newsroom@amcainnews.com

വെനസ്വേലയില്‍ വീണ്ടും ആക്രമണം; പ്രസിഡൻ്റിന്‍റെ കൊട്ടാരത്തിനു സമീപം വെടിവെപ്പ്

അമേരിക്കന്‍ സൈനിക നടപടിയിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ പിടിക്കപ്പെട്ടതിന് പിന്നാലെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കസില്‍ വീണ്ടും സംഘര്‍ഷം. തിങ്കളാഴ്ച രാത്രി വൈകി പ്രസിഡൻ്റിന്‍റെ കൊട്ടാരമായ മിറാഫ്‌ലോറസിന് സമീപം വെടിവെപ്പും സ്‌ഫോടനശബ്ദങ്ങളും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊട്ടാരത്തിന് മുകളില്‍ ഡ്രോണുകള്‍ പറക്കുന്നത് കണ്ടതോടെയാണ് സുരക്ഷാ സേന വെടിവെപ്പ് തുടങ്ങിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആകാശത്ത് ചുവന്ന വെളിച്ചം കണ്ടതായും ഏതാണ്ട് 45 മിനിറ്റോളം വെടിയൊച്ചകള്‍ കേട്ടതായും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍, ഈ സംഘര്‍ഷങ്ങളില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വൈറ്റ് […]