ഷീ-കാർണി കൂടിക്കാഴ്ച: വാതിലുകൾ തുറന്ന് ചൈനീസ് വിപണി, കനോല കർഷകർക്ക് ആശ്വാസം

കനേഡിയൻ കനോല കർഷകർക്ക് ആശ്വാസമായി ചൈനീസ് വിപണി വീണ്ടും തുറക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വർഷങ്ങളായി നിലനിന്നിരുന്ന വ്യാപാര തർക്കത്തിന് പരിഹാരമായതായി പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡയിൽ വിപണിയൊരുക്കുന്നതിനും കനോലയുടെ ഇറക്കുമതി തീരുവ ചൈന കുറയ്ക്കുന്നതിനുമുള്ള നിർണ്ണായക വ്യാപാര കരാറിൽ ഒപ്പുവെച്ചതായും കാർണി അറിയിച്ചു. മാർച്ചോടെ കനോല ഇറക്കുമതി തീരുവ 15 ശതമാനമായി ചൈന കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് വലിയ പുരോഗതിയാണെന്നും കാർണി കൂട്ടിച്ചേർത്തു. കരാർ പ്രകാരം […]
ബിഷ്ണോയ് സംഘത്തെ അനുകൂലിച്ച് ഡേവിഡ് എബി: ആർസിഎംപി റിപ്പോർട്ട് തള്ളി

കാനഡയിൽ ഭീകര സംഘടനയായി പ്രഖ്യാപിച്ച ലോറൻസ് ബിഷ്ണോയ് സംഘത്തിന് അനുകൂല നിലപാടുമായി ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. ബിഷ്ണോയ് സംഘത്തിന് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടെന്ന ആർസിഎംപി റിപ്പോർട്ട് തള്ളി ഡേവിഡ് എബി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യ സന്ദർശനത്തിനിടെ മുംബൈയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബിഷ്ണോയ് സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ ജൂണിൽ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ട അതേ പ്രീമിയർ തന്നെ ഇപ്പോൾ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആർ.സി.എം.പി റിപ്പോർട്ട് […]
അതിശൈത്യം; ക്യൂബെക്കിൽ കനത്ത വൈദ്യുത തടസ്സം

കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് ക്യൂബെക്കിൽ ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 9:14-ഓടെ പുറത്തുവന്ന കണക്കുകൾ പ്രകാരം പ്രവിശ്യയിലുടനീളം 7,034 ഇടങ്ങളിൽ വൈദ്യുതി നിലച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും മോൺട്രിയൽ മേഖലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോൺട്രിയളിൽ മാത്രം 5,013 പേർക്കും ലാവലിൽ 1,169 പേർക്കും വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. അതേസമയം മോണ്ടെറെജിയിൽ 175 ഉപയോക്താക്കൾക്കും ലോറൻഷ്യൻസിൽ 32 ഉപയോക്താക്കൾക്കും വൈദ്യുതി തടസ്സം നേരിട്ടു. മോൺട്രിയലിന്റെ വെസ്റ്റ് ഐലൻഡിലാണ്, പ്രത്യേകിച്ച് ഡോർവൽ, പോയിന്റ്-ക്ലെയർ മേഖലകളിലാണ് തടസ്സം രൂക്ഷമായിട്ടുള്ളത്. […]
ട്രൂഡോ സർക്കാരിന്‍റെ അടിയന്തരാവസ്ഥ നിയമവിരുദ്ധം: കോർട്ട് ഒഫ് അപ്പീൽ

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് 2022-ൽ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലും വിവിധ അതിർത്തി പ്രദേശങ്ങളിലും നടന്ന പ്രതിഷേധ പ്രകടനങ്ങളെ നേരിടാൻ ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ സർക്കാർ എമർജൻസി ആക്ട് ഉപയോഗിച്ചത് നിയമവിരുദ്ധമെന്ന് ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിച്ചു. ഫെഡറൽ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണ് മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾ ജനജീവിതം ദുസ്സഹമാക്കുകയും തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെങ്കിലും അത് രാജ്യസുരക്ഷയെ ബാധിക്കുന്ന, ദേശീയ അടിയന്തരാവസ്ഥ ആയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അടിയന്തരാവസ്ഥ […]
താരിഫ് ഭീഷണിയുമായി ട്രംപ്: ഗ്രീൻലൻഡിനെ നിയന്ത്രിക്കുന്നതിൽ എതിർക്കുന്ന രാജ്യങ്ങൾക്ക് തീരുവ

വാഷിങ്ടൺ : നയതന്ത്ര ആയുധമായി താരിഫ് സമ്മർദ്ദം വീണ്ടും ഉപയോഗിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലൻഡിനെ നിയന്ത്രിക്കാനുള്ള യുഎസ് നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. യുഎസിന്‍റെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ നീക്കം. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ ശിക്ഷാ നടപടികൾ ഏർപ്പെടുത്തുകയും, അടുത്തിടെ ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് മേൽ വ്യാപകമായ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ഗ്രീൻലൻഡിനെ നിയന്ത്രിക്കാനുള്ള നീക്കത്തിൽ പിന്തുണ നൽകാത്ത രാജ്യങ്ങൾക്ക് […]
പൊലീസ് ഡിവിഷനിലേക്ക് അയച്ച സാധനങ്ങൾ മോഷ്ടിച്ചു; ടൊറൻ്റോയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

52-ാം ഡിവിഷനിലേക്ക് അയച്ച സാധനങ്ങൾ മോഷ്ടിച്ചു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. നിയമപ്രകാരം രേഖപ്പെടുത്തേണ്ട സാധനങ്ങൾ അദ്ദേഹം ലോഗ് ബുക്കിൽ രേഖപ്പെടുത്തിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പകരം ഈ സാധനങ്ങൾ ഇദ്ദേഹം സ്വയം സ്വന്തമാക്കുകയായിരുന്നു എന്നാണ് സൂചന. സർക്കാർ തിരിച്ചറിയൽ രേഖകൾ, ബാങ്ക് കാർഡുകൾ, പാസ്‌പോർട്ടുകൾ എന്നിവ ഇദ്ദേഹത്തിൽ നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു. കോൺസ്റ്റബിൾ ഡെറക് മക്കോർമിക് (Derek McCormick) എന്നാണ് ഈ ഉദ്യോഗസ്ഥൻ്റെ പേര്. 56 വയസ്സുള്ള ഇദ്ദേഹം കഴിഞ്ഞ 28 വർഷമായി ടൊറൻ്റോ പോലീസിൽ […]
കാനഡയിൽ ചികിത്സയ്ക്കായുള്ള കാത്തിരിപ്പു സമയം കൂടുന്നു; വൈദ്യസഹായത്തിന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്

ചികിത്സയ്ക്കായുള്ള കാത്തിരിപ്പു സമയം കൂടിയതിനെ തുടർന്ന് വൈദ്യസഹായത്തിന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. സ്വന്തം നാട്ടിലെ ആരോഗ്യ സംവിധാനത്തിൽ വലിയ കാത്തിരിപ്പ് സമയം അനുഭവപ്പെടുന്നുവെന്നാണ് ഇവർ പറയുന്നത്. കാത്തിരിക്കുന്ന സമയത്തിനിടയിൽ തങ്ങളുടെ രോഗാവസ്ഥ കൂടുതൽ മോശമാകുമെന്നാണ് പല രോഗികളുടെയും ആശങ്ക. ചികിത്സാ താമസം ഒഴിവാക്കാൻ അമേരിക്ക അല്ലെങ്കിൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്കാണ് കൂടുതൽപ്പേരും യാത്ര ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്കും മറ്റ് ചികിത്സകൾക്കുമായി വലിയ തുക അവർ സ്വന്തം കൈയിൽ നിന്ന് ചിലവാക്കുന്നുണ്ട്. ജീവനക്കാരുടെ കുറവും വർദ്ധിച്ചുവരുന്ന […]
ന്യൂജേഴ്സിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജയായ മുപ്പത്തിയഞ്ചുകാരി അറസ്റ്റിൽ

ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജയായ മുപ്പത്തിയഞ്ചുകാരി അറസ്റ്റിൽ. ഹിൽസ്ബറോയിലെ വസതിയിൽ അഞ്ച് വയസ്സും ഏഴ് വയസ്സും പ്രായമുള്ള കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രിയദർശിനി നടരാജൻ എന്ന യുവതിയെ പോലീസ് പിടികൂടിയത്. യുവതിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, നിയമവിരുദ്ധമായ ആവശ്യത്തിനായി ആയുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളുടെ പിതാവാണ് അബോധാവസ്ഥയിലായ മക്കളെ ആദ്യം […]
കാൽഗറിയിൽ സിംഗിൾ ഫാമിലി ഹോമുകളുടെ മൂല്യം വർദ്ധിച്ചു, കോണ്ടോകളുടെ വില കുറഞ്ഞു; 2026-ലെ പ്രോപ്പർട്ടി അസസ്‌മെൻ്റ് റിപ്പോർട്ട് പുറത്ത്

കാൽഗറി നഗരസഭ പുറത്തുവിട്ട 2026-ലെ പ്രോപ്പർട്ടി അസസ്‌മെൻ്റ് റിപ്പോർട്ട് പ്രകാരം, സിംഗിൾ ഫാമിലി ഹോമുകളുടെ മൂല്യം വർദ്ധിക്കുകയും കോണ്ടോകളുടെ വില കുറയുകയും ചെയ്തു. നഗരത്തിലെ ശരാശരി സിംഗിൾ ഫാമിലി വീടിൻ്റെ മൂല്യം കഴിഞ്ഞ വർഷത്തെ 6,97,000 ഡോളറിൽ നിന്നും 7,06,000 ഡോളറായി ഉയർന്നു. എന്നാൽ, കോണ്ടോകളുടെ ശരാശരി മൂല്യം 3,59,000 ഡോളറിൽ നിന്നും 3,47,000 ഡോളറായി കുറഞ്ഞു.ഏകദേശം 45,700 കോടി ഡോളർ മൂല്യമുള്ള 6,14,000 അസസ്‌മെൻ്റ് നോട്ടീസുകളാണ് ഈ ആഴ്ച നഗരസഭ ഉടമകൾക്ക് അയച്ചുതുടങ്ങിയത്. ലൊക്കേഷൻ, വിസ്തീർണ്ണം, […]
ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സ വൈകിയതിനെത്തുടർന്ന് മലയാളി യുവാവ് മരിച്ച സംഭവം: ആൽബർട്ട സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു

എഡ്മൻ്റണിലെ ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സ വൈകിയതിനെത്തുടർന്ന് മലയാളി യുവാവ് പ്രശാന്ത് ശ്രീകുമാർ (44) മരിച്ച സംഭവത്തിൽ ആൽബർട്ട സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഡിസംബർ 22-ന് നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ പ്രശാന്തിന്, ഏകദേശം എട്ടു മണിക്കൂറോളം അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വന്നതായും തുടർന്നാണ് മരണം സംഭവിച്ചതെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ നേരത്തെ ഒരു ആഭ്യന്തര അന്വേഷണം നടന്നിരുന്നു. എങ്കിലും പ്രശാന്തിൻ്റെ മരണത്തിൽ ഇനിയും വ്യക്തത വരാത്ത ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ടെന്ന് മന്ത്രി മാറ്റ് ജോൺസ് […]
