യുക്രെയ്നിൽ ഖനി തൊഴിലാളികൾ സഞ്ചരിച്ച ബസിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: 12 മരണം

കിഴക്കൻ യുക്രെയ്നിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 12 ഖനി തൊഴിലാളികൾ കൊല്ലപ്പെട്ടു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസിന് നേരെയായിരുന്നു ആക്രമണം. യുക്രെയ്നിലെ ഏറ്റവും വലിയ സ്വകാര്യ ഊർജ്ജ കമ്പനിയായ ഡിടിഇകെ ആണ് വിവരം പുറത്തുവിട്ടത്. ഡിനിപ്രോപെട്രോവ്സ്ക് മേഖലയിലെ ടെറനിവ്ക നഗരത്തിലായിരുന്നു ആക്രമണം. ഖനിയിൽ നിന്ന് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുകയായിരുന്ന 15 പേർ കൊല്ലപ്പെട്ടതായാണ് ആദ്യം റിപ്പോർട്ട് ചെയ്തതെങ്കിലും പിന്നീട് മരണം 12 ആണെന്ന് സ്ഥിരീകരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സപ്പോറീഷ്യയിലെ ഒരു ആശുപത്രിക്ക് […]
ടൊറൻ്റോ പൊലീസ് സ്പെഷ്യൽ കോൺസ്റ്റബിൾ: അപേക്ഷിക്കാം ഫെബ്രുവരി 6 വരെ

ടൊറൻ്റോയിലെ പൊതുസുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന ‘സ്പെഷ്യൽ കോൺസ്റ്റബിൾ’ തസ്തികകളിലേക്ക് സിറ്റി പൊലീസ് സർവീസ് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് 12 (OSSD) അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കനേഡിയൻ പൗരത്വം അല്ലെങ്കിൽ പെർമനൻ്റ് റെസിഡൻ്റ് (PR) പദവി, ‘G’ ലൈസൻസ്, OACP സർട്ടിഫിക്കറ്റ് എന്നിവയ്‌ക്കൊപ്പം പൊതുജനങ്ങളുമായി ഇടപഴകുന്ന മേഖലയിലോ കസ്റ്റമർ സർവീസിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. സ്പെഷ്യൽ കോൺസ്റ്റബിൾ തസ്തികയിൽ തുടക്കക്കാർക്ക് 88,973 മുതൽ 101,881 ഡോളർ വരെ (ഏകദേശം […]
ഭവന പ്രതിസന്ധി: സ്വകാര്യ ബിൽഡർമാരെ ആകർഷിക്കാൻ പദ്ധതിയുമായി കാനഡ

കാനഡയിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ പുതിയ പദ്ധതികൾ ഫെഡറൽ ഭവന മന്ത്രി ഗ്രെഗർ റോബർട്‌സൺ പ്രഖ്യാപിച്ചു. കാനഡയിൽ ഭവന നിർമ്മാണ മേഖലയിലെ മന്ദത മറികടക്കാൻ സ്വകാര്യ ബിൽഡർമാരെ സർക്കാർ പദ്ധതികളിലേക്ക് ആകർഷിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിനായി 1300 കോടി ഡോളർ മൂലധനത്തിൽ ‘ബിൽഡ് കാനഡ ഹോംസ്’ എന്ന പുതിയ ഏജൻസി പ്രവർത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ബാങ്കുകളിൽ നിന്നും പെൻഷൻ ഫണ്ടുകളിൽ നിന്നും നിക്ഷേപം സമാഹരിച്ച് കുറഞ്ഞ ചിലവിൽ കൂടുതൽ വീടുകൾ നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. […]
കുട്ടികളെ വലയിലാക്കാൻ അശ്ലീല സന്ദേശങ്ങൾ; മെറ്റയ്ക്കെതിരെയുള്ള നിർണ്ണായക വിചാരണയ്ക്ക് തുടക്കമായി

സാന്താ ഫേ (ന്യൂ മെക്സിക്കോ): ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകൾ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർക്ക് ‘വളക്കൂറുള്ള മണ്ണായി’ മാറിയെന്ന് ആരോപിച്ച് മെറ്റാ കമ്പനിക്കെതിരെ ന്യൂ മെക്സിക്കോയിൽ വിചാരണ ആരംഭിച്ചു. കുട്ടികളുടെ സുരക്ഷയേക്കാൾ ലാഭത്തിന് മുൻഗണന നൽകിയെന്ന് ചൂണ്ടിക്കാട്ടി ഒരു അമേരിക്കൻ സംസ്ഥാനം മെറ്റയ്ക്കെതിരെ നേരിട്ട് കോടതിയെ സമീപിക്കുന്ന ആദ്യത്തെ സ്വതന്ത്ര വിചാരണയാണിത്. അന്വേഷണം നടന്നത് കുട്ടികളെന്ന വ്യാജേന 2023-ൽ ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ റൗൾ ടോറസിന്റെ നേതൃത്വത്തിൽ നടത്തിയ രഹസ്യ അന്വേഷണമാണ് വിചാരണയ്ക്ക് അടിസ്ഥാനം. 14 […]
അതിശൈത്യവും ഏകാന്തതയും; കാനഡയിൽ വയോധികരുടെ ജീവിതം ദുസ്സഹമാകുന്നു

ടൊറന്റോ: കാനഡയിൽ തുടരുന്ന അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും വയോധികരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കൊടുംതണുപ്പിനോടൊപ്പം സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ഇവരുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടൊറന്റോയിലെ ‘സീനിയേഴ്സ് ഹെൽപ്‌ലൈനിലേക്ക്’ സഹായം അഭ്യർത്ഥിച്ചു എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. വീടുകളിൽ ചൂടില്ല, ഭക്ഷണത്തിന് വകയില്ല പല വയോധികരും തങ്ങളുടെ വീടുകളിൽ ഹീറ്റർ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്. സാമ്പത്തിക പ്രയാസങ്ങൾ കാരണം വൈദ്യുതി ബില്ലുകൾ കുടിശ്ശികയായതും ഇതിന് കാരണമാകുന്നു. റോഡുകളിലും നടപ്പാതകളിലും മഞ്ഞ് […]
കാനഡയിൽ കടുംതണുപ്പിൽ നായ്ക്കളെ കാറിനുള്ളിൽ ഉപേക്ഷിച്ചു; 25-കാരിയായ യുവതിക്കെതിരെ മൃഗക്രൂരതയ്ക്ക് കേസ്

ഒട്ടാവ: കൊടുംതണുപ്പുള്ള കാലാവസ്ഥയിൽ രണ്ട് നായ്ക്കളെ മണിക്കൂറുകളോളം കാറിനുള്ളിൽ പൂട്ടിയിട്ട സംഭവത്തിൽ 25-കാരിയായ യുവതിക്കെതിരെ മൃഗക്രൂരതയ്ക്ക് കേസെടുത്തു. വടക്കുപടിഞ്ഞാറൻ ഒന്റാറിയോയിലെ നിപിഗൺ (Nipigon) ടൗൺഷിപ്പിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. മൈനസ് 18 ഡിഗ്രി തണുപ്പിൽ രണ്ട് മണിക്കൂർ ശനിയാഴ്ച പുലർച്ചെയാണ് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) സംഭവസ്ഥലത്തെത്തിയത്. പുറത്ത് മൈനസ് 18 ഡിഗ്രി സെൽഷ്യസ് തണുപ്പുള്ള സമയത്ത്, ഹീറ്റർ പ്രവർത്തിപ്പിക്കാത്ത വാഹനത്തിനുള്ളിൽ രണ്ട് ബോക്സർ ഇനത്തിൽപ്പെട്ട നായ്ക്കളെ കണ്ടെത്തുകയായിരുന്നു. രണ്ട് മണിക്കൂറിലധികം ഇവ തണുത്തുറഞ്ഞ […]
അമേരിക്കൻ കുടിയേറ്റ വിരുദ്ധ നടപടിക്കെതിരെ കാനഡയിൽ വൻ പ്രതിഷേധം; കനേഡിയൻ കമ്പനികൾക്കെതിരെയും ജനരോഷം

മോൺട്രിയൽ: അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) നടത്തുന്ന അടിച്ചമർത്തൽ നടപടികൾക്കെതിരെ കാനഡയിൽ വ്യാപക പ്രതിഷേധം. യുഎസ് ഏജൻസികളുടെ ക്രൂരമായ നടപടികളിലും അതിന് കനേഡിയൻ കമ്പനികൾ നൽകുന്ന പിന്തുണയിലും പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകൾ മോൺട്രിയലിലെ യുഎസ് കോൺസുലേറ്റിന് മുന്നിൽ ഒത്തുചേർന്നു. കാനഡയുടെ ‘കൂട്ടുപ്രതിപ്പട്ടിക’ അമേരിക്കൻ ഏജൻസിയായ ഐസിഇ (ICE) നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ കാനഡയ്ക്കും പങ്കുണ്ടെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഐസിഇയുമായി വാണിജ്യ കരാറുകളിലേർപ്പെട്ടിരിക്കുന്ന കനേഡിയൻ കമ്പനികളായ ഹോട്ട്‌സ്യൂട്ട് (Hootsuite), പ്രതിരോധ ഉപകരണ നിർമ്മാതാക്കളായ റോഷെൽ (Roshel), […]
കാനഡയിൽ ഭവന നിർമ്മാണം ഊർജ്ജിതമാക്കാൻ പുതിയ പദ്ധതി; സ്വകാര്യ നിക്ഷേപകരെയും ബാങ്കുകളെയും പങ്കാളികളാക്കും

ഒട്ടാവ: കാനഡയിലെ രൂക്ഷമായ ഭവന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സ്വകാര്യ ഡെവലപ്പർമാരെയും വൻകിട നിക്ഷേപകരെയും ഉൾപ്പെടുത്തി പുതിയ കർമ്മപദ്ധതിയുമായി ഫെഡറൽ സർക്കാർ. താങ്ങാനാവുന്ന വിലയിലുള്ള വീടുകളുടെ (Affordable Housing) നിർമ്മാണം വേഗത്തിലാക്കാൻ ‘ബിൽഡ് കാനഡ ഹോംസ്’ (Build Canada Homes) ഏജൻസി വഴി വിപുലമായ നീക്കങ്ങളാണ് നടത്തുന്നതെന്ന് ഫെഡറൽ ഭവന നിർമ്മാണ മന്ത്രി ഗ്രെഗർ റോബർട്ട്സൺ അറിയിച്ചു. നിക്ഷേപത്തിനായി ബാങ്കുകളും പെൻഷൻ ഫണ്ടുകളും ഭവന നിർമ്മാണ മേഖലയിൽ ബാങ്കുകളുടെയും പെൻഷൻ ഫണ്ടുകളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് സർക്കാരിന്റെ […]
റഷ്യൻ പെൺകുട്ടികളുമായുള്ള ബന്ധത്തിലൂടെ ബിൽ ഗേറ്റ്സിന് ലൈംഗിക രോഗം, ഭാര്യ അറിയാതെ ചികിത്സ തേടി; ജെഫ്രി എപ്‌സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പുറത്തു

വാഷിങ്ടൻ: വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിനെതിരെയുള്ള ലൈംഗികാരോപണങ്ങളുടെ വിവരങ്ങളും പുതുതായി പുറത്തുവന്ന ഫയലുകളിലുണ്ട്. റഷ്യൻ പെൺകുട്ടികളുമായുള്ള ബന്ധത്തിലൂടെ ബിൽ ഗേറ്റ്സിന് ലൈംഗിക രോഗം ബാധിച്ചെന്നും, ഭാര്യ മെലിൻഡ അറിയാതെ ചികിത്സ തേടിയെന്നുമാണ് എപ്സ്റ്റീന്റെ ഇ മെയിലുകളിലുള്ളത്. റഷ്യൻ യുവതികളുമായുള്ള ബന്ധത്തെത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ മരുന്നുകൾ എത്തിച്ചുനൽകാൻ തന്റെ സഹായിയോട് ഗേറ്റ്സ് ആവശ്യപ്പെട്ടതായും രേഖകളിലുണ്ട്. റഷ്യൻ പെൺകുട്ടിയുമായുള്ള ഗേറ്റ്‌സിന്റെ […]
യുക്രെയ്നിലെ വിവിധ പ്രദേശങ്ങളിൽ റഷ്യൻ ഡ്രോൺ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

കീവ്: യുക്രെയ്നിലെ വിവിധ പ്രദേശങ്ങളിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായാണ് ആക്രമണം അരങ്ങേറിയത്. ബസിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരുക്കേറ്റെന്നും റീജനൽ ഗവർണർ ഒലെക്സാണ്ടർ ഹൻഷാ പറഞ്ഞു. ഇതിനുപുറമെ, നടന്ന മറ്റൊരു ആക്രമണത്തിൽ ഒരു പുരുഷനും സ്ത്രീയും കൊല്ലപ്പെട്ടതായും അദ്ദേഹം അറിയിച്ചു. റഷ്യ ഏകദേശം 90 ഡ്രോണുകൾ വിക്ഷേപിച്ചതായും അതിൽ 14 എണ്ണം രാജ്യത്തിന്റെ […]