ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. മാർച്ച് 19-ന് […]
കാനഡയിൽ പ്രവാസി വോട്ട് കുത്തനെ കുറയുന്നു: വോട്ടിംഗ് രീതി പരിഷ്‌കരിക്കാൻ സമ്മർദ്ദം

കാനഡയിലെ പൊതുതിരഞ്ഞെടുപ്പുകളിൽ വിദേശത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് കനേഡിയൻ പൗരന്മാരുടെ വോട്ടുകൾ പാഴാകുന്നതായി റിപ്പോർട്ട്. നിലവിലെ വോട്ടിംഗ് രീതിയിലെ പോരായ്മകളും സാങ്കേതിക തടസ്സങ്ങളുമാണ് പ്രവാസി വോട്ടുകൾ കുറയാൻ പ്രധാന കാരണമെന്നും ഇത് പരിഹരിക്കാൻ പുതിയ രീതികൾ അവലംബിക്കണമെന്നും ആവശ്യമുയരുന്നു. തപാൽ വോട്ടുകളെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി, എംബസികൾ വഴിയോ ഓൺലൈൻ വഴിയോ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്. കാനഡയ്ക്ക് പുറത്ത് ഏകദേശം 50 ലക്ഷത്തോളം പൗരന്മാർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 35 ലക്ഷത്തോളം പേർക്ക് […]
