newsroom@amcainnews.com

ഒബാമ ദമ്പതികളെ കുരങ്ങുകളായി ചിത്രീകരിച്ച് വിഡിയോ; വ്യാപക വിമര്‍ശനം, പിന്‍വലിച്ച് ട്രംപ്

യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, ഭാര്യ മിഷേല്‍ ഒബാമയെയും അധിക്ഷേപിച്ച് പങ്കുവെച്ച് വിഡിയോ പിന്‍വലിച്ച് ട്രംപ്. ട്രംപിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വിഡിയോ പിന്‍വലിച്ചത്. ഓബാമയുടെയും, മിഷേലിന്റെയും മുഖങ്ങള്‍ കുരങ്ങുകളുടെ ശരീരത്തില്‍ ചേര്‍ത്തുവച്ചുള്ള വിഡിയോ തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലാണ് ട്രംപ് പോസ്റ്റ് ചെയ്ത്. ഏകദേശം ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന ദൃശ്യങ്ങളുള്ളത്. ‘ലയണ്‍ കിംഗ്’ സിനിമയിലെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ വീഡിയോയില്‍ ട്രംപിനെ കാട്ടിലെ രാജാവായ […]

എക്സ്പ്രസ്സ്‌ എൻട്രി നറുക്കെടുപ്പ്: 8,500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കാനഡയിൽ സ്ഥിരതാമസം (PR) ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായി എക്സ്പ്രസ് എൻട്രിയിലെ ഈ വർഷത്തെ ഏറ്റവും വലിയ നറുക്കെടുപ്പ് ഫലം ഇമിഗ്രേഷൻ വിഭാഗം (IRCC) പുറത്തുവിട്ടു. 2026 ഫെബ്രുവരി 6-ന് നടന്ന നറുക്കെടുപ്പിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യം (French Language Proficiency) ഉള്ള 8,500 ഉദ്യോഗാർത്ഥികൾക്കാണ് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ ക്ഷണം (ITA) ലഭിച്ചത്. ക്യുബെക്കിന് പുറത്തുള്ള കനേഡിയൻ പ്രവിശ്യകളിൽ ഫ്രഞ്ച് സംസാരിക്കുന്നവരുടെ സാന്നിധ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് IRCC ഈ പ്രത്യേക നറുക്കെടുപ്പ് നടത്തിയത്. വിദഗ്ദ്ധ തൊഴിലാളികളുടെ കുറവ് […]

വിദേശ തൊഴിലാളികൾക്ക് തിരിച്ചടി: ആരോഗ്യ ഇൻഷുറൻസ് വെട്ടിക്കുറച്ച് ആൽബർട്ട

ആൽബർട്ടയിലെ ആരോഗ്യ ഇൻഷുറൻസ് മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റം വിദേശ തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർട്ട്. വർക്കിങ് ഹോളിഡേ വീസ ഉൾപ്പെടെയുള്ള ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC – Type 58) വീസയിൽ എത്തിയവർക്ക് ഇനി മുതൽ ആൽബർട്ടയിലെ പൊതുജനാരോഗ്യ സേവനങ്ങൾക്ക് അർഹതയുണ്ടാവില്ല. ജനുവരി 7 മുതൽ നിലവിൽ വന്ന ഈ മാറ്റം ഔദ്യോഗികമായി മുൻകൂട്ടി അറിയിക്കാതിരുന്നത് നൂറുകണക്കിന് തൊഴിലാളികളെയാണ് വലയ്ക്കുന്നത്. ഫെഡറൽ നിയമപ്രകാരം ഇവർക്ക് സ്വകാര്യ ഇൻഷുറൻസ് നിർബന്ധമായതിനാൽ സർക്കാർ പരിരക്ഷ നൽകുന്നത് നിർത്തലാക്കുകയാണെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. […]

ഗ്രീൻലൻഡ് വിട്ടുതരില്ല: ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി കാനഡ

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്‍റെ ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ഭീഷണിക്ക് മറുപടിയുമായി കാനഡ രംഗത്ത്. ഗ്രീൻലൻഡിലെ തങ്ങളുടെ ആദ്യത്തെ നയതന്ത്ര കാര്യാലയം ഔദ്യോഗികമായി തുറന്നുകൊണ്ടാണ് കാനഡ നിലപാട് വ്യക്തമാക്കിയത്. വെള്ളിയാഴ്ച ഗ്രീൻലൻഡ് തലസ്ഥാനമായ നൂക്കിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കാനഡയുടെ ഗവർണർ ജനറൽ മേരി സൈമൺ, വിദേശകാര്യ മന്ത്രി അനിത ആനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പങ്കെടുത്തു. കാനഡയ്ക്ക് പിന്നാലെ ഫ്രാൻസും തങ്ങളുടെ കോൺസുലേറ്റ് ഓഫീസ് ഗ്രീൻലൻഡിൽ തുറന്നിട്ടുണ്ട്. നേരത്തെ ഐസ്‌ലൻഡും അമേരിക്കയും മാത്രമായിരുന്നു ഇവിടെ സജീവമായി […]

ഒളിംപിക്സ് ‘ലഹരി’യിൽ കാനഡ: സസ്കാച്ചെവനിൽ ബാറുകൾ പുലർച്ചെ മുതൽ

ഒളിംപിക്സ് ആവേശം ചോരാതെ മുന്നോട്ടു പോകാൻ ആരാധകർക്കൊരു സന്തോഷവാർത്ത! ഇറ്റലിയിൽ നടക്കുന്ന മിലാനോ കോർട്ടീന 2026 വിന്‍റർ ഒളിംപിക്സ് ആസ്വദിക്കാൻ ഇനി സസ്കാച്ചെവനിൽ ബാറുകൾ പുലർച്ചെ മുതൽ തുറക്കും. ഒളിംപിക്സിനോടനുബന്ധിച്ച് പുലർച്ചെ 5 മണി മുതൽ മദ്യം വിതരണം ചെയ്യാൻ ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും അനുമതി നൽകുമെന്ന് സസ്കാച്ചെവൻ സർക്കാർ പ്രഖ്യാപിച്ചു. സാധാരണഗതിയിൽ രാവിലെ 9:30 മുതൽ രാത്രി 2:30 വരെയാണ് ഇവിടെ മദ്യം വിളമ്പാൻ അനുമതിയുള്ളത്. എന്നാൽ ഒളിംപിക്സ് കാണാൻ എത്തുന്നവർക്കായി ഈ സമയക്രമത്തിൽ വലിയ ഇളവാണ് […]

ടൊറന്റോയിൽ മാസങ്ങളായി തുടരുന്ന പോലീസ് സേനയ്ക്കുള്ളിലെ അഴിമതി അന്വേഷണം; മൂന്ന് ഉദ്യോഗസ്ഥരെ കൂടി സസ്പെൻഡ് ചെയ്തു

ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ പോലീസ് സേനയ്ക്കുള്ളിലെ അഴിമതിയെക്കുറിച്ച് നടക്കുന്ന വിപുലമായ അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് പീൽ റീജിയണൽ പോലീസ് ഉദ്യോഗസ്ഥരെ കൂടി സസ്പെൻഡ് ചെയ്തു. മാസങ്ങളായി തുടരുന്ന ഈ അഴിമതി അന്വേഷണത്തിൽ ഈ ആഴ്ച ആദ്യം ഏഴ് ടൊറന്റോ പോലീസ് ഉദ്യോഗസ്ഥരെയും ഒരു റിട്ടയേർഡ് കോൺസ്റ്റബിളിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പീൽ റീജിയണൽ പോലീസിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടായത്. യോർക്ക് റീജിയണൽ പോലീസ് നേതൃത്വം നൽകുന്ന ഈ അന്വേഷണത്തിന്റെ ഭാഗമായി അഡ്മിനിസ്ട്രേറ്റീവ് നടപടിയായാണ് നിലവിൽ ഉദ്യോഗസ്ഥരെ […]

ഒബാമ ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ട്രംപിനെതിരെ പ്രതിഷേധം ശക്തം, വിവാദമായതോടെ പിൻവലിച്ചു

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവെച്ച നിലയിലുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. സംഭവം വിവാദമായതോടെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോസ്റ്റ് പിൻവലിക്കാൻ വൈറ്റ് ഹൗസ് നിർബന്ധിതരായി. മറ്റൊരു ഉപയോക്താവ് പോസ്റ്റ് ചെയ്ത വീഡിയോ ട്രംപിന്റെ ഔദ്യോഗിക അക്കൗണ്ട് വഴി […]

കൗമാരക്കാരുടെ സ്വകാര്യ ആരോഗ്യവിവരങ്ങൾ ഓൺലൈനായി കാണാൻ രക്ഷിതാക്കളെ അനുവദിക്കുന്ന ആൽബർട്ട സർക്കാരിന്റെ പുതിയ തീരുമാനം ചർച്ചയാകുന്നു

കാൽഗറി: കൗമാരക്കാരുടെ സ്വകാര്യ ആരോഗ്യവിവരങ്ങൾ ഓൺലൈനായി കാണാൻ രക്ഷിതാക്കളെ അനുവദിക്കുന്ന ആൽബർട്ട സർക്കാരിന്റെ പുതിയ തീരുമാനം കാനഡയിൽ വലിയ ചർച്ചയാകുന്നു. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ മാത്രം ലഭ്യമായിരുന്ന ‘മൈ ഹെൽത്ത് റെക്കോർഡ്‌സ്’ പോർട്ടലിലൂടെ ഇനി മുതൽ 18 വയസ്സ് വരെയുള്ളവരുടെ മെഡിക്കൽ റെക്കോർഡുകൾ രക്ഷിതാക്കൾക്ക് പരിശോധിക്കാനാകും. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് പ്രകാരം ലാബ് റിപ്പോർട്ടുകൾ, മരുന്നുകളുടെ വിവരങ്ങൾ, വാക്സിനേഷൻ രേഖകൾ എന്നിവയെല്ലാം രക്ഷിതാക്കൾക്ക് നേരിട്ട് അറിയാൻ സാധിക്കും. കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ […]

യുവ ഹോക്കി താരം ഗാവിൻ മക്കെന്നയ്‌ക്കെതിരെ ചുമത്തിയിരുന്ന ഗുരുതര കുറ്റങ്ങൾ പ്രോസിക്യൂഷൻ പിൻവലിച്ചു; നിർണ്ണായകമായത് വീഡിയോ ദൃശ്യങ്ങൾ

ഒട്ടാവ: യുവ ഹോക്കി താരം ഗാവിൻ മക്കെന്നയ്‌ക്കെതിരെ ചുമത്തിയിരുന്ന മാരകമായ ആക്രമണക്കുറ്റം (Aggravated Assault) പ്രോസിക്യൂഷൻ പിൻവലിച്ചു. പെൻസിൽവേനിയയിലെ സ്റ്റേറ്റ് കോളേജ് പരിസരത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് താരത്തിന് ആശ്വാസകരമായ നടപടി ഉണ്ടായത്. സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കുറ്റം നിലനിൽക്കില്ലെന്ന് പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചത്. കഴിഞ്ഞ മാസം പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വെച്ച് 21-കാരനായ യുവാവിനെ മക്കെന്ന ക്രൂരമായി മർദ്ദിച്ചുവെന്നായിരുന്നു പരാതി. ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് ശസ്ത്രക്രിയ ആവശ്യമായി വന്നതോടെയാണ് […]