newsroom@amcainnews.com

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

കാനഡയിൽ ആയിരക്കണക്കിന് സർക്കാർ ജോലികളും വിവിധ പൊതുപദ്ധതികളും വെട്ടിക്കുറയ്ക്കുന്നു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ പുറത്തുവിട്ട വകുപ്പുതല രേഖകളിലാണ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൊതുസേവന മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഭരണച്ചെലവ് കുറയ്ക്കുന്നതിനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി ഏകദേശം 40,000 തസ്തികകൾ ഇല്ലാതാക്കാനാണ് നീക്കം. ഇത് പൊതുസേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ തൊഴിലാളി യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്. എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് വകുപ്പിൽ നിന്ന് മാത്രം 2029-ഓടെ 15,000-ത്തിലധികം ജീവനക്കാരെ കുറയ്ക്കാനാണ് […]

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

ഇറാനില്‍ നടത്തിവരുന്ന സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ആലോചനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ ഏകദേശം പൂര്‍ത്തിയായതായി അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഇറാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ട്രംപ്, എന്നാല്‍ ഇപ്പോള്‍ ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഹോര്‍മൂസ് കടലിടുക്കിന്റെ സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ ഒരു നിര്‍ദ്ദേശവും ട്രംപ് മുന്നോട്ടുവെച്ചു. കടലിടുക്കിനെ പ്രധാനമായും ആശ്രയിക്കുന്ന രാജ്യങ്ങള്‍ തന്നെ അതിന്റെ സുരക്ഷാ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. അതേസമയം, […]

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

കാനഡയിലെത്തുന്ന പേരന്‍റസിനും ഗ്രാന്‍ഡ്‌ പേരന്‍റസിനും വേണ്ടിയുള്ള സൂപ്പര്‍ വിസ (Super Visa) അപേക്ഷകളിലെ വരുമാന നിബന്ധനകളില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC). പുതിയ മാറ്റങ്ങള്‍ മാര്‍ച്ച് 31 മുതല്‍ പ്രാബല്യത്തില്‍ വരും. കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനോടൊപ്പം തന്നെ ഇമിഗ്രേഷന്‍ സംവിധാനത്തെ കൂടുതല്‍ സുസ്ഥിരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കമെന്ന് ഐആർസിസി അറിയിച്ചു. പ്രധാന മാറ്റങ്ങള്‍ ഇതാ : വരുമാന പരിശോധന കാലയളവ് നീട്ടി: മുന്‍പ് അപേക്ഷ നല്‍കുന്നതിന് തൊട്ടുമുമ്പത്തെ ഒരു വര്‍ഷത്തെ […]