newsroom@amcainnews.com

യുക്രെയ്നിനെതിരെ റഷ്യയുടെ മിസൈൽ ആക്രമണം; അപലപിച്ച് കാനഡ

റഷ്യ യുക്രെയ്നിനുമേൽ നടത്തിയ ഹൈപ്പർസോണിക് മിസൈൽ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ‘ഒരേഷ്നിക്’ മിസൈൽ പ്രയോഗം യുക്രെയ്നിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും സാധാരണക്കാരെയും ലക്ഷ്യം വെച്ചുള്ള വളരെ അപകടകരമായ ആക്രമണമാണെന്ന് മാർക്ക് കാർണി പറഞ്ഞു. യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മിസൈൽ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ആക്രമണം നടത്താൻ ശേഷിയുള്ള ഈ മിസൈൽ, റഷ്യൻ മണ്ണിലേക്ക് ആക്രമണം നടത്താൻ യുക്രെയ്നെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെയും പ്രയോഗിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. നാറ്റോ […]

സാമ്പത്തിക ക്രമക്കേട്: ഹെൽത്ത് പിഇഐ പ്രതിക്കൂട്ടിൽ

പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ആരോഗ്യ ഏജൻസിയായ ഹെൽത്ത് പിഇഐയിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി റിപ്പോർട്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയതായും ഉന്നത ഉദ്യോഗസ്ഥർക്ക് ചട്ടവിരുദ്ധമായി വൻതുക ശമ്പളവും ഓവർടൈം ആനുകൂല്യങ്ങളും നൽകിയതായും ഓഡിറ്റർ ജനറൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, നിലവിലെ സിഇഒ ചുമതലയേൽക്കുന്നതിന് മുൻപാണ് ഈ ക്രമക്കേടുകൾ നടന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഓഡിറ്റ് റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുമെന്നും നിയമവിരുദ്ധമായി നൽകിയ തുകയിൽ ഒരു ഭാഗം ഇതിനകം തിരിച്ചുപിടിച്ചതായും ഹെൽത്ത് പിഇഐ അറിയിച്ചു. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും […]

യുക്രെയ്നിൽ റഷ്യയുടെ അതിശക്തമായ മിസൈൽ ആക്രമണം; ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചു

​കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചന നൽകി യുക്രെയ്നിലെ വിവിധ നഗരങ്ങളിൽ റഷ്യയുടെ അതിശക്തമായ മിസൈൽ ആക്രമണം. ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണ പരമ്പരയിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെയോടെ തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു റഷ്യയുടെ ആക്രമണം. ആഴ്ചകൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും തീവ്രമായ രീതിയിലുള്ള മിസൈൽ വർഷം റഷ്യയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.​യുക്രെയ്നിലെ ഊർജ നിലയങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു […]

ആൽബർട്ട പൈപ്പ്‌ലൈൻ പദ്ധതി‌ക്ക് ഫെഡറൽ ഫണ്ട് അനിവാര്യം: മുൻ ഊർജ്ജ മന്ത്രി സോണിയ സാവേജ്

ആൽബർട്ടയിൽ നിന്നും ബ്രിട്ടീഷ് കൊളംബിയ തീരത്തേക്കുള്ള ബിറ്റുമെൻ പൈപ്പ്‌ലൈൻ പദ്ധതി സ്വകാര്യ മേഖലയെ മാത്രം വിശ്വസിച്ച് മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് മുൻ ആൽബർട്ട ഊർജ്ജ മന്ത്രി സോണിയ സാവേജ്. ‌ഫെഡറൽ സർക്കാർ സാമ്പത്തിക ഗ്യാരണ്ടി നൽകിയാൽ മാത്രമേ സ്വകാര്യ കമ്പനികൾ ഇത്തരം വലിയ പദ്ധതികൾക്ക് തയ്യാറാവുകയുള്ളൂ എന്ന് സാവേജ് ചൂണ്ടിക്കാട്ടി. 1950-കളിലും 70-കളിലും സമാനമായ പൈപ്പ്‌ലൈൻ പദ്ധതികൾക്ക് സർക്കാർ പിന്തുണ ആവശ്യമായി വന്നിട്ടുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. അതേസമയം, പൈപ്പ്‌ലൈനിന് പകരം കോടിക്കണക്കിന് ഡോളർ ചിലവിട്ട് പുതിയ ഓയിൽ റിഫൈനറി […]

ട്രംപിന് ചൈൽഡ് കെയർ പദ്ധതികൾക്കുള്ള ഫണ്ട് തടയാൻ അധികാരമില്ല; ഫെഡറൽ കോടതി

ദരിദ്രരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനുള്ള ചൈൽഡ് കെയർ സബ്‌സിഡികൾ, മറ്റ് പദ്ധതികൾ എന്നിവയ്ക്കുള്ള ഫെഡറൽ ഫണ്ട് തടയാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരമില്ലെന്ന് ഫെഡറൽ കോടതി. ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ഫണ്ട് തടയുന്നതാണ് കോടതി എതിർത്തത്. കലിഫോർണിയ, കൊളറാഡോ, ഇല്ലിനോയിസ്, മിനസോട, ന്യൂയോർക്ക് സംസ്ഥാനങ്ങളാണ് മൂന്ന് ഗ്രാന്റ് പ്രോഗ്രാമുകൾക്കുള്ള ഫണ്ട് മരവിപ്പിക്കാൻ ചൊവ്വാഴ്ച പ്രഖ്യാപിച്ച നയം തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുണ്ടെന്ന് വ്യക്തമാക്കിയത്. പണം തടഞ്ഞുവയ്ക്കുന്നതിന് സർക്കാരിന് നിയമപരമായ കാരണമില്ലെന്നും സംസ്ഥാനങ്ങൾ വാദിച്ചു. സംസ്ഥാനങ്ങൾ ജനങ്ങൾക്ക് […]

കുറഞ്ഞ ചിലവിൽ സൗരോർജ്ജം: ‘സോളാർ ഗാർഡൻ’ പദ്ധതിയുമായി നോവ സ്കോട്ടിയ

ഊർജ്ജ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി ‘സോളാർ ഗാർഡൻ’ പദ്ധതിയുമായി നോവ സ്കോട്ടിയ സർക്കാർ രംഗത്ത്. കമ്മ്യൂണിറ്റി അടിസ്ഥാനത്തിൽ സോളാർ പാനലുകൾ സ്ഥാപിച്ച് പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ശുദ്ധമായ വൈദ്യുതി ലഭ്യമാക്കുന്നതാണ് പദ്ധതി. നോവ സ്കോട്ടിയയുടെ സംയുക്ത കാലാവസ്ഥാ കർമ്മപദ്ധതിയുമായി പൊരുത്തപ്പെടുന്നതാണ് ഈ സോളാർ ഗാർഡനുകൾ. പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദമായ വൈദ്യുതി ഗ്രിഡ് നിർമ്മിക്കാനാണ് പ്രവിശ്യാ സർക്കാർ ലക്ഷ്യമിടുന്നത്. അന്നാപോളിസ് കൗണ്ടിയിലെ ബ്രൂക്ലിനിൽ ആരംഭിക്കുന്ന പദ്ധതിയിലൂടെ അറുനൂറ്റി മുപ്പതോളം വീടുകൾക്ക് വൈദ്യുതി എത്തിക്കാൻ സാധിക്കും. […]

അന്താരാഷ്ട്ര സംഘടനകൾക്കുള്ള ധനസഹായം ട്രംപ് ഭരണകൂടം മരവിപ്പിച്ചു; ആഗോളതലത്തിൽ ആശങ്ക

വാഷിങ്ടൺ: ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അറുപത്തിയാറോളം അന്താരാഷ്ട്ര സംഘടനകൾക്കും കമ്മീഷനുകൾക്കും അമേരിക്ക നൽകിവരുന്ന സാമ്പത്തിക സഹായം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടിയന്തരമായി മരവിപ്പിച്ചു. അമേരിക്കയുടെ താല്പര്യങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഇനിമുതൽ നികുതിപ്പണം നൽകില്ലെന്ന കർശനമായ വിദേശനയത്തിന്റെ ഭാഗമായാണ് ഭരണകൂടത്തിന്റെ ഈ നീക്കം. കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന മുപ്പതോളം യുഎൻ ഏജൻസികളെയും വിവിധ സന്നദ്ധ സംഘടനകളെയും ഈ തീരുമാനം പ്രതിസന്ധിയിലാക്കും. വിദേശ സഹായങ്ങൾ വെട്ടിക്കുറച്ച് ആഭ്യന്തര വികസനത്തിന് മുൻഗണന നൽകുന്ന ‘അമേരിക്ക […]