മുൻതലമുറക്കാർ ലൈസൻസ് എടുക്കാൻ കാട്ടിയിരുന്ന ആവേശം ഇന്നത്തെ കൗമാരക്കാർക്കിടയിലില്ല; ഭാവിയിൽ ഡ്രൈവിംഗ് ലൈസൻസ് പോലും ആവശ്യമില്ലാത്ത കാലം വരുമെന്ന് യൂബർ പ്രസിഡൻ്റ് ആൻഡ്രൂ മക്ഡൊണാൾഡ്

ഭാവിയിൽ ഡ്രൈവിംഗ് ലൈസൻസ് പോലും ആവശ്യമില്ലാത്ത ഒരു കാലം വരുമെന്ന് യൂബർ (Uber) പ്രസിഡൻ്റ് ആൻഡ്രൂ മക്ഡൊണാൾഡ്. ഇന്നത്തെ തലമുറയുടെ താല്പര്യങ്ങളിൽ വരുന്ന വലിയ മാറ്റങ്ങളെ മുൻനിർത്തിയാണ് അദ്ദേഹം ഈ നിരീക്ഷണം നടത്തിയത്. മുൻതലമുറകൾ പതിനാറ് വയസ്സ് തികയുമ്പോഴേക്കും ലൈസൻസ് എടുക്കാൻ കാട്ടിയിരുന്ന ആവേശം ഇന്നത്തെ കൗമാരക്കാർക്കിടയിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വന്തമായി ഒരു വാഹനം വാങ്ങുന്നതിനേക്കാൾ, യൂബർ പോലുള്ള റൈഡ്-ഹെയ്‌ലിംഗ് ആപ്പുകളെ ആശ്രയിക്കാനാണ് പുത്തൻ തലമുറയ്ക്ക് താല്പര്യമെന്ന് അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിൽ സ്വന്തമായി കാർ വാങ്ങുന്നവരുടെ […]
പ്ലാസ്റ്റിക് കഷ്ണങ്ങളും പേപ്പറും അടങ്ങിയിരിക്കാൻ സാധ്യത; ബേബി ഫുഡ് ബ്രാൻഡായ ഗെർബറിൻ്റെ ആരോറൂട്ട് ബിസ്‌ക്കറ്റുകൾ കാനഡയിലെ വിപണിയിൽനിന്ന് തിരിച്ചുവിളിക്കുന്നു

പ്രശസ്തമായ ബേബി ഫുഡ് ബ്രാൻഡായ ഗെർബറിൻ്റെ (Gerber) ആരോറൂട്ട് ബിസ്‌ക്കറ്റുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) ഉത്തരവിട്ടു. ബിസ്‌ക്കറ്റുകളിൽ മൃദുവായ പ്ലാസ്റ്റിക് കഷ്ണങ്ങളും പേപ്പറും അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. ആരോറൂട്ട് മാവ് വിതരണം ചെയ്ത കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ഇതിന് കാരണമെന്ന് നിർമ്മാതാക്കളായ നെസ്‌ലെ കാനഡ (Nestlé Canada) അറിയിച്ചു. പ്ലാസ്റ്റിക് കഷ്ണങ്ങൾ കുഞ്ഞുങ്ങളുടെ ശ്വാസതടസ്സത്തിന് കാരണമാകാൻ സാധ്യതയുള്ളതിനാലാണ് ഉൽപ്പന്നം അടിയന്തരമായി പിൻവലിക്കുന്നത്. 155 ഗ്രാം പാക്കറ്റുകളിൽ […]
എഐ ഉപയോഗിച്ചുള്ള റാംസംവെയർ ആക്രമണങ്ങൾ കാനഡയിൽ വർധിക്കുന്നു; ജാഗ്രതാ നിർദ്ദേശവുമായി കനേഡിയൻ സെൻ്റർ ഫോർ സൈബർ സെക്യൂരിറ്റി

എഐ ഉപയോഗിച്ചുള്ള റാംസംവെയർ ആക്രമണങ്ങൾ കാനഡയിൽ വർധിച്ചുവരുന്നതായി കനേഡിയൻ സെൻ്റർ ഫോർ സൈബർ സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ വിവരങ്ങൾ ചോർത്തുന്നതിനും ലോക്ക് ചെയ്യുന്നതിനുമായി സൈബർ കുറ്റവാളികൾ കൂടുതൽ നൂതനമായ എ.ഐ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്ന് ബുധനാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാജ ചിത്രങ്ങൾ (Deepfakes) നിർമ്മിക്കാനും, സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പിഴവുകൾ എളുപ്പത്തിൽ കണ്ടെത്താനും, ഇരകളുമായി വിലപേശലുകൾ നടത്താനും കുറ്റവാളികൾ എ.ഐയെ കൂട്ടുപിടിക്കുന്നതായാണ് കണ്ടെത്തൽ. സാധാരണ കുറ്റവാളികൾക്ക് പോലും സാങ്കേതിക തടസ്സങ്ങൾ മറികടന്ന് വലിയ സ്ഥാപനങ്ങളെയും ആശുപത്രികളെയും […]
ഫെഡറൽ ഗൺ ബൈ ബാക്ക് പ്രോഗ്രാം: എതിർപ്പുകൾ തള്ളി ഗാരി അനന്തസംഗരി

നിരോധിത തോക്കുകൾ തിരികെ വാങ്ങാനുള്ള ഫെഡറൽ സർക്കാരിന്റെ ‘ബൈബാക്ക്’ പദ്ധതി വെല്ലുവിളികൾ ഇല്ലാതെ പൂർത്തിയാക്കുമെന്ന് പൊതുസുരക്ഷാ മന്ത്രി ഗാരി അനന്തസംഗരി. പദ്ധതിയുമായി സഹകരിക്കില്ലെന്ന് വെളിപ്പെടുത്തി വിവിധ പ്രവിശ്യകളും പൊലീസ് സേനകളും രംഗത്തെത്തിയ സാഹചര്യത്തിലാണ് പരാമർശം. മൊബൈൽ കളക്ഷൻ യൂണിറ്റുകൾ, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തി പദ്ധതി വിജയകരമായി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. യുദ്ധക്കളങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട 2,500 തരം തോക്കുകൾക്ക് 2020 മെയ് മുതൽ കാനഡയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇവ കൈവശമുള്ളവർക്ക് അർഹമായ നഷ്ടപരിഹാരം […]
അബുദാബി-കാൽഗറി വിമാന സർവീസ് ആരംഭിക്കാൻ ഇത്തിഹാദ് എയർവേയ്‌സ്

വ്യാപാരത്തിലും ടൂറിസത്തിലും ശക്തമായ പങ്കാളിത്തം ഉറപ്പാക്കാൻ ഒരുങ്ങുകയാണ് ആൽബർട്ടയും യുണൈറ്റഡ് അറബ് എമിറേറ്റ്സും. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രദേശങ്ങളിലൊന്നായ മിഡിൽ ഈസ്റ്റിലേക്ക് ആൽബർട്ടയിൽ നിന്നുള്ള സന്ദർശകർക്കും നിക്ഷേപകർക്കും ബിസിനസ്സുകാർക്കും അവസരങ്ങൾ തുറന്നിരിക്കുകയാണ് യുഎഇ. ഇതിന്‍റെ ഭാഗമായി അബുദാബി-കാൽഗറി വിമാന സർവീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു. 2026 നവംബർ 3 മുതൽ, ഇരുനഗരങ്ങൾക്കുമിടയിൽ ഇത്തിഹാദ് ആഴ്ചയിൽ നാല് തവണ സർവീസ് നടത്തും. യുഎഇയുടെ തലസ്ഥാനമെന്ന നിലയിൽ, അബുദാബി ബിസിനസ്, നിക്ഷേപം എന്നിവയ്ക്കുള്ള ഒരു പ്രധാന കേന്ദ്രമാണെന്ന് […]
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആൽബർട്ട വാഹന ഇൻഷുറൻസ് മേഖല

ആൽബർട്ടയിലെ വാഹന ഇൻഷുറൻസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സൂപ്രണ്ട് ഓഫ് ഇൻഷുറൻസ് വാർഷിക റിപ്പോർട്ട്. കഴിഞ്ഞ വർഷമുണ്ടായ കാൽഗറിയിലെ ആലിപ്പഴ വർഷവും ജാസ്പറിലെ കാട്ടുതീയും ഇൻഷുറൻസ് കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതായും, പ്രീമിയം തുകയേക്കാൾ 18 ശതമാനം അധികം തുക ക്ലെയിമുകളായി കമ്പനികൾക്ക് നൽകേണ്ടി വന്നുവെന്നും ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ (IBC) അറിയിച്ചു. ഏകദേശം 35 ഓളം വാഹന ഇൻഷുറൻസ് കമ്പനികൾ ഇക്കാലയളവിൽ വലിയ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. 2024-ൽ സർക്കാർ കൊണ്ടുവന്ന […]
റിയർവ്യൂ ക്യാമറ തകരാർ: കാനഡയിൽ ടൊയോട്ട ട്രക്കുകൾ തിരിച്ചുവിളിച്ചു

റിയർവ്യൂ ക്യാമറ തകരാറുകൾ കാരണം ടൊയോട്ടയുടെ 12,000-ത്തിലധികം ട്രക്കുകൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. 2024 നും 2025 നും ഇടയിൽ നിർമ്മിച്ച ടൊയോട്ട തണ്ട്ര ട്രക്കുകളാണ് തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്. സോഫ്റ്റ്‌വെയർ പ്രശ്നം കാരണം ട്രാൻസ്മിഷൻ റിവേഴ്‌സിലേക്ക് മാറുമ്പോൾ റിയർവ്യൂ ക്യാമറ ചിത്രങ്ങൾ കാണാത്ത അവസ്ഥ ഉണ്ടാകുന്നു. കനേഡിയൻ നിയമപ്രകാരം വാഹനം പുറകോട്ട് എടുക്കുമ്പോൾ റിയർവ്യൂ ദൃശ്യങ്ങൾ നിർബന്ധമായും സ്ക്രീനിൽ തെളിയേണ്ടതുണ്ട്. പനോരമിക് വ്യൂ മോണിറ്റർ സിസ്റ്റം ഘടിപ്പിച്ച തണ്ട്ര, തണ്ട്ര ഹൈബ്രിഡ് മോഡലുകളെ തിരിച്ചുവിളി ബാധിക്കുമെന്ന് […]
കാനഡയെ വിഭജിക്കാൻ യുഎസ് സഹായം: ആൽബർട്ട വിഘടനവാദികൾക്കെതിരെ ഡേവിഡ് എബി

സ്വതന്ത്ര രാജ്യമാകാൻ ആഗ്രഹിക്കുന്ന ആൽബർട്ടയിലെ വിഘടനവാദികൾ യുഎസ് ഭരണകൂടവുമായി ചർച്ച നടത്തുന്നതായി ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി ആരോപിച്ചു. വിദേശ രാജ്യങ്ങളുടെ സഹായത്തോടെ സ്വന്തം രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നത് രാജ്യദ്രോഹം ആണെന്ന് അദ്ദേഹം പറഞ്ഞു. ആൽബർട്ട പ്രോസ്പരിറ്റി പ്രോജക്റ്റ് (APP) എന്ന സംഘടന ഡോണൾഡ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ രൂക്ഷവിമർശനം. സ്വതന്ത്ര രാജ്യമായി മാറുന്നതിന് 50000 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ഇവർ അമേരിക്കയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ […]