newsroom@amcainnews.com

10 മിനിറ്റിനുള്ളിലെ വിതരണത്തിന് അതിവേഗ പറക്കൽ വേണ്ട; ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിലെ ജീവനക്കാരുടെ ജീവൻപണയം വച്ചുള്ള ബൈക്ക് ഓടിക്കലിനു കടിഞ്ഞാണിടാൻ കേന്ദ്രം

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിലെ ജീവനക്കാരുടെ ജീവൻപണയം വച്ചുള്ള ബൈക്ക് ഓടിക്കലിനു കടിഞ്ഞാണിടാൻ കേന്ദ്രം. സാധനങ്ങൾ വിതരണം ചെയ്യാനെടുക്കുന്ന കുറഞ്ഞ സമയം കാട്ടിയുള്ള പരസ്യം പിൻവലിക്കാൻ ഓൺലൈൻ പ്ലാറ്റ് ഫോമുകളോടു നിർദേശം നൽകി. ഓൺലൈൻ പ്ലാറ്റ് ഫോമുകളുടെ പ്രതിനിധികളുമായി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ നടത്തിയ ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പത്ത് മിനിറ്റിനുള്ളിൽ പതിനായിരത്തിനു മുകളിലുള്ള സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാമെന്നായിരുന്നു പലവ്യഞ്ജന സാധനങ്ങൾ ഓൺലൈനായി വിതരണം ചെയ്യുന്ന ഒരു പ്രമുഖ സ്ഥാപനത്തിന്റെ പരസ്യം. […]

രണ്ടു പതിറ്റാണ്ട് നീണ്ട ലൈംഗിക അതിക്രമം, സ്കൂൾ മുറിയിൽനിന്ന് ഉൾപ്പെടെ നഗ്ന ദൃശ്യങ്ങൾ പകർത്തി അയച്ചു; വീട്ടമ്മയുടെ പരാതിയിൽ സിപിഎം നേതാവും അധ്യാപകനുമായ എസ്. സുധാകരനെതിരെ പൊലീസ് കേസ്

‌കാസർകോട്: നാൽപ്പത്തിയെട്ടുകാരിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ പൊലീസ് കേസ്. കുമ്പള സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്കൂൾ അധ്യാപകനുമായ എസ്. സുധാകരനെതിരെയാണ് കാസർകോട് വനിതാ പൊലീസ് കേസെടുത്തത്. പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നൽകി ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി. സുധാകരനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ചും സ്കൂളിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടും ബിജെപി ഉൾപ്പെടെ പ്രതിഷേധം നടത്തിയിരുന്നു. ആരോപണത്തെ തുടർന്ന് സുധാകരനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് […]

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; മരണം 648; 10,700 പേര്‍ അറസ്റ്റില്‍

ടെഹ്‌റാന്‍ : ഇറാനില്‍ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളെത്തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബര്‍ 28-ന് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം രണ്ടാഴ്ച പിന്നിടുമ്പോള്‍ രാജ്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. നോര്‍വേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് (IHR) ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മരണസംഖ്യ ഇതിലും എത്രയോ ഉയര്‍ന്നതാകാമെന്നും ചില കണക്കുകള്‍ പ്രകാരം അയ്യായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായും മനുഷ്യാവകാശ […]

ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിര്‍ണ്ണായകമായ വ്യാപാര ചര്‍ച്ച ഇന്ന് പുനരാരംഭിക്കുമെന്ന് ഇന്ത്യയിലെ പുതിയ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍. തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെ നടത്തിയ ആദ്യ ഔദ്യോഗിക പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യയെപ്പോലെ അനിവാര്യമായ മറ്റൊരു പങ്കാളി ലോകത്തില്ലെന്ന് പറഞ്ഞ ഗോര്‍, ഉഭയകക്ഷി ബന്ധത്തില്‍ വ്യാപാരത്തിന് വലിയ മുന്‍ഗണനയാണ് അമേരിക്ക നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായി ഒരു വ്യാപാര കരാറില്‍ എത്തിച്ചേരുക എന്നത് […]

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിൽ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട : ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ 3 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയില്‍ വിട്ട് കോടതി. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നു നിര്‍ദേശവും നല്‍കി. തിരുവല്ല ജെ.എഫ്.സി.എം കോടതിയാണ് ഉത്തരവിട്ടത്. എസ്ഐടി 7 ദിവസത്തെ കസ്റ്റഡിക്കായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ കോടതി മൂന്നു ദിവസത്തെ കസ്റ്റഡിക്കാണ് അവസാനം അനുമതി നല്‍കിയത്.

നയതന്ത്ര സൗഹൃദത്തിന് പുതിയ വേഗം; ജർമ്മനിയിൽ ഇന്ത്യക്കാർക്ക് വിസയില്ലാ ട്രാൻസിറ്റ്

​അഹമ്മദാബാദ് : ഇന്ത്യൻ പാസ്‌പോർട്ടിന്റെ ആഗോള സ്വീകാര്യത വർദ്ധിപ്പിക്കുന്ന സുപ്രധാന നയതന്ത്ര നേട്ടവുമായി ഇന്ത്യയും ജർമ്മനിയും. ജർമ്മൻ വിമാനത്താവളങ്ങൾ വഴി മറ്റ് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി മുതൽ എയർപോർട്ട് ട്രാൻസിറ്റ് വിസ (ATV) ആവശ്യമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസും അഹമ്മദാബാദിൽ നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെയാണ് ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകുന്ന ഈ പ്രഖ്യാപനമുണ്ടായത്. ​അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് വിമാനത്താവളങ്ങൾ വഴി […]

​ഇറാൻ വ്യാപാരത്തിന് വിലക്ക്; രാജ്യങ്ങൾക്ക് മേൽ 25% തീരുവ ചുമത്തുമെന്ന് ട്രംപ്

​വാഷിംഗ്ടൺ : ഇറാൻ ഭരണകൂടത്തെ സാമ്പത്തികമായി ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ആഗോള വിപണിയെ സ്തംഭിപ്പിക്കുന്ന കടുത്ത പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള വാണിജ്യ-വ്യാപാര ബന്ധങ്ങളിൽ ഏർപ്പെടുന്ന രാജ്യങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം അധിക തീരുവ (Tariff) ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പുറത്തുവിട്ട ഈ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. അന്താരാഷ്ട്ര വ്യാപാര നിയമങ്ങളെയും […]