newsroom@amcainnews.com

പണം നൽകി പ്ലാസ്മ ശേഖരിക്കൽ നിരോധിക്കാൻ മാനിറ്റോബ സർക്കാർ

പണം നൽകി പ്ലാസ്മ ശേഖരിക്കുന്ന നടപടി നിരോധിക്കാനൊരുങ്ങി മാനിറ്റോബ സർക്കാർ. കഴിഞ്ഞ അഞ്ച് മാസത്തിനിടെ വിനിപെഗിലെ ഗ്രിഫോൾ പ്ലാസ്മ ശേഖരണ കേന്ദ്രത്തിൽ രണ്ട് മരണങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നതെന്ന് മാനിറ്റോബ ആരോഗ്യ മന്ത്രി ഉസോമ അസഗ്വാര അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലും, ഈ വർഷം ജനുവരി 30-നുമാണ് പ്ലാസ്മ സ്വീകരിക്കുന്നതിനിടെ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിൽ റോഡിയത്ത് അലബെദെ എന്ന യുവതി പ്ലാസ്മ നൽകുന്നതിനിടെ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. രക്തസ്രാവം, കരൾ രോഗങ്ങൾ, കാൻസർ […]

ഇറാൻ സംഘർഷം: കാനഡയിൽ ഇന്ധനവിലയിൽ കുതിപ്പ്, 1.91 ഡോളർ വരെ ഉയരാൻ സാധ്യത

ജനജീവിതം കൂടുതൽ ദുസ്സഹമാക്കി കാനഡയിൽ ഇന്ധനവില വർധന തുടർക്കഥയാകുന്നു. ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വാരാന്ത്യത്തിൽ പെട്രോൾ വില ലിറ്ററിന് 1.91 ഡോളർ വരെ ഉയരുമെന്ന് പെട്രോളിയം അനലിസ്റ്റ് ഡാൻ മക്ടീഗ് അറിയിച്ചു. ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം ലോകത്തെ എണ്ണ വിതരണത്തെ ബാധിച്ചതോടെ സംഘർഷം ആരംഭിച്ചതിനുശേഷം പെട്രോൾ വില വില ലിറ്ററിന് 20 മുതൽ 24 സെൻ്റ് വരെ വർധിച്ചിട്ടുണ്ട്. കൂടാതെ ഡീസൽ വില ലിറ്ററിന് ഏകദേശം 50 സെൻ്റ് വർധനയും രേഖപ്പെടുത്തി. അതേസമയം ഇന്ധനവില വർധനയുടെ […]

ആൽബർട്ടയിൽ ഇൻഫ്ലുവൻസ ബാധിച്ച് കുഞ്ഞ് മരിച്ചു

ആൽബർട്ടയിൽ പനി ബാധിച്ച് ഒരു വയസ്സിന് താഴെയുള്ള കുട്ടി മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്തിയിട്ടില്ല. ഈ പനി സീസണിൽ പ്രവിശ്യയിൽ 20 വയസ്സിന് താഴെയുള്ളവരിലെ ആദ്യ മരണമാണിത്. ഓഗസ്റ്റ് മധ്യം മുതൽ, ഈ സീസണിൽ 258 ആൽബർട്ടക്കാർ പനി ബാധിച്ച് മരിച്ചതായി പ്രവിശ്യാ ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. ഈ സീസണിൽ പ്രവിശ്യയിലുടനീളം പതിനാറായിരത്തിലധികം ആളുകൾക്ക് പനി ബാധിച്ചിട്ടുണ്ട്. കൂടാതെ ഇൻഫ്ലുവൻസ ബാധിച്ച് മൂവായിരത്തി അഞ്ഞൂറിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

പുതിയ പദ്ധതി വിജയകരം: വിദേശ ഡോക്ടർമാർ സേവനത്തിനായി ന്യൂ ബ്രൺസ്‌വിക്കിലേക്ക്

ന്യൂ ബ്രൺസ്‌വിക് ആരോഗ്യ മേഖലയിൽ സേവന സജ്ജരായി വിദേശപരിശീലനം ലഭിച്ച കൂടുതൽ ഡോക്ടർമാർ എത്തുന്നു. വിദേശ ഡോക്ടർമാരുടെ വൈദഗ്ധ്യവും സന്നദ്ധതയും പരിശോധിക്കുന്ന 12 ആഴ്ച നീളുന്ന ‘പ്രാക്ടീസ് റെഡി അസസ്‌മെന്റ് ന്യൂ ബ്രൺസ്‌വിക്’ (PRANB) പദ്ധതിയുടെ രണ്ടാം ബാച്ച് ഈ മാസം പൂർത്തിയാകുമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രവിശ്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്ന ഡോക്ടർമാർ ന്യൂ ബ്രൺസ്‌വിക് ആരോഗ്യ വകുപ്പുമായി മൂന്ന് വർഷത്തെ സേവന കരാറിൽ ഏർപ്പെടേണ്ടതുണ്ട്. […]

വാക്സിനേഷൻ രേഖ ഇല്ലേ? എന്നാൽ സസ്പെൻഷൻ: പീൽ മേഖലയിൽ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

പീൽ മേഖലയിൽ പ്രതിരോധ കുത്തിവയ്പ്പ് രേഖകൾ കൃത്യമായി സമർപ്പിക്കാത്ത 15,841 വിദ്യാർത്ഥികൾക്കെതിരെ സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പീൽ പബ്ലിക് ഹെൽത്ത് (PPH) അറിയിച്ചു. മാർച്ച് 9-ലെ കണക്കുകൾ പ്രകാരം ഇത്രയും വിദ്യാർത്ഥികളുടെ ഇമ്മ്യൂണൈസേഷൻ റെക്കോർഡുകൾ അപൂർണ്ണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച സസ്‌പെൻഷൻ ഉത്തരവുകൾ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി അയച്ചുതുടങ്ങുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ ഇവരുടെ കുടുംബാംഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും പീൽ റീജിയൺ അസോസിയേറ്റ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. ഹേതൽ പട്ടേൽ പറഞ്ഞു. […]

സൂപ്പർവൈസ്ഡ് കൺസംപ്ഷൻ സൈറ്റുകൾക്കുള്ള ഫണ്ട് നിർത്തലാക്കാൻ ഒൻ്റാരിയോ

പ്രവിശ്യയിൽ നിലവിൽ പ്രവർത്തിക്കുന്ന സൂപ്പർവൈസ്ഡ് കൺസംപ്ഷൻ സൈറ്റുകൾക്കുള്ള (ലഹരി ഉപയോഗ മേൽനോട്ട കേന്ദ്രങ്ങൾ) ഫണ്ട് നിർത്തലാക്കുമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പ്രഖ്യാപിച്ചു. ലഹരി വിമുക്തിക്കും പുനരധിവാസത്തിനുമുള്ള ദീർഘകാല പദ്ധതിക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പ്രവിശ്യാ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂൺ 13 മുതൽ ഈ സൈറ്റുകൾക്കുള്ള ഫണ്ട് വിതരണം അവസാനിക്കും. ടൊറൻ്റോയിലെ രണ്ട് സൈറ്റുകൾക്ക് പുറമെ ഒട്ടാവ, ലണ്ടൻ ഒൻ്റാരിയോ, കിംഗ്സ്റ്റൺ, പീറ്റർബറോ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളെയും ഈ തീരുമാനം ബാധിക്കും.

ടംബ്ലർ റിഡ്ജ് സംഭവം പാഠമാകുന്നു; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കാൻ കാനഡയുടെ പുതിയ നീക്കം

ടംബ്ലർ റിഡ്ജ് (ബി.സി): ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിലുണ്ടായ വെടിവെപ്പ് സംഭവത്തിന് പിന്നാലെ, രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ഉപയോഗവും പൗരന്മാരുടെ സ്വകാര്യതാ സുരക്ഷയും സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നു. കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണങ്ങൾക്കും എ.ഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ഗുണകരമാണെങ്കിലും, ഇത് സാധാരണക്കാരുടെ സ്വകാര്യതയെ ഹനിക്കുന്നുണ്ടോ എന്ന ആശങ്കയാണ് നിയമവിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും ഉയർത്തുന്നത്. ടംബ്ലർ റിഡ്ജ് സംഭവത്തിൽ പ്രതികളെ തിരിച്ചറിയുന്നതിനും നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ സഹായിച്ചിരുന്നു. കാനഡയിൽ നിലവിൽ എ.ഐ സാങ്കേതികവിദ്യയെ നിയന്ത്രിക്കുന്നതിന് […]

സാമ്പത്തിക അനിശ്ചിതത്വം തൊഴിൽ മേഖലയെ ബാധിക്കുന്നു; കാനഡയിൽ ഫെബ്രുവരിയിലെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി ഉയർന്നു; പുതിയ തൊഴിൽ റിപ്പോർട്ട് പുറത്ത്

ഒട്ടാവ: കാനഡയിലെ തൊഴിൽ വിപണിയിൽ തിരിച്ചടിയുണ്ടാകുന്നതായി സൂചിപ്പിക്കുന്ന പുതിയ കണക്കുകൾ പുറത്തുവന്നു. 2026 ഫെബ്രുവരിയിലെ ഔദ്യോഗിക തൊഴിൽ റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി വർദ്ധിച്ചു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജനുവരി മാസത്തെ അപേക്ഷിച്ച് തൊഴിൽ വിപണിയിൽ ഗണ്യമായ മന്ദഗതിയാണ് അനുഭവപ്പെടുന്നത്. ജനസംഖ്യാ വർദ്ധനവിന് അനുസൃതമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കാത്തതാണ് ഈ വർദ്ധനവിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്നുള്ള സാമ്പത്തിക അനിശ്ചിതത്വവും ഉയർന്ന പലിശ […]

കാൽഗറിയിലെ ജലപ്രതിസന്ധിയിൽ പ്രവിശ്യാ സർക്കാരിന്റെ ഇടപെടൽ; നഗരസഭയ്‌ക്കെതിരെ ഔദ്യോഗിക അന്വേഷണം

കാൽഗറി: കാൽഗറി നഗരത്തിലെ ജലവിതരണ ശൃംഖലയിലുണ്ടായ തുടർച്ചയായ തകരാറുകളും നഗരസഭയുടെ കൈകാര്യം ചെയ്യലിലെ വീഴ്ചകളും പരിശോധിക്കാൻ അൽബെർട്ട പ്രവിശ്യാ സർക്കാർ ഔദ്യോഗിക പരിശോധന പ്രഖ്യാപിച്ചു. മുനിസിപ്പൽ അഫയേഴ്‌സ് മന്ത്രി ഡാൻ വില്യംസ് ആണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്. 18 മാസത്തിനിടെ ‘ബിയർസ്‌പാവ് സൗത്ത് ഫീഡർ മെയിനിൽ’ രണ്ട് തവണയുണ്ടായ വലിയ തകർച്ചകൾ നഗരത്തിലെ 1.6 ദശലക്ഷം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് ഈ കർശന നടപടി. അൽബെർട്ട എനർജി റെഗുലേറ്ററുടെ മുൻ ചെയർമാൻ ഡേവിഡ് […]

മസ്‌കോക്ക – ടൊറന്റോ വിമാനത്താവള കണക്റ്റിവിറ്റിക്കായി എയർ കാനഡയുടെ ആഡംബര ബസ് സർവീസ്

ടൊറന്റോ: വിമാനയാത്രക്കാർക്ക് കൂടുതൽ മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനായി തങ്ങളുടെ ആഡംബര ബസ് സർവീസ് വ്യാപിപ്പിക്കാൻ എയർ കാനഡ തീരുമാനിച്ചു. ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തെയും മസ്‌കോക്ക എയർപോർട്ടിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. ലാൻഡ്‌ലൈൻ ട്രാവൽ സൊല്യൂഷൻസുമായി ചേർന്നാണ് എയർ കാനഡ ഈ സേവനം ലഭ്യമാക്കുന്നത്. ഇതോടെ വടക്കൻ ഒന്റാറിയോ മേഖലയിലുള്ളവർക്ക് ടൊറന്റോ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ കൂടുതൽ സുഗമമാകും. യാത്രക്കാർക്ക് അവരുടെ വിമാന ടിക്കറ്റിനൊപ്പം തന്നെ ഈ ബസ് സർവീസും ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. വിമാനയാത്രയ്ക്ക് […]