newsroom@amcainnews.com

ഇസ്രയേൽ ആക്രമണം: ഇറാനിൽ അഞ്ച് സ്കൂൾ വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു

അബുദാബി : തെക്കൻ ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാനിയൻ വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തു. ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിനു നേരെയായിരുന്നു ആക്രമണം. അതേസമയം, അബുദാബിയിലുണ്ടായ മിസൈൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി സ്ഥിരീകരിച്ചു. ഇറാഖിലും ആക്രമണങ്ങളിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്.

ഇറാൻ ആക്രമണം: അബുദാബിയിൽ ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടു

ദുബായ് : ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഏഷ്യൻ വംശജനാണ് കൊല്ലപ്പെട്ടതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം, ഇറാനിയൻ ആക്രമണത്തിനെതിരേ പ്രതികരിക്കാൻ തങ്ങൾക്ക് പൂർണ അവകാശമുണ്ടെന്ന് യുഎഇ വ്യക്തമാക്കി. രാജ്യത്തെ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചെന്നും വ്യോമപ്രതിരോധ സംവിധാനങ്ങൾ നിരവധി മിസൈലുകൾ പ്രതിരോധിച്ചെന്നും യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. അബുദാബിയിലെ ജനവാസമേഖലയിലാണ് മിസൈലുകൾ പതിച്ചത്. ഈ ആക്രമണത്തിലാണ് നാശനഷ്ടങ്ങളുണ്ടായതെന്നും ഏഷ്യൻ പൗരൻ കൊല്ലപ്പെട്ടതെന്നും പ്രസ്താവനയിൽ […]

യുദ്ധം ഗൾഫിലേക്കും: ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിച്ച് ഇറാൻ

ഇസ്രയേലിന് പിന്നാലെ ഇറാൻ അമേരിക്കയ്‌ക്കെതിരെയും യുദ്ധം പ്രഖ്യാപിച്ചു. മിഡ്ഡിൽ ഈസ്റ്റിലെ ഏഴ് യുഎസ് സൈനിക താവളങ്ങൾ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചു. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, സൗദി അറേബ്യ, ജോർദാൻ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ യുഎസ് നാവിക താവളങ്ങളാണ് ഇറാൻ ആക്രമിച്ചത്. രാജ്യത്തിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തെയാണ് മിസൈൽ ആക്രമണം ലക്ഷ്യമിട്ടതെന്ന് ബഹ്‌റൈൻ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മിഡിൽ ഈസ്റ്റിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങൾക്ക് നേരെ […]

പശ്ചിമേഷ്യ സംഘർഷം: മിഡിൽ ഈസ്റ്റിലുള്ള കാനഡക്കാർ ജാഗ്രത പാലിക്കണം; അനിത ആനന്ദ്

ഇറാനിൽ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലുള്ള കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ്. മേഖലയിലെ ചില ഭാഗങ്ങളിലെ സുരക്ഷാ സാഹചര്യം പ്രവചനാതീതമാണെന്ന് അനിത ആനന്ദ് പറഞ്ഞു. കാനഡക്കാർ പ്രാദേശിക, രാജ്യാന്തര മാധ്യമങ്ങൾ നിരീക്ഷിക്കണമെന്നും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. വിമാന സർവീസുകൾ ലഭ്യമാകുന്നത് അനുസരിച്ച് ഇസ്രയേൽ, പലസ്തീൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലുള്ള കനേഡിയൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്നും അനിത ആനന്ദ് നിർദ്ദേശിച്ചു. പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി […]

ഇസ്രയേൽ-ഇറാൻ സംഘർഷം: പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി : ഇറാനിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, പശ്ചിമേഷ്യയിലേക്കുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും കമ്പനി അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് വിമാന സർവീസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി. ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്‍മാർ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്ത്യൻ‌ എംബസിയുടെ മുന്നറിയിപ്പ്. അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കൃത്യമായ […]

മിഡിൽ ഈസ്റ്റ് സംഘർഷഭരിതം: ഗൾഫ് രാജ്യങ്ങളിൽ സ്ഫോടനം, പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

മനാമ : യുഎസ്- ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹറൈനിലും കുവൈത്തിലും അബുദാബിയിലും സ്ഫോടനം നടന്നതായി റിപ്പോർട്ട്. യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം. ബഹ്റൈനിൽ അടിയന്തര സൈറൺ മുഴങ്ങിയതായും അൽജസീറ റിപ്പോർട്ട് ചെയ്തു. ബഹ്റൈനിൽ നിന്നുള്ള ദൃശ്യങ്ങളെന്ന തരത്തിൽ നിരവധി വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബഹ്റൈനിൽ അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. ബഹ്‌റൈൻ ജുഫൈർ ഭാഗത്താണ് യുഎസ് മിലിറ്ററി ക്യാമ്പ് പ്രവർത്തിക്കുന്നത്. ജുഫൈർ ഭാഗത്തുനിന്നും പുക […]

പശ്ചിമേഷ്യയിൽ അതീവ ജാഗ്രത: ഇറാനിൽ ഇസ്രയേൽ ആക്രമണം

ടെഹ്‌റാൻ : പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയുടെ നിഴലിലാഴ്ത്തി ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രതിരോധ സേന (IDF) നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തിൽ ടെഹ്‌റാനിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ പ്രമുഖ കേന്ദ്രങ്ങളായ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹൗറി എന്നിവിടങ്ങളിൽ മിസൈലുകൾ പതിച്ചതായാണ് പ്രാഥമിക വിവരങ്ങൾ. ഇസ്രയേൽ നടത്തിയ ഈ നീക്കത്തിന് പിന്നാലെ ഇറാനിൽ നിന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന […]

ഇസ്രയേല്‍ ആക്രമണം: സ്വര്‍ണ വിലയും ക്രൂഡോയിലും കുതിച്ചുയരും; വിപണി നഷ്ടത്തില്‍

മുംബൈ : ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിന്റെ പരോക്ഷ പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണം രാജ്യാന്തര തലത്തില്‍ ഓഹരി വിപണികളെയും സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍ വിലയെയും ബാധിച്ചേക്കും. ഇന്നും നാളെയും പ്രധാന വിപണികളെല്ലാം അവധിയിലാണ്. തിങ്കളാഴ്ച വിപണി തുറക്കുമ്പോഴാകും ആക്രമണത്തിന്റെ പ്രതിഫലനം പ്രകടമാകുന്നത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ വഷളായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍ വില കുതിച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് രണ്ടുശതമാനത്തോളം കയറി 5,278 ഡോളറിലെത്തി. ഒരുവേള ഔണ്‍സിന് 5,280 […]