newsroom@amcainnews.com

ബ്രിട്ടിഷ് കൊളംബിയ സറേയിൽ വെടിവെപ്പ്: മൂന്ന് ഇന്ത്യൻ വംശജർ അറസ്റ്റിൽ

ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ വീടിന് നേരെ വെടിയുതിർത്ത കേസിൽ മൂന്ന് ഇന്ത്യൻ വംശജരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹർജോത് സിംഗ് (21), തരൺവീർ സിംഗ് (19), ദയാജീത് സിംഗ് ബില്ലിംഗ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവർ പണം തട്ടുന്നതിനായി ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വെടിവെപ്പ് നടത്തിയതെന്ന് സറേ പൊലീസ് സർവീസ് (SPS) വിശദീകരിച്ചു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ സറേയിലെ ക്രസന്റ് ബീച്ച് പരിസരത്തായിരുന്നു ആക്രമണം. വീടിന് നേരെ വെടിയുതിർത്ത അക്രമി സംഘം വീടിന് പുറത്ത് തീയിടുകയും ചെയ്തു. […]

ജപ്പാനിൽ സ്നോബോർഡിങിനിടെ അപകടം: കനേഡിയൻ പൗരൻ മരിച്ചു

ജപ്പാനിൽ സ്കീ റിസോർട്ടിൽ സ്നോബോർഡിങിനിടെയുണ്ടായ അപകടത്തിൽ കനേഡിയൻ പൗരൻ മരിച്ചതായി ഗ്ലോബൽ അഫയേഴ്‌സ് കാനഡ അറിയിച്ചു. 39 വയസ്സുള്ള ആഷ്‌ലി കേ ബെർണീസ് ആണ് മരിച്ചതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനേഡിയൻ ഉദ്യോഗസ്ഥർ കോൺസുലാർ സഹായം നൽകുന്നുണ്ടെന്നും വിവരങ്ങൾ ശേഖരിക്കാൻ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഗ്ലോബൽ അഫയേഴ്‌സ് കാനഡ വക്താവ് ജോൺ ബാബ്‌കോക്ക് അറിയിച്ചു.

സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ : സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു. രാവിലെ ശുചിമുറിയില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 1980 കളിലും 90കളിലും മലയാള സിനിമയില്‍ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. കിലുക്കം, മിന്നാരം, ജോണി വാക്കര്‍. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കന്‍ പത്രോസ്, ഹിറ്റ്‌ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം […]

ആൽബർട്ടയിൽ വാഹനാപകടം: മൂന്ന് ജൂനിയർ ഹോക്കി താരങ്ങൾ കൊല്ലപ്പെട്ടു

കാൽഗറി : ദക്ഷിണ ആൽബർട്ടയിലെ ജൂനിയർ ഹോക്കി ടീമംഗങ്ങളായ മൂന്ന് താരങ്ങൾ തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായി ആർസിഎംപി അറിയിച്ചു. സ്റ്റേവ്‌ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ ആൽബർട്ട മസ്റ്റാങ്‌സിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ടീം പരിശീലനത്തിന് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ടീം സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു. ജെ.ജെ. റൈറ്റ് (18), കാമറൂൺ കാസോർസോ (18), കേഡൻ ഫൈൻ (17) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈവേ 2-ലും 55 അവന്യൂവിലും രാവിലെ 11 മണിയോടെയാണ് അപകടം നടന്നതെന്ന് ക്ലെയർഹോം RCMP […]

12 മാസത്തെ ചർച്ചകൾക്ക് ഫലം: യുഎസ്-ഇന്ത്യ വ്യാപാര കരാർ യാഥാർഥ്യം

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം കഴിഞ്ഞ ഒരു വർഷമായി ഏററവും കടുത്ത പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടൺ സന്ദർശനത്തോടെ ആരംഭിച്ച ചർച്ചകൾ, പ്രതീക്ഷകളും പ്രതിസന്ധികളും നിറഞ്ഞ ഒരു വർഷത്തിന് ശേഷം ഇപ്പോൾ 18 ശതമാനം തീരുവ എന്ന സുപ്രധാന പ്രഖ്യാപനത്തിൽ എത്തിനിൽക്കുന്നു. ലോകത്തെ രണ്ട് വലിയ സാമ്പത്തിക ശക്തികൾക്കിടയിലെ ഈ കരാർ കേവലം ഒരു സാമ്പത്തിക ഇടപാടല്ല, മറിച്ച് ആഗോള രാഷ്ട്രീയത്തിലെ മാറിയ മുൻഗണനകളുടെ പ്രതിഫലനം കൂടിയാണ്. കരാറിലേക്കുള്ള നാൾവഴികൾ […]

ന്യൂഫൗണ്ട്ലൻഡിൽ കനത്ത മഞ്ഞുവീഴ്ച; ട്രാൻസ്-കാനഡ ഹൈവേയിൽ വാഹനങ്ങൾ കുടുങ്ങി

ന്യൂഫൗണ്ട്ലൻഡ് പ്രവിശ്യയിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. തിങ്കളാഴ്ച പുലർച്ചെ ആരംഭിച്ച ശക്തമായ മഞ്ഞുവീഴ്ചയിലും മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിലും കിഴക്കൻ-മധ്യ മേഖലകൾ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. തലസ്ഥാനമായ സെന്റ് ജോൺസ് ഉൾപ്പെടെയുള്ള നഗരങ്ങൾ മഞ്ഞിനടിയിലായതോടെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. ഏകദേശം 50 സെന്റിമീറ്ററോളം മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത തുടരുകയാണ്. ശക്തമായ കാറ്റിൽ കാഴ്ചപരിധി കുറഞ്ഞത് റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. ട്രാൻസ്-കാനഡ ഹൈവേയിൽ ഉൾപ്പെടെ നിരവധി വാഹനങ്ങൾ […]

ഒറാക്കിളിൽ കൂട്ടപ്പിരിച്ചുവിടൽ: 30,000 പേർക്ക് ജോലി നഷ്ടമാകും

വാഷിങ്ടൺ: അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ഒറാക്കിളിൽ കൂട്ടപ്പിരിച്ചുവിടലെന്ന് റിപ്പോർട്ട്. 20000 മുതൽ 30000 പേർക്ക് ജോലി നഷ്ടമാകുമെന്നാണ് സൂചന. കമ്പനിയിലെ ഏകദേശം 10 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് എണ്ണം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ കമ്പനി ആലോചിക്കുന്നതായി സിഐഒ റിപ്പോർട്ട് ചെയ്തു. എഐ ഡാറ്റാ സെന്ററുകൾ വിപുലീകരിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനായാണ് കൂട്ടപ്പിരിച്ചുവിടൽ. 2022ൽ 2,830 കോടി ഡോളറിന് സ്വന്തമാക്കിയ ഹെൽത്ത് കെയർ യൂണിറ്റ് സെന്ററിന്റെ ബിസിനസുകൾ ഉൾപ്പെടെ വിൽക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. എന്നാൽ ഒറാക്കിൾ ഇവ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏറ്റെടുത്തിരിക്കുന്ന […]

വിലക്കയറ്റത്തിന് തടയിടാൻ ജിഎസ്ടി ക്രെഡിറ്റിൽ ഇളവ്: ബിൽ ഉടൻ നിയമത്തിലേക്ക്

രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റ് ആക്ട്’ ഈ ആഴ്ച തന്നെ പാസാക്കുക എന്ന ലക്ഷ്യത്തോടെ ചർച്ചകൾ വേഗത്തിലാക്കി പാർലമെൻ്റ് അംഗങ്ങൾ. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഈ പുതിയ നടപടികൾ പ്രഖ്യാപിച്ചത്. ഇതിനായി കാനഡ അഞ്ച് വർഷത്തിനുള്ളിൽ 1,240 കോടി ഡോളർ ചെലവിടും. പുതിയ പ്രഖ്യാപനം അനുസരിച്ച് അടുത്ത അഞ്ച് വർഷത്തേക്ക് ജിഎസ്ടി ക്രെഡിറ്റിൽ 25% വർധന നടപ്പിലാക്കും. […]

അച്ചടക്ക ലംഘനം: 30 RCMP ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

അച്ചടക്ക ലംഘനത്തെ തുടർന്ന് കനേഡിയൻ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) സേനയിലെ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി. ലൈംഗിക അതിക്രമങ്ങൾ, അധികാര ദുർവിനിയോഗം, ക്രിമിനൽ കുറ്റങ്ങൾ, സോഷ്യൽ മീഡിയയിലെ മോശം പെരുമാറ്റം തുടങ്ങിയവയാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങളിൽ ഏറെയും. പൊലീസ് സേനയിൽ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് അസിസ്റ്റന്റ് കമ്മീഷണർ ആൽഫ്രെഡോ ബാംഗ്ലോയ് പറഞ്ഞു. പൊതുജനങ്ങൾക്ക് സേനയിലുള്ള വിശ്വാസം വർദ്ധിപ്പിക്കാൻ ഇത്തരം കർശനമായ നടപടികൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 നവംബറിൽ പ്രാബല്യത്തിൽ വന്ന ‘കണ്ടക്ട് […]

കാനഡയുടെ പുതിയ യു.കെ ഹൈക്കമ്മീഷണറായി ബിൽ ബ്ലെയർ

യു.കെയിലെ കാനഡയുടെ പുതിയ ഹൈക്കമ്മീഷണറായി കാനഡയുടെ മുൻ പ്രതിരോധ മന്ത്രിയും ലിബറൽ പാർട്ടി നേതാവുമായ ബിൽ ബ്ലെയറിനെ പ്രധാനമന്ത്രി മാർക്ക് കാർണി നിയമിച്ചു. 2021 മുതൽ 2025 വരെ യു.കെയിലെ ഹൈക്കമ്മീഷണറായിരുന്ന റാൽഫ് ഗുഡെയ്‌ലിന് പകരക്കാരനായാണ് ബിൽ ബ്ലെയർ ചുമതലയേൽക്കുന്നത്. നിയമനത്തിന്‌ പിന്നാലെ അദ്ദേഹം ഹൗസ് ഓഫ് കോമൺസിലെ തന്റെ അംഗത്വം രാജിവെക്കും. കാനഡയുടെ ദേശീയ സുരക്ഷാ-ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ഡ്രൂയിനെ, ഫ്രാൻസിലെയും മൊണാക്കോയിലെയും അംബാസഡറായി നിയമിച്ചതായും കാർണി അറിയിച്ചു. ടൊറന്റോ പൊലീസ് സർവീസ്‌ മുൻ ചീഫ് […]