newsroom@amcainnews.com

കാനഡയിൽ രാഷ്ട്രീയ പോര്: ആൽബർട്ട വിഘടനവാദ ഹർജിയിൽ ഭരണകക്ഷി എം.എൽ.എമാരും

ആൽബർട്ട സ്വതന്ത്ര രാജ്യമാകണമെന്നാവശ്യപ്പെട്ട് നടക്കുന്ന റഫറണ്ടം ഹർജിയിൽ ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയിലെ ചില എം.എൽ.എമാരും ഒപ്പുവെച്ചതായി റിപ്പോർട്ട്. പ്രവിശ്യയുടെ ഭാവി തീരുമാനിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന ബോധ്യത്തിലാണ് ജനപ്രതിനിധികൾ ഹർജിയെ പിന്തുണച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, രഹസ്യസ്വഭാവം നിലനിർത്തേണ്ടതിനാൽ ഒപ്പുവെച്ച എം.എൽ.എമാരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം ആരംഭിച്ച ഒപ്പുശേഖരണത്തിലൂടെ മെയ് മാസത്തിനുള്ളിൽ 1.78 ലക്ഷം ഒപ്പുകൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ആവശ്യമായ ഒപ്പുകൾ ലഭിച്ചാൽ, ആൽബർട്ട കാനഡയിൽ നിന്ന് വേർപിരിയണമോ എന്ന കാര്യത്തിൽ ഔദ്യോഗിക റഫറണ്ടം നടത്തുന്നതിനുള്ള […]

അച്ചടക്കലംഘനം: കാനഡ റവന്യൂ ഏജൻസിയിലെ മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടു

കാനഡ റവന്യൂ ഏജൻസിയിൽ (CRA) കഴിഞ്ഞ സാമ്പത്തിക വർഷം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനങ്ങളെത്തുടർന്ന് മുന്നൂറിലധികം പേരെ പിരിച്ചുവിട്ടതായി കാനഡ റവന്യൂ ഏജൻസി. ജോലിക്കിടയിലെ മോശം പെരുമാറ്റം, നികുതിദായകരുടെ വിവരങ്ങൾ ചോർത്തൽ, സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെത്തുടർന്നാണ് ഏജൻസി നടപടി സ്വീകരിച്ചിരിക്കുന്നത്. ഏജൻസി പുറത്തുവിട്ട രണ്ടാം വാർഷിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം 370 അനാചാര കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 266 കേസുകളിൽ ശിക്ഷാനടപടികൾ സ്വീകരിച്ചു. ജോലി സമയം ദുരുപയോഗം ചെയ്തതിനും ഔദ്യോഗിക […]

വിദേശ വിദ്യാർത്ഥികളിൽ വൻ കുറവ്; സാമ്പത്തിക ബാധ്യത പ്രവിശ്യാ സർക്കാരുകൾ ഏറ്റെടുക്കണം; ഇമി​ഗ്രേഷൻ മന്ത്രി

വിദേശ വിദ്യാർത്ഥികളുടെ എണ്ണം വെട്ടിക്കുറച്ചതിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർവ്വകലാശാലകളും കോളേജുകളും സഹായത്തിനായി പ്രവിശ്യാ സർക്കാരുകളെ സമീപിക്കണമെന്ന് കാനഡ ഇമിഗ്രേഷൻ മന്ത്രി ലെന ‍‍ഡയബ്. ഹാലിഫാക്സിൽ നടന്ന പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2024-ന്റെ തുടക്കത്തിൽ കാനഡയിൽ 10 ലക്ഷത്തിലധികം വിദേശ വിദ്യാർത്ഥികളുണ്ടായിരുന്നത് 2025 നവംബറോടെ ഏഴ് ലക്ഷമായി കുറഞ്ഞുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിക്ക് ശേഷം വിദേശ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായ വർധന കാനഡയിലെ ആരോഗ്യമേഖല, ഭവന നിർമ്മാണം, മറ്റ് പൊതു സേവനങ്ങൾ എന്നിവയ്ക്ക് […]

‘ഹോം എലോൺ’ താരം കാതറിൻ ഒഹാര അന്തരിച്ചു

വാഷിങ്ടൺ : എമ്മി പുരസ്‌കാര ജേതാവും പ്രശസ്ത കനേഡിയൻ-അമേരിക്കൻ നടിയുമായ കാതറിൻ ഒഹാര(71) അന്തരിച്ചു. അസുഖത്തെത്തുടർന്ന് വെള്ളിയാഴ്ച ലൊസാഞ്ചലസിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ഹാസ്യവേഷങ്ങളിലൂടെ ഹോളിവുഡ് സിനിമകളിൽ ശ്രദ്ധേയയായ നടിയാണ് കാതറിൻ. ‘ഹോം എലോൺ’ സിനിമയിലെ അമ്മയുടെ കഥാപാത്രവും ടിവി ഷോയായ ‘ഷിറ്റ്‌സ് ക്രീക്കി’ലെ വേഷവും ഏറെ ശ്രദ്ധ നേടി. 1954 മാർച്ച് നാലിന് കാനഡയിലാണ് കാതറിന്റെ ജനനം. 1976-84 കാലയളവിൽ ടൊറൻ്റോയിലെ സെക്കൻഡ് സിറ്റി ടെലിവിഷൻ സ്‌കെച്ച് കോമഡി സീരീസിലൂടെയാണ് അഭിനയത്തിലെത്തിയത്‌. ആഫ്റ്റർ ഔവേഴ്‌സ്(1985), ഹാർട്ട്‌ബേൺ(1986), ബീറ്റിൽജ്യൂസ്(1988), […]

ബജറ്റ് പാസായില്ല: യുഎസ് സർക്കാർ വീണ്ടും ഷട്ട്ഡൗണിലേക്ക്

വാഷിങ്ടൺ : ബജറ്റ്‌ പാസാകാത്തതിനെ തുടർന്ന്‌ യുഎസ് സർക്കാർ ഭാഗിക ഷട്ട് ഡൗണിലേക്ക്. 2026-ലെ ബജറ്റിന് യുഎസ് കോൺഗ്രസ് അംഗീകാരം നൽകാതിരുന്നതിന് പിന്നാലെയാണ്‌ ഷട്ട് ഡൗൺ ആരംഭിക്കുന്നത്. ബജറ്റിന് അംഗീകാരം നൽകാനുള്ള സമയപരിധി ജനുവരി 30 അർധരാത്രി അവസാനിച്ചു. 11 ആഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് യുഎസ് ഷട്ട് ഡൗണിലേക്ക് പോകുന്നതെന്നതും ശ്രദ്ധേയമാണ്. ഇതിന് തൊട്ടുമുൻപത്തെ ഷട്ട്ഡൗൺ 43 ദിവസത്തോളം നീണ്ടുനിന്നിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ദീർഘമായ ഷട്ട്ഡൗൺ ആയിരുന്നു അത്. വീണ്ടും ഭാഗിക ഷട്ട് ഡൗണിലേക്ക് യുഎസ് […]

പിയേർ പൊളിയേവ്‌ കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്ത് തുടരും

കൺസർവേറ്റീവ് പാർട്ടി ലീഡർ സ്ഥാനത്ത് പിയേർ പൊളിയേവ്‌ തുടരും. നാഷണൽ കൺവെൻഷനിൽ നടന്ന വോട്ടെടുപ്പിൽ 87.4 ശതമാനം പ്രതിനിധികളുടെ പിന്തുണയോടെയാണ് അദ്ദേഹം തന്റെ സ്ഥാനം സുരക്ഷിതമാക്കിയത്. മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പറിന് 2005-ൽ ലഭിച്ച 84 ശതമാനം പിന്തുണയെ ഇതോടെ പൊളിയേവ്‌ മറികടന്നു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ കീഴിലുള്ള ലിബറൽ സർക്കാർ ജനജീവിതത്തിൽ മാറ്റമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു .സൈനിക റിക്രൂട്ട്‌മെന്റ് വർദ്ധിപ്പിക്കണമെന്നും സ്വത്ത്‌ വകകൾ സംരക്ഷിക്കാൻ ബലപ്രയോഗം അനുവദിക്കുന്ന കാസിൽ ലോ നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളും […]