newsroom@amcainnews.com

അതിശൈത്യം: ജിടിഎയിൽ താപനില മൈനസ് 20 ഡിഗ്രിയിലേക്ക്

ഗ്രേറ്റർ ടൊറ​ന്റോ മേഖലയിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ആൽബർട്ട ക്ലിപ്പർ എന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി ബുധനാഴ്ച ഉച്ചയോടെ നഗരത്തിൽ കനത്ത മഞ്ഞുവീഴ്ചയും കടുത്ത തണുപ്പും അനുഭവപ്പെടുമെന്ന് എൻവയൺമെ​ന്റ് കാനഡ മുന്നറിയിപ്പ് നൽകി. നിലവിൽ നേരിയ മഴയും മഞ്ഞും തുടരുന്നുണ്ടെങ്കിലും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം താപനില 4 ഡിഗ്രി സെൽഷ്യസിൽ നിന്നും അതിവേഗം കുറയും. വൈകുന്നേരത്തോടെ താപനില -5 ഡിഗ്രി സെൽഷ്യസിലെത്തുകയും കാറ്റുകാരണം തണുപ്പ് -11 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടുകയും ചെയ്യും. ജോർജിയൻ ബേ, ലേക്ക് […]

വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ്; 83 ബില്യൺ ഡോളർ ഡീൽ

ന്യൂയോർക്ക് : വിനോദവ്യവസായ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ പൂർണ്ണമായും പണം നൽകി ഏറ്റെടുക്കാൻ ഒ.ടി.ടി ഭീമനായ നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നു. 8300 കോടി ഡോളറിൻ്റെ കരാർ നടപ്പിലായാൽ സ്ട്രീമിംഗ് ദൃശ്യ വിപണിയിലെ പകുതിയോളം നിയന്ത്രണം നെറ്റ്ഫ്ലിക്സിന്റെ കൈകളിലാകും. നേരത്തെ ഓഹരികളും പണവും എറിഞ്ഞുള്ള കരാറായിരുന്നു നെറ്റ്‌ഫ്ളിക്‌സ്‌ മുന്നോട്ടുവച്ചിരുന്നതെങ്കിലും മുഖ്യ എതിരാളിയായ പാരാമൗണ്ടിന്റെ കടന്നുകയറ്റം തടയാനാണ് ഇപ്പോൾ പൂർണ്ണമായും പണം മാത്രം നൽകിയുള്ള ഏറ്റെടുക്കലിന് നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നത്. വാർണർ ബ്രദേഴ്സ് സ്റ്റുഡിയോകൾ, എച്ച്ബിഒ (HBO) തുടങ്ങിയ സ്ട്രീമിംഗ് […]

വെനസ്വേലയ്ക്ക് പിന്നാലെ കാനഡയോ? സുരക്ഷാ ആശങ്ക പങ്കുവെച്ച് കനേഡിയൻ പൗരന്മാർ

വെനസ്വേലയിൽ അടുത്തിടെ നടന്ന അമേരിക്കൻ സൈനിക ഇടപെടലിന് പിന്നാലെ ​രാജ്യത്തിന്റെ സുരക്ഷയിൽ ആശങ്കയറിയിച്ച് കാനഡക്കാർ. ലെജർ നടത്തിയ സർവ്വേ പ്രകാരം 31% കനേഡിയൻ പൗരന്മാരും തങ്ങളുടെ രാജ്യത്തിന് മേൽ അമേരിക്ക നേരിട്ടുള്ള സൈനിക നടപടികൾക്ക് മുതിരുമെന്ന വിശ്വസത്തിലാണ്. വെനസ്വേലയിൽ അമേരിക്ക നടത്തിയ നീക്കം ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് 53% കാനഡക്കാരും വിലയിരുത്തി. വെനസ്വേല ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും ഇത് മോശമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. വെനസ്വേലയിലെ എണ്ണ ശേഖരം ലക്ഷ്യമിട്ടാണ് അമേരിക്ക […]

ഇറാൻ പ്രക്ഷോഭം; രാജ്യം വിടാൻ പൗരൻമാർക്ക് ഇന്ത്യൻ എംബസി നിർദേശം

ടെഹ്റാന്‍ : ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. വിദ്യാർഥികൾ, തീർത്ഥാടകർ, ബിസിനസ്സുകാർ, വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗിച്ച് ഇറാൻ വിടണമെന്നാണ്‌ അറിയിപ്പ്. ജനുവരി അഞ്ചിനു നൽകിയ മുന്നറിയിപ്പുകളുടെ തുടർച്ചയായാണ് എംബസിയുടെ പുതിയ നിർദേശം. എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും എംബസി അഭ്യർഥിച്ചു. ഇറാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധം പുലർത്തുകയും പ്രാദേശിക മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പുകൾ […]

ടൊറൻ്റോ വിമാനത്താവളത്തിൽ ബാഗേജ് ഹാൻഡ്‌ലർ വിമാനത്തിൻ്റെ കാർഗോ ഹോൾഡിനുള്ളിൽ കുടുങ്ങി; സമയോചിതമായ ഇടപെടലിലൂടെ രക്ഷാപ്രവർത്തനം, ഒഴിവായത് വൻ അപകടം

ടൊറൻ്റോ പിയേഴ്സൺ വിമാനത്താവളത്തിൽ എയർ കാനഡ വിമാനത്തിൻ്റെ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത് (cargo hold) ഒരു ബാഗേജ് ഹാൻഡ്‌ലർ കുടുങ്ങിപ്പോയത് വലിയ ആശങ്കകൾക്ക് ഇടയാക്കി. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് കാർഗോ വാതിൽ അടഞ്ഞതോടെയാണ് ഇദ്ദേഹം ഉള്ളിൽ അകപ്പെട്ടത്. എങ്കിലും സമയോചിതമായ ഇടപെടലിലൂടെ ഇയാളെ രക്ഷപ്പെടുത്തി. വിമാനം ടൊറൻ്റോയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. വാതിൽ അടഞ്ഞുപോയെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ അടിയന്തര വിഭാഗത്തെ വിവരമറിയിച്ചു. ജീവനക്കാരൻ ഉള്ളിലുണ്ടായിരുന്ന സമയത്ത് വിമാനം പറന്നുയരാതിരുന്നതിനാൽ […]

മാനിറ്റോബയിലെ സ്കൂളുകളിൽ അധ്യാപകർ കടുത്ത ഭീഷണിയും അക്രമങ്ങളും നേരിടുന്നുവെന്ന് റിപ്പോർട്ട്; പകുതിയിലധികം അധ്യാപകരും വിദ്യാർത്ഥികളിൽനിന്ന് അധിക്ഷേപങ്ങളും ഭീഷണികളും നേരിടുന്നു

കാനഡയിലെ മാനിറ്റോബയിലുള്ള സ്കൂൾ അധ്യാപകർ ജോലിസ്ഥലത്ത് കടുത്ത ഭീഷണിയും അക്രമങ്ങളും നേരിടുന്നതായി പുതിയ സർവ്വെ വെളിപ്പെടുത്തുന്നു. മാനിറ്റോബ ടീച്ചേഴ്സ് സൊസൈറ്റി തങ്ങളുടെ അംഗങ്ങൾക്കിടയിൽ നടത്തിയ സർവ്വെയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. പകുതിയിലധികം അധ്യാപകരും വിദ്യാർത്ഥികളിൽ നിന്ന് അധിക്ഷേപങ്ങളും ഭീഷണികളും നേരിടുന്നുണ്ട്. ക്ലാസ് മുറികളിൽ വെച്ച് അധ്യാപകർക്ക് നേരെ ശാരീരിക ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. തള്ളുക, അടിക്കുക, സാധനങ്ങൾ എറിഞ്ഞു പരിക്കേൽപ്പിക്കുക തുടങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അധ്യാപകർ പറയുന്നു. അടുത്ത കാലത്തായി ഇത്തരം പ്രവണതകൾ വർദ്ധിച്ചു വരുന്നത് […]

ജനങ്ങളിൽ ആശങ്ക; കാനഡയിലുടനീളം കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി മിക്ക പൗരന്മാരും വിശ്വസിക്കുന്നതായി സർവ്വെ

കാനഡയിലുടനീളം കുറ്റകൃത്യങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് മിക്ക കനേഡിയൻ പൗരന്മാരും വിശ്വസിക്കുന്നതായി പുതിയ സർവ്വെ. മുൻവർഷങ്ങളെ അപേക്ഷിച്ച് തങ്ങളുടെ പ്രദേശങ്ങളിൽ സുരക്ഷിതത്വം കുറവാണെന്നും ജനങ്ങൾ പറയുന്നു. അക്രമാസക്തമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വളരെ കൂടുതലാണെന്ന് ആംഗസ് റീഡ് നടത്തിയ സർവേ കണ്ടെത്തി. വലിയ നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും താമസിക്കുന്ന കനേഡിയൻ പൗരന്മാർ ഒരുപോലെ ഇത്തരം ആശങ്കകൾ പങ്കുവെച്ചു. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ പോലീസ് പാടുപെടുകയാണെന്ന് പലരും അഭിപ്രായപ്പെട്ടു. നീതിന്യായ വ്യവസ്ഥ കുറ്റവാളികളോട് വളരെയധികം മൃദുസമീപനം കാണിക്കുന്നുവെന്നും ചിലർ വിശ്വസിക്കുന്നു.മോഷണം പോലുള്ള കുറ്റകൃത്യങ്ങൾ […]

യു.കെ. യാത്രയ്ക്ക് അമേരിക്കൻ പൗരന്മാരടക്കമുള്ളവർക്ക് പുതിയ ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷൻ നിർബന്ധം; ഫെബ്രുവരി 25 മുതൽ പ്രാബല്യത്തിൽ

ഫെബ്രുവരി 25 മുതൽ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ചെയ്യുന്ന സന്ദർശകർക്ക് അമേരിക്കൻ പൗരന്മാരടക്കമുള്ളവർക്ക് ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷൻ ( ETA) നിർബന്ധം. ഈ ETA സംവിധാനം അമേരിക്ക, കാനഡ, ഫ്രാൻസ് ഉൾപ്പെടെ 85 വീസാ-ഫ്രീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബാധകമാണ്. യു.കെ. സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, ഈ പദ്ധതി ഇമിഗ്രേഷൻ, കസ്റ്റംസ് നടപടികൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമാണ്. ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് മന്ത്രിയായ മൈക്ക് ടാപ്പ് ഔദ്യോഗിക പ്രസ്താവന അനുസരിച്ച് ”ETA സംവിധാനം രാജ്യത്തിന് […]

ഊർജ്ജ സുരക്ഷയിൽ ഇന്ത്യയുടെ തന്ത്രപരമായ മാറ്റം; റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചു

ന്യൂഡൽഹി/വാഷിംഗ്ടൺ: മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഊർജ്ജ ഇറക്കുമതി നയത്തിൽ ഇന്ത്യ നിർണ്ണായക മാറ്റം വരുത്തുന്നു. കഴിഞ്ഞ വർഷം ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനത്തോളമായിരുന്ന റഷ്യൻ വിഹിതം, ഈ ജനുവരിയോടെ 25 ശതമാനത്തിലേക്ക് താഴ്ന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കൻ ഉപരോധം നേരിടുന്ന റഷ്യൻ എണ്ണക്കമ്പനികളുമായുള്ള ഇടപാടുകളിൽ നിന്ന് ഇന്ത്യൻ കമ്പനികൾ താൽക്കാലികമായി പിന്മാറിയതോടെ, ലക്ഷക്കണക്കിന് ബാരൽ എണ്ണയുമായി ഡസൻ കണക്കിന് റഷ്യൻ ടാങ്കറുകൾ ആഴ്ചകളായി കടലിൽ നങ്കൂരമിട്ടിരിക്കുകയാണ്. റഷ്യൻ എണ്ണ ഇറക്കുമതി […]