newsroom@amcainnews.com

ലണ്ടന്‍ ഒൻ്റാരിയോയില്‍ മലയാളി യുവാക്കൾക്ക് നേരേ വംശീയ ആക്രമണം

കാനഡയിലെ ലണ്ടന്‍ ഒൻ്റാരിയോയില്‍ മലയാളികള്‍ക്ക് നേരെ വംശീയ ആക്രമണം. വിക്ടോറിയ പാര്‍ക്കില്‍ ഐസ് സ്‌കേറ്റിങ്ങിനായി എത്തിയ നാല് മലയാളി യുവാക്കളെയാണ് അഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ വംശീയ അധിക്ഷേപം നടത്തിക്കൊണ്ടായിരുന്നു ആക്രമണം. പരുക്കേറ്റ നാല് യുവാക്കളെയും പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചെങ്കിലും ഒരാളുടെ കണ്ണിനേറ്റ പരുക്ക് സാരമുള്ളതാണ്. കാനഡയില്‍ സ്റ്റുഡൻ്റ് വീസയിലെത്തി കോഴ്‌സ് പൂര്‍ത്തിയാക്കി ജോലി ചെയ്തുവരുന്ന യുവാക്കളാണ് അക്രമത്തിന് ഇരയായത്. സംഭവത്തില്‍ പൊലീസ് യുവാക്കളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കാനഡയിലെ സുരക്ഷിത […]

ഗ്രീൻലൻഡ് വിവാദം: യൂറോപ്യൻ രാജ്യങ്ങൾക്കുള്ള താരിഫ് ആശങ്ക ഉയർത്തുന്നു; കാർണി

ഗ്രീൻലൻഡ് സ്വന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ താരിഫ് ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ഗ്രീൻലൻഡ് വിഷയത്തിൽ അമേരിക്കയെ എതിർക്കുന്ന ഡെന്മാർക്ക്, ഫ്രാൻസ്, യുകെ ഉൾപ്പെടെയുള്ള എട്ട് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി ഒന്നു മുതൽ 10 ശതമാനം താരിഫ് ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ജൂൺ മാസത്തോടെ ഇത് 25 ശതമാനമായി വർധിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഖത്തർ തലസ്ഥാനമായ ദോഹയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഗ്രീൻലൻഡിന്റെ ഭാവി തീരുമാനിക്കാനുള്ള പൂർണ്ണ […]

ജാസ്പർ കാട്ടുതീ: തിരിച്ചടിയായി ഇൻഷുറൻസ് ക്ലെയിം നിയമങ്ങൾ, കടുത്ത സമ്മർദ്ദത്തിൽ പ്രദേശവാസികൾ

ഇൻഷുറൻസ് ക്ലെയിമുകൾ ലഭിക്കാനായുള്ള നിയമപോരാട്ടം ശക്തമാക്കി ജാസ്പർ കാട്ടുതീയിൽ വീട് നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾ. നഗരത്തിലെ മൂന്നിലൊന്ന് കെട്ടിടങ്ങളെയും ചാരമാക്കിയ 2024-ലെ കാട്ടുതീയിൽ, 130 കോടി ഡോളറിന്റെ ഇൻഷുറൻസ് നഷ്ടമാണ് കണക്കാക്കുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും നാശനഷ്ടമുണ്ടാക്കിയ രണ്ടാമത്തെ പ്രകൃതിക്ഷോഭമായി മാറിയ ഈ സംഭവത്തിന് ശേഷം, വീടുകൾ പുനർനിർമ്മിക്കാനുള്ള സാമ്പത്തിക ബാധ്യതയും നിയമക്കുരുക്കുകളും കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുന്നതായി പ്രദേശവാസികൾ പറയുന്നു. പുതിയ നിയമങ്ങൾ അനുസരിച്ച് കാട്ടുതീയെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിർമ്മാണ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നത് […]

കാനഡ-ചൈന കരാറിനെ വരവേറ്റ് സസ്‌കാച്ചെവൻ കനോല കർഷകർ

കാനഡ-ചൈന വ്യാപാരബന്ധത്തിലെ പുതിയ മാറ്റങ്ങളിൽ ശുഭ പ്രതീക്ഷയറിയിച്ച് സസ്‌കാച്ചെവനിലെ കനോല കർഷകർ. പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രീമിയർ സ്കോട്ട് മോയും നടത്തിയ സംയുക്ത ചൈന സന്ദർശനത്തിന് പിന്നാലെ കനോല നികുതി 15 ശതമാനമായി കുറഞ്ഞതോടെ, തങ്ങൾ അനുഭവിച്ചിരുന്ന അവഗണനയ്ക്ക് അവസാനമായെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ വർഷം മികച്ച വിളവ് ലഭിച്ചിട്ടും ചൈനീസ് വിപണിയിലെ തടസ്സങ്ങൾ കാരണം അർഹമായ വില ലഭിക്കാതെ പ്രതിസന്ധിയിലായിരുന്ന കർഷകർക്ക് ഈ കരാർ വലിയ സാമ്പത്തിക നേട്ടങ്ങൾക്ക് കളമൊരുക്കുമെന്ന് സസ്കാച്വാനിലെ കർഷക സംഘടനകൾ അഭിപ്രായപ്പെട്ടു. […]

കറാച്ചിയില്‍ ഷോപ്പിങ് മാളില്‍ വന്‍ തീപിടിത്തം; ആറു മരണം, 65 പേരെ കാണാനില്ല

പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലുള്ള പ്രമുഖ ഷോപ്പിങ് മാളിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറു മരണം. നഗരമധ്യത്തിലെ തിരക്കേറിയ എം.എ ജിന്ന റോഡിലുള്ള ‘ഗുല്‍ പ്ലാസ’ ഷോപ്പിങ് മാളില്‍ ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ അഗ്‌നിശമന സേനാംഗമാണ്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 65-ലധികം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. നാലു നിലകളുള്ള മാളിലെ താഴത്തെ നിലയിലുള്ള കടകളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വസ്ത്രങ്ങള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന […]

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം; 21 മരണം, നിരവധി പേര്‍ക്ക് പരുക്ക്

മാഡ്രിഡ്: തെക്കന്‍ സ്‌പെയിനിലെ ആന്‍ഡലൂഷ്യ പ്രവിശ്യയില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.40ഓടെ കൊര്‍ദോബ നഗരത്തിന് സമീപമുള്ള അദമൂസിലാണ് അപകടമുണ്ടായത്. ഇരുപത്തിയഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് മാഡ്രിഡിനും ആന്‍ഡലൂഷ്യയ്ക്കും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മലാഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന സ്വകാര്യ കമ്പനിയായ ‘ഇറിയോ’യുടെ ട്രെയിന്‍ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ മാഡ്രിഡില്‍ നിന്ന് […]

സെൻ്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ എം.പി. ഗാർനെറ്റ് ജെന്യൂസ് യുവജനങ്ങളുമായി സംവദിച്ചു

എഡ്മിന്‍റൻ : ഷെർവുഡ് പാർക്ക്–ഫോർട്ട് സസ്കാച്ചവൻ റൈഡിങ് എം.പി. ഗാർനെറ്റ് ജെന്യൂസ് എഡ്മിന്‍റനിലെ സെൻ്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദേവാലയം സന്ദർശിച്ച് യുവജനങ്ങളുമായി സംവാദം നടത്തി. ‘Building Your Future’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കാനഡയിലെ സമകാലിക സാഹചര്യങ്ങളും തൊഴിൽ–ഭാവി സാധ്യതകളും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ യുവജനങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് എം.പി. മറുപടികൾ നൽകി. സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളിലൂടെയുണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച എം.പി., രാജ്യത്തിന്റെ ഭാവി നിർണയത്തിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്ന് വ്യക്തമാക്കി. യുവാക്കൾക്ക് നേതൃത്വം […]

ഉഭയകക്ഷി ചർച്ചകൾക്കായി യുഎഇ പ്രസിഡൻ്റ് ഇന്ന് ഡൽഹിയിൽ; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി : ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റും (യുഎഇ) തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഡൽഹിയിലെത്തും. ഏകദിന സന്ദർശനത്തിനായി എത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിപുലമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രാദേശികവും ആഗോളവുമായ വിഷയങ്ങൾക്കൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും ചർച്ചയിൽ പ്രധാന വിഷയമാകും. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇന്ത്യയിലേക്ക് നടത്തുന്ന മൂന്നാമത്തെ […]