newsroom@amcainnews.com

ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ കൊല്ലപ്പെട്ടു

അന്തരിച്ച ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടതായി വിവരം. സെയ്ഫിന്റെ അഭിഭാഷകനും അടുത്ത കുടുംബാംഗങ്ങളും മരണവിവരം സ്ഥിരീകരിച്ചു. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിൽനിന്ന് 136 കിലോമീറ്റർ തെക്കുകിഴക്കുള്ള സിൻടൻ നഗരത്തിലാണ് സെയ്ഫ് കൊല്ലപ്പെട്ടത്. അതേസമയം, എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. സെയ്ഫ് ആറുവർഷമായി സിൻടനിൽ വിമത സൈന്യത്തിന്റെ തടവിൽ കഴിയുകയായിരുന്നു. ഗദ്ദാഫിയുടെ പിൻഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്നയാളാണ് സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി. ഗദ്ദാഫിയുടെ ഭരണകാലത്ത് ലിബിയയിലെ പ്രമുഖ നേതാവായിരുന്നു സെയ്ഫ്. ഗദ്ദാഫിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് […]

ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രാബല്യത്തിലേക്ക്: എസ് ജയശങ്കർ വാഷിങ്ടണിൽ

ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾക്കായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ വാഷിങ്ടണിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ടെലിഫോൺ ചർച്ചയെത്തുടർന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം. കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്. ഇത് ഉടനടി പ്രാബല്യത്തിൽ വരും. കരാർ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുമെന്നും നൂതനാശയങ്ങളെ […]

എക്സ്പ്രസ് എൻട്രി ഡ്രോ: 423 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഫെബ്രുവരിയിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 423 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. 749 എന്ന ഏറ്റവും കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിങ് സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിൽ പരിഗണിച്ചത്. ഈ വർഷം ഇതുവരെ നടന്ന അഞ്ച് നറുക്കെടുപ്പുകളിലും കാനഡയ്ക്കകത്ത് നിലവിൽ ജോലി ചെയ്യുന്നവർക്കും പ്രവിശ്യകളുടെ നാമനിർദ്ദേശം ലഭിച്ചവർക്കുമാണ് പ്രാധാന്യം ലഭിച്ചത്. 2026-ന്റെ തുടക്കം മുതൽ ഇതുവരെ ആകെ 19,478 പേർക്ക് വിവിധ നറുക്കെടുപ്പുകളിലൂടെ […]