newsroom@amcainnews.com

ആൽബെർട്ടയിലെ ആശുപത്രികളിൽ തിരക്ക് വർധിച്ചതിനെത്തുടർന്ന് ആറ് രോഗികൾ മരിച്ചു; കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ ഇവരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർമാർ

ആൽബെർട്ടയിലെ ആശുപത്രികളിൽ തിരക്ക് വർധിച്ചതിനെത്തുടർന്ന് ചികിത്സ വൈകി ആറ് രോഗികൾ മരിച്ചതായി ഡോക്ടർമാർ വെളിപ്പെടുത്തി. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ ഇവരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടർമാരുടെ പക്ഷം. ഡിസംബർ അവസാനവും ജനുവരി ആദ്യവുമായി തിരക്കേറിയ എമർജൻസി വിഭാഗങ്ങളിലാണ് ഈ ദാരുണ സംഭവങ്ങൾ നടന്നത്. ഡോക്ടറെ കാണാൻ പോലും കഴിയാതെ മണിക്കൂറുകളോളം രോഗികൾക്ക് കാത്തുനിൽക്കേണ്ടി വരുന്ന അവസ്ഥയാണിവിടെ. നെഞ്ചുവേദനയുമായി എത്തിയ ഒരു രോഗി എട്ടു മണിക്കൂറോളം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാതെ ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു. സമാനമായ രീതിയിൽ രക്തത്തിൽ അണുബാധയേറ്റ […]

ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തി ട്രംപിൻ്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്; എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രത്തിൽ കാനഡയും ഗ്രീൻലൻഡും അമേരിക്കൻ പതാകയ്ക്ക് കീഴിൽ

ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രം ആഗോളതലത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിയിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച ഈ ചിത്രത്തിൽ, കാനഡയും ഗ്രീൻലൻഡും അമേരിക്കൻ പതാകയ്ക്ക് കീഴിലായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ ഈ ചിത്രം ഇന്റർനെറ്റിൽ വൈറലായി.ട്രംപിന്റെ ഈ നീക്കത്തെ ഒരു ശക്തമായ രാഷ്ട്രീയ സന്ദേശമായിട്ടാണ് അദ്ദേഹത്തിന്റെ അനുയായികൾ വിലയിരുത്തുന്നത്. അമേരിക്കയുടെ കരുത്തിന്റെ അടയാളമായി അവർ ഇതിനെ പുകഴ്ത്തുമ്പോൾ, ഇത് അങ്ങേയറ്റം പ്രകോപനപരവും തെറ്റിദ്ധാരണാജനകവുമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കൃത്രിമ ദൃശ്യങ്ങൾ […]

ക്യൂബെക്കിൽ ഡ്രൈവിംഗ് ലൈസൻസും കുടുംബത്തിനുള്ള സഹായധനവും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ നിയമം; കുട്ടികൾക്കോ പങ്കാളിക്കോ നൽകേണ്ട സഹായധനം നൽകാത്തവരുടെ ലൈസൻസ് റദ്ദാക്കും

ക്യൂബെക്കിൽ ഡ്രൈവിംഗ് ലൈസൻസും കുടുംബത്തിനുള്ള സഹായധനവും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ നിയമം പ്രഖ്യാപിച്ചു. 2026 ജനുവരി 1 മുതൽ, കുട്ടികൾക്കോ പങ്കാളിക്കോ നൽകേണ്ട സഹായധനം നൽകാത്തവരുടെ ലൈസൻസ് റദ്ദാക്കിയേക്കാം. ഇതുവരെ, കാനഡയിൽ ക്യൂബെക്കും ന്യൂ ബ്രൺസ്‌വിക്കും മാത്രമാണ് ഈ നിയമം നടപ്പിലാക്കാതിരുന്നത്. വരുമാനം മറച്ചുവെച്ചോ രേഖകളില്ലാതെ ജോലി ചെയ്തോ പണം നൽകാതിരിക്കുന്നവരെ തടയാനാണ് ഈ നീക്കം. നിയമപ്രകാരം, കുറഞ്ഞത് ആറ് മാസത്തെ കുടിശ്ശിക ഉണ്ടെങ്കിൽ മാത്രമേ നടപടിയുണ്ടാകൂ. കുടിശ്ശികയുള്ളവർക്ക് ‘റെവന്യൂ ക്യൂബെക്’ആദ്യം അറിയിപ്പ് നൽകും. 30 ദിവസത്തിനുള്ളിൽ […]

കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് എക്സ്പ്രസ് എൻട്രി ഡ്രോ: 6,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഓട്ടവ : കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രതീക്ഷ നൽകികൊണ്ട് എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി അപേക്ഷിക്കാൻ 6,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഉദ്യോഗാർത്ഥികൾക്കായി നടത്തിയ ഈ നറുക്കെടുപ്പിൽ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 509 ഉള്ളവരെയാണ് പരിഗണിച്ചത്. ഈ വർഷത്തെ മൂന്നാമത്തെയും 2026 ലെ രണ്ടാമത്തെ വലിയ CEC നറുക്കെടുപ്പുമാണ് ഇന്ന് നടന്നത്. 2026-ലെ ആദ്യ മാസത്തിൽ, രണ്ട് […]