കർശനമായ വ്യാപാര നിയന്ത്രണങ്ങൾ കാനഡയെക്കാൾ കൂടുതൽ അമേരിക്കയിലെ സാധാരണക്കാരുടെ ജീവിതച്ചെലവ് വർദ്ധിപ്പിക്കാനേ ഉപകരിക്കൂ; ട്രംപ് പ്രഖ്യാപിച്ച 100 ശതമാനം ഇറക്കുമതി തീരുവയെ തള്ളി മാർക്ക് കാർണി

ചൈനയുമായുള്ള കാനഡയുടെ സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനെതിരെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 100 ശതമാനം ഇറക്കുമതി തീരുവയെ തള്ളി കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഇത്തരം കർശനമായ വ്യാപാര നിയന്ത്രണങ്ങൾ കാനഡയെക്കാൾ കൂടുതൽ അമേരിക്കയിലെ സാധാരണക്കാരുടെ ജീവിതച്ചെലവ് വർദ്ധിപ്പിക്കാനേ ഉപകരിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തുന്ന അധിക നികുതി അമേരിക്കൻ കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും, അത് ആത്യന്തികമായി അമേരിക്കൻ ഉപഭോക്താക്കൾ ഉയർന്ന വിലയായി നൽകേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. […]
പത്ത് വർഷത്തിനുള്ളിൽ 24 ലക്ഷം ഗ്രീൻ കാർഡുകൾ വെട്ടിക്കുറയ്ക്കാൻ അമേരിക്കയുടെ നീക്കം; ഇന്ത്യക്കാർക്ക് തിരിച്ചടി

അമേരിക്കയിൽ സ്ഥിരതാമസവും ജോലിയും സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് കനത്ത പ്രഹരമേകി യുഎസ് സർക്കാരിൻ്റെ പുതിയ നീക്കം. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏകദേശം 24 ലക്ഷം ഗ്രീൻ കാർഡുകൾ വെട്ടിക്കുറയ്ക്കാനാണ് അമേരിക്കയുടെ നീക്കം. ഇതോടെ ഇന്ത്യൻ പ്രൊഫഷണലുകളുടെ അമേരിക്കൻ കുടിയേറ്റം വലിയ പ്രതിസന്ധിയിലാകും. നിലവിൽ എച്ച്-1ബി (H-1B) വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ഇന്ത്യൻ ഐടി ഉദ്യോഗസ്ഥരും ഗ്രീൻ കാർഡിനായുള്ള നീണ്ട കാത്തിരിപ്പിലാണ്. പുതിയ നിയന്ത്രണം വരുന്നതോടെ ഈ കാത്തിരിപ്പ് ഇനിയും വർഷങ്ങളോളം നീളാനാണ് സാധ്യത. […]
ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ബുധനാഴ്ച: നിരക്ക് നിലനിർത്താൻ സാധ്യത

ബാങ്ക് ഓഫ് കാനഡ തങ്ങളുടെ ബെഞ്ച്മാർക്ക് പലിശ നിരക്കിൽ മാറ്റമൊന്നും വരുത്തില്ലെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. ഒരുപക്ഷേ, ഈ വർഷം മുഴുവനും ഇതേ അവസ്ഥ തുടർന്നേക്കുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. 2026 ലെ ആദ്യ പലിശ നിരക്ക് ബുധനാഴ്ച സെൻട്രൽ ബാങ്ക് പ്രഖ്യാപിക്കും. 2025-ന്‍റെ രണ്ടാം പകുതിയിൽ തുടർച്ചയായി രണ്ട് ക്വാർട്ടർ പോയിൻ്റ് വെട്ടിക്കുറവുകൾക്ക് ശേഷം, ബാങ്ക് ഓഫ് കാനഡ ഡിസംബറിൽ പോളിസി നിരക്ക് 2.25 ശതമാനമായി നിലനിർത്തിയിരുന്നു. പലിശനിരക്ക് നിലനിർത്താനുള്ള സാധ്യത വെള്ളിയാഴ്ച വരെ ഏകദേശം […]
യുഎസിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്ന് 7 മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ

യുഎസിലെ മെയ്‌നിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴുപേർ മരിച്ചു. മെയ്‌നിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം. ആകെ എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്രൂ അംഗമായ ഒരാൾ ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടതായും യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 7.45ഓടെയാണ് സംഭവം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും നിലനിൽക്കെയാണ് ബോംബാർഡിയർ ചലഞ്ചർ 600 ശ്രേണിയിൽപ്പെട്ട വിമാനം അപകടത്തിൽപ്പെട്ടത്. റൺവേയിൽ […]
ആശ്വാസം: ജിഎസ്ടി പേയ്‌മെൻ്റുകളിൽ 25% വർധനയുമായി കാർണി സർക്കാർ

രാജ്യത്ത് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികളുടെ ഭാഗമായി ജിഎസ്ടി (GST) ക്രെഡിറ്റിൽ വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽ ബെനഫിറ്റ്’ എന്ന പേരിൽ അവതരിപ്പിച്ച ഈ പുതിയ പദ്ധതി വഴി ജിഎസ്ടി പേയ്‌മെന്റുകളിൽ 25% വർധന നടപ്പിലാക്കും. കൂടാതെ ജൂൺ മാസത്തിൽ 50% തുക ഒറ്റതവണയായി നൽകുമെന്നും കാർണി അറിയിച്ചു. ഈ വർധനയിലൂടെ നാലംഗ കുടുംബങ്ങൾക്ക് നിലവിൽ വർഷം 1,100 ഡോളർ ലഭിക്കുന്ന സ്ഥാനത്ത് ഇനി മുതൽ 1,890 […]
സർക്കാർ ജീവനക്കാരെ പിരിച്ചുവിടാൻ കാനഡ: 18,000 പേർക്ക് ജോലി നഷ്ടപ്പെടും

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കാനഡയിലെ ഫെഡറൽ സർക്കാർ സർവീസിൽ വൻതോതിൽ പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചു. 30 സർക്കാർ വകുപ്പുകളിലായി ഏകദേശം 18,000 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്ന ഔദ്യോഗിക മുന്നറിയിപ്പ് (Workforce Adjustment Notice) ലഭിച്ചു. 2025-ലെ ബജറ്റ് പ്രകാരം അടുത്ത നാല് വർഷത്തിനുള്ളിൽ 28,000 തസ്തികകൾ വെട്ടിക്കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയിലാണ് ഏറ്റവും കൂടുതൽ പേർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഏജൻസിയിൽ 3,200 ജീവനക്കാർക്ക് നോട്ടീസ് ലഭിച്ചു. ഗ്ലോബൽ അഫയേഴ്‌സ് കാനഡ (2,395), ഹെൽത്ത് കാനഡ […]
ഇന്ത്യ-കാനഡ ബന്ധം ശക്തമാകുന്നു: കാർണി ഇന്ത്യയിലേക്ക്

ഏറെക്കാലമായി നിലനിന്നിരുന്ന നയതന്ത്ര തർക്കങ്ങൾ പരിഹരിച്ച് ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാൻ കാനഡ. കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി മാർച്ചിൽ ഇന്ത്യ സന്ദർശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-ഊർജ്ജ ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള സുപ്രധാന കരാറുകളിൽ സന്ദർശനവേളയിൽ ഒപ്പുവെച്ചേക്കും. 2.8 ബില്യൺ ഡോളറിന്റെ യുറേനിയം കരാർ ഇന്ത്യയുടെ ആണവോർജ്ജ നിലയങ്ങൾക്ക് ആവശ്യമായ യുറേനിയം വിതരണം ചെയ്യുന്നതിനുള്ള 10 വർഷത്തെ കരാറാണ് സന്ദർശനത്തിലെ പ്രധാന ആകർഷണം. ഏകദേശം 2.8 ബില്യൺ കനേഡിയൻ ഡോളറിന്റേതാകും ഈ പദ്ധതിയെന്നാണ് സൂചന. ഇതിനുപുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), […]
അമേരിക്കയ്ക്ക് ചെക്ക് വച്ച് യുഎഇ! ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്രപരിധിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ

ദുബായ്: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്രപരിധിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ. പ്രാദേശിക സ്ഥിരതയ്ക്കും നിഷ്പക്ഷതയ്ക്കും തങ്ങൾ പ്രതിബദ്ധരാണെന്നു യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് യുഎഇയുടെ പ്രഖ്യാപനം. സൈനിക വ്യൂഹം ഇറാന്റെ ദിശയിലേക്ക് നീങ്ങുകയാണെന്നും സൈനിക ശക്തി ഉപയോഗിക്കേണ്ടി വരില്ലെന്ന് പ്രത്യാശിക്കുന്നതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാനിലെ പ്രതിഷേധക്കാരെ കൊല്ലരുതെന്നും ആണവ പരിപാടികൾ പുനഃരാരംഭിക്കരുതെന്നും മുന്നറിയിപ്പും നൽകി. ഇറാനിൽ […]
