newsroom@amcainnews.com

ശക്തമായ കാറ്റ്; ആൽബർട്ടയിൽ സ്കൂൾ അടച്ചു, കെട്ടിടത്തിന് നാശനഷ്ടം

ശക്തമായ കാറ്റിൽ വടക്കൻ ആൽബർട്ടയിലെ സ്വാൻ ഹിൽസ് ടൗണിലുള്ള സ്കൂളിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ട്. ഞായറാഴ്ച വീശിയടിച്ച അതിശക്തമായ കാറ്റിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂരയ്ക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതോടെ തിങ്കളാഴ്ച മുതൽ സ്കൂൾ അടച്ചിടാൻ പെമ്പിന ഹിൽസ് സ്കൂൾ ഡിവിഷൻ തീരുമാനിച്ചു. ആൽബർട്ടയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ചയുണ്ടായ കാറ്റിലും മഞ്ഞുവീഴ്ചയിലും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരുന്നു. സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന ടൗൺ സ്വിമ്മിംഗ് പൂളിന്‍റെ മേൽക്കൂര പറന്നുപോകുകയും ഇത് സ്കൂൾ കെട്ടിടത്തിന്റെ ജിംനേഷ്യത്തിലും പ്രധാന […]